അണ്ണാ ഹസാരെക്കെതിരെ അരുന്ധതി റോയ്‌ രംഗത്ത്‌

August 23rd, 2011

arundhathi-roy-epathram

ന്യൂഡല്‍ഹി: അണ്ണാ ഹസാരെ നടത്തുന്ന അഴിമതിവിരുദ്ധ പോരാട്ടം അതി ദേശീയവാദമാണെന്ന് ബുക്കര്‍ പ്രൈസ്‌ ജേതാവും സാമൂഹികപ്രവര്‍ത്തകയും എഴുത്തുകാരിയുമായ അരുന്ധതി റോയി പറഞ്ഞു . ഒരു ഇംഗ്ലീഷ്‌ പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ അരുന്ധതി ഹസാരെയേ രൂക്ഷമായി വിമര്‍ശിച്ചത്‌. സ്വന്തം സംസ്‌ഥാനമായ മഹാരാഷ്‌ട്രയില്‍ പെരുകുന്ന കര്‍ഷക ആത്മഹത്യകള്‍ക്കെതിരേ ഹസാരെ നിശബ്‌ദത പാലിക്കുകയാണെന്നും അരുന്ധതി കുറ്റപ്പെടുത്തി. ഹസാരെയുടെ സമരരീതിയും സത്തയും തെറ്റാണെന്നു ലേഖനത്തില്‍ അരുന്ധതി കുറ്റപ്പെടുത്തി. മഹാത്മാഗാന്ധിയുടെ പാത പിന്തുടര്‍ന്ന്‌ അണ്ണാ ഹസാരെ സ്വീകരിച്ച നിരാഹാര സമരത്തെയും മറ്റു മാര്‍ഗങ്ങളെയും അരുന്ധതി ചോദ്യംചെയ്‌തു. ഗാന്ധിയനെന്ന്‌ അവകാശപ്പെടുന്നുണ്ടെങ്കിലും അണ്ണാ ഹസാരെയുടെ അധികാരത്തോടെയുള്ള ആവശ്യപ്പെടല്‍ അതിനു യോജിക്കും വിധമല്ലെന്നും ലോക്‌പാല്‍ ബില്ലിനെ ലക്ഷ്യംവച്ച്‌ അരുന്ധതി പറഞ്ഞു. നിരാഹാരത്തെ പിന്തുണയ്‌ക്കാത്തവര്‍ യഥാര്‍ഥ ഇന്ത്യക്കാരല്ലെന്നാണു സമരത്തിലൂടെ നല്‍കുന്ന തെറ്റായ സന്ദേശം, ഇത് ശരിയല്ല. അവര്‍ കൂട്ടിച്ചേര്‍ത്തു

-

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

ആന്ധ്രയില്‍ വീണ്ടും ഭരണ പ്രതിസന്ധി; 29 എം. എല്‍. എ. മാര്‍ രാജിക്കൊരുങ്ങുന്നു

August 22nd, 2011

y-s-jaganmohan-reddy-epathram

ഹൈദരാബാദ്: വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നേതാവ് വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയോടു കൂറുപുലര്‍ത്തുന്ന 29 കോണ്‍ഗ്രസ് എം. എല്‍. എ. മാര്‍ രാജിഭീഷണിയാതോടെ .ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ വീണ്ടും പ്രതിസന്ധി രൂക്ഷമായി ജഗനെതിരായ സി.ബി.ഐ. റെയ്ഡുകളില്‍ പ്രതിഷേധിച്ചാണീ നീക്കം. തിങ്കളാഴ്ച രാവിലെ നിയമസഭാ സ്പീക്കര്‍ക്കു രാജി നല്‍കുമെന്ന് എം.എല്‍.എ.മാര്‍ അറിയിച്ചു. ഇവരെക്കൂടാതെ, രണ്ട് എം.പി.മാരും രാജിഭീഷണി മുഴക്കിയിട്ടുണ്ട്. ജഗന്റെ വീട്ടില്‍ ഞായറാഴ്ച ചേര്‍ന്ന യോഗത്തിലാണ് രാജി തീരുമാനമുണ്ടായത്. ജഗനെതിരായ സി.ബി.ഐ. നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് യോഗം ആരോപിച്ചു. കൂടുതല്‍ എം.എല്‍.എ.മാരുടെ പിന്തുണ ഉറപ്പാക്കാന്‍ ജഗന്‍ക്യാമ്പ് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജന്‍ലോക്‌പാല്‍ ബില്‍ അംഗീകരിക്കും വരെ സമരം, അല്ലെങ്കില്‍ ഭരണം വിടുക -ഹസാരെ

August 22nd, 2011

anna-fast-epathram

ന്യൂഡല്‍ഹി: ജന്‍ ലോക്പാല്‍ ബില്‍ കൊണ്ടുവന്നില്ല എങ്കില്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമൊഴിയേണ്ടിവരുക തന്നെ വരുമെന്ന് അന്ന ഹസാരെയുടെ ശക്തമായ മുന്നറിയിപ്പ്. ഈ മാസം 30നു തന്നെ ജന്‍ ലോക്പാല്‍ ബില്‍ കൊണ്ടുവരണമെന്നും ഇല്ലെങ്കില്‍ രാജ്യം ഇതുവരെ കാണാത്ത പ്രക്ഷോഭമായിരിക്കും ഉണ്ടാകുകയെന്നും. ലോക്പാല്‍ വിഷയത്തില്‍ സര്‍ക്കാറിന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ട്‌ അതാണ്‌ അവര്‍ ബില്ലിനായി ശ്രമിക്കാത്തത്. പുറത്തുനിന്നുള്ളവര്‍ ബില്ലുണ്ടാക്കുന്നതെങ്ങനെയെന്ന് സര്‍ക്കാര്‍ ചോദിക്കുന്നു. ജനങ്ങളുമായി ചര്‍ച്ച ചെയ്താണ് ജന്‍ ലോക്പാല്‍ ബില്ലുണ്ടാക്കിയത്. പാര്‍ലമെന്‍റല്ല, ജനങ്ങളാണ് യജമാനന്മാര്. അവര്‍ പുറത്തുള്ളവരല്ല. രാജ്യത്തെ ജനങ്ങള്‍ ഉണര്‍ന്നു കഴിഞ്ഞു- ഞായറാഴ്ച രാത്രി രാംലീലാ മൈതാനിയിലെ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി ഹസാരെ പറഞ്ഞു

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രശസ്ത ചരിത്രകാരന്‍ ആര്‍. എസ് ശര്‍മ അന്തരിച്ചു

August 21st, 2011

R_S_SHARMA-epathram

പട്‌ന: പ്രശസ്ത ചരിത്രകാരന്‍ റാം ശരണ്‍ ശര്‍മ (92) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു, പട്‌നയിലെ സ്വകാര്യ ആസ്പത്രിയില്‍ വെച്ച് ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ സ്ഥാപക ചെയര്‍മാനായ ശര്‍മ പട്‌ന, ഡല്‍ഹി, ടൊറാന്റോ, ലണ്ടന്‍ സര്‍വ്വകലാശാലകളില്‍ അധ്യാപകനായിരുന്നു. യു.ജി.സി ഫെലോ, ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 115 പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ കൃതികള്‍ 15 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പുരാതന,മധ്യകാല ഇന്ത്യാ ചരിത്രമായിരുന്നു ശര്‍മയുടെ പ്രധാന മേഖല. ആസ്പക്റ്റ്‌സ് ഓഫ് പൊളിറ്റിക്കല്‍ ഐഡിയാസ് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്‌ ഇന്‍ ആന്‍ഷ്യന്റ് ഇന്ത്യ, ശൂദ്രാസ് ഇന്‍ ആന്‍ഷ്യന്റ് ഇന്ത്യ, ഇന്ത്യാസ് ആന്‍ഷ്യന്റ് പാസ്റ്റ്, ലുക്കിംഗ് ഫോര്‍ ദ ആര്യന്‍സ്, ഇന്ത്യന്‍ ഫ്യൂഡലിസം, ഏര്‍ലി മിഡീവിയല്‍ ഇന്ത്യന്‍ സൊസൈറ്റി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ചില പ്രധാന കൃതികള്‍. ഡല്‍ഹി ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ ചരിത്ര അധ്യാപകന്‍ ഡോ.ഗ്യാന്‍ പ്രകാശ് ശര്‍മ മകനാണ്

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

ലോക്പാല്‍ ബില്‍ പ്രധാനമന്ത്രിയും അയയുന്നു

August 21st, 2011

Manmohan-Singh-Anna-Hazare-epathram

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും തയ്യാറെണന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങ് പറഞ്ഞു. “ശക്തവും ഫലപ്രദവുമായ ലോക്പാല്‍ ബില്ലാണ് സര്‍ക്കാറിന്റെയും ലക്ഷ്യം. ഇതിനായി പരസ്​പരം വിട്ടുവീഴ്ചകള്‍ ആകാം. ജീവസുറ്റ നിയമനിര്‍മാണത്തിലൂടെ ഈ ബില്ല് രൂപപ്പെടുത്താന്‍ സമയമെടുക്കും” അദ്ദേഹം പറഞ്ഞു. എന്നാല്‍ ഹസാരെ ആവശ്യപ്പെടുന്നപോലെ ആഗസ്ത് 30നുമുമ്പ് ലോക്പാല്‍ ബില്ല് പാര്‍ലമെന്റ് അംഗീകരിക്കുന്ന കാര്യം സംശയകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹസാരെയുടെ നിരാഹാര സമരത്തിനു കിട്ടിയ ജനകീയ പിന്തുണയും, വിഷയത്തില്‍ യു. പി. എയ്ക്ക് അകത്തു താനേ അഭിപ്രായ വ്യതാസം ഉണ്ടായ സാഹചര്യത്തിലാണ് വിശാലയായ ദേശീയ സമവായം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവേണ്ടി വന്നത്. ബില്ലിനെക്കുറിച്ച് സമവായമുണ്ടാക്കണമെന്ന് സര്‍ക്കാറിന് ആഗ്രഹമുള്ളതുകൊണ്ടാണ് ബില്ല് പാര്‍ലമെന്റില്‍ വെക്കുംമുമ്പ് സര്‍വകക്ഷിയോഗം വിളിച്ചത്. എന്നാല്‍ ബില്ലിന്റെ കരട് രൂപം കണ്ടതിന് ശേഷമേ ഇതേക്കുറിച്ച് അഭിപ്രായം നല്‍കാനാവൂ എന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചത്. അതിനാല്‍ സര്‍ക്കാറിന് ബില്ലിന്റെ കരട് സഭയില്‍ വെക്കാതിരിക്കാനാത്ത അവസ്ഥ വന്നു. തുടര്‍ന്നും ചര്‍ച്ച നടത്താനും സംവാദത്തിനും സര്‍ക്കാര്‍ ഒരുക്കമാണ്. വിശാലമായ ദേശീയ സമവായം വേണമെന്നതാണ് സര്‍ക്കാറിന്റെ ആഗ്രഹമെന്നും ഈ സമവായത്തിന്റെ അവസാന ഉത്പന്നം സമൂഹം ആഗ്രഹിക്കുന്ന തരത്തിലുള്ള ശക്തവും ഫലപ്രദവുമായ ലോക്പാല്‍ ബില്ലായിരിക്കണമെന്നും, എന്നാല്‍ ഇതുസംബന്ധിച്ച് ഹസാരെയുടെ ആവശ്യത്തോട് പ്രതികരിക്കാനോ വിവാദമാക്കാനോ താനില്ലെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അഗത്തിയില്‍ എയര്‍ ഇന്ത്യ വിമാനം ചെളിയില്‍ ഇറങ്ങി
Next »Next Page » പ്രശസ്ത ചരിത്രകാരന്‍ ആര്‍. എസ് ശര്‍മ അന്തരിച്ചു »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine