പൂഴ്ത്തി വെപ്പുകാരെ പിടി കൂടി : ഉള്ളി വില താഴേക്ക്‌

January 8th, 2011

onion-india-epathram

ന്യൂഡല്‍ഹി : ഉള്ളി പൂഴ്ത്തി വെച്ച വ്യാപാരികള്‍ക്കും കരിഞ്ചന്തക്കാര്‍ക്കും എതിരെ ആദായ നികുതി വകുപ്പ്‌ പരിശോധന നടത്തി പിടി കൂടാന്‍ ആരംഭിച്ചതോടെ രാജ്യത്ത്‌ ഉള്ളി വിലയില്‍ കുറവ്‌ അനുഭവപ്പെട്ടു. അഞ്ചു രൂപ മുതല്‍ പത്തു രൂപ വരെ കിലോയ്ക്ക് വില കുറഞ്ഞു കിലോ വില അറുപത് രൂപ വരെയായി. കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ ഇന്ത്യയിലേക്കുള്ള ഉള്ളി കയറ്റുമതി തടഞ്ഞതോടെ ഉള്ളിയുടെ വില വീണ്ടും ഉയരുമെന്ന ആശങ്ക ഇതോടെ നിയന്ത്രണ വിധേയമായതായി കണക്കാക്കപ്പെടുന്നു.

മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലും കാലം തെറ്റി പെയ്ത മഴ മൂലം ഉണ്ടായ വന്‍ കൃഷി നാശത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം രാജ്യത്ത്‌ ഉള്ളി വില 85 രൂപ വരെ ഉയര്‍ന്നിരുന്നു.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

ബോഫോഴ്സ് പുനരന്വേഷണം വേണം : ജെറ്റ്ലി

January 4th, 2011

bofors-gun-rajiv-gandhi-epathram

ബോഫോഴ്സ് തോക്ക് ഇടപാടില്‍ വിന്‍ ചദ്ദയ്ക്കും ഒട്ടേവിയോ ഖത്ത്രോച്ചി യ്ക്കും 41 കോടി രൂപ കമ്മീഷന്‍ ലഭിച്ചു എന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ ഇരുപത്തി അഞ്ചു വര്ഷം പഴക്കമുള്ള ബോഫോഴ്സ് കേസിന്മേലുള്ള ക്രിമിനല്‍ നടപടികള്‍ പുനരാരംഭിക്കണം എന്ന് രാജ്യ സഭാ പ്രതിപക്ഷ നേതാവ്‌ അരുണ്‍ ജെറ്റ്ലി ആവശ്യപ്പെട്ടു.

ബോഫോഴ്സ് കേസ്‌ വെറും ഒരു കോഴക്കേസല്ല. വന്‍ തോതില്‍ കേസ്‌ തേച്ചു മായ്ച്ചു കളയാനുള്ള കാര് നീക്കങ്ങളാണ് ഈ കേസില്‍ നടന്നിട്ടുള്ളത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2004ല്‍ യു. പി. എ. സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ നിശ്ശബ്ദമായി ബോഫോഴ്സ് കേസ്‌ പൂഴ്ത്തി കളയാനുള്ള ശ്രമം നടന്നു വന്നിരുന്നു. ഒട്ടേവിയോ ഖത്ത്രോച്ചി യ്ക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ കോണ്ഗ്രസ് സര്‍ക്കാര്‍ സി. ബി. ഐ. ക്ക് അനുമതി നല്കിയിരുന്നുമില്ല.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യ സുരക്ഷിതമല്ല : ഇലിന സെന്‍

January 4th, 2011

dr-ilina-sen-epathram

ന്യൂഡല്‍ഹി : താന്‍ ഇന്ത്യയില്‍ സുരക്ഷിതയല്ല എന്ന് രാജ്യദ്രോഹ കുറ്റം ചുമത്തി ജീവ പര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകനും ശിശു രോഗ വിദഗ്ദ്ധനുമായ ഡോ. ബിനായക്‌ സെന്നിന്റെ പത്നി ഡോ. ഇലിന സെന്‍ പറഞ്ഞു. തന്റെയും മക്കളുടെയും സുരക്ഷിതത്വം കരുതി മറ്റൊരു രാജ്യത്ത് രാഷ്ട്രീയ അഭയം തേടുന്നതിനെ പറ്റി താന്‍ ഗൌരവമായി ചിന്തിച്ചു വരികയാണ് എന്നും അവര്‍ വ്യക്തമാക്കി. ഛത്തീസ്ഗഡിലെ ഭരണ സംവിധാനം തങ്ങള്‍ക്കെതിരാണ്. തനിക്ക്‌ 25ഉം 20ഉം വയസുള്ള രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത്. ഞങ്ങളുടെ ഫോണ്‍ ചോര്‍ത്തുന്നുണ്ട്. ഞങ്ങള്‍ എവിടെ പോയാലും പുറകെ ആളുകള്‍ വരുന്നു. പോലീസ്‌ തങ്ങളെ വേട്ടയാടുന്നു. തങ്ങള്‍ക്ക് അജ്ഞാതമായ ഫോണ്‍ ഭീഷണികള്‍ വരുന്നു. ഈ സാഹചര്യത്തിലാണ് വേറെ ഏതെങ്കിലും ജനാധിപത്യ രാജ്യത്ത്‌ രാഷ്ട്രീയ അഭയം തേടുന്നതിനെ കുറിച്ച് താന്‍ ചിന്തിച്ചത്‌.

ഡോ. ബിനായക്‌ സെന്നിന്റെ 60ആം ജന്മ ദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ടു നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു ഡോ. ഇലിന സെന്‍.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ടാറ്റയ്ക്ക് നെഹ്‌റു പുരസ്കാരം

January 3rd, 2011

ratan-tata-nano-car-epathram

ചെന്നൈ : തിങ്കളാഴ്ച ആരംഭിക്കുന്ന 98ആം ഇന്ത്യന്‍ ശാസ്ത്ര കൊണ്ഗ്രസില്‍ വെച്ച് പ്രധാന മന്ത്രി മന്മോഹന്‍ സിംഗ് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയ്ക്ക് ജവഹര്‍ലാല്‍ നെഹ്‌റു പുരസ്കാരം സമ്മാനിക്കും. ഇന്ത്യന്‍ സമൂഹത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചും നാനോ കാര്‍ വികസിപ്പിച്ചതിനും വേണ്ടിയാണ് പുരസ്കാരം എന്ന് പുരസ്കാര ദാനം പ്രഖ്യാപിച്ചു കൊണ്ട് ഇന്ത്യന്‍ ശാസ്ത കോണ്ഗ്രസ് അദ്ധ്യക്ഷന്‍ കെ. സി. പാണ്ടെ അറിയിച്ചു. ടാറ്റ പുരസ്കാരം സ്വീകരിക്കാനായി തിങ്കളാഴ്ചത്തെ ഉല്‍ഘാടന ചടങ്ങില്‍ പങ്കെടുക്കും എന്ന് അറിയിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഡോ. ബിനായക്‌ സെന്‍ : പ്രതിഷേധം ഇരമ്പുന്നു

December 28th, 2010

dr-binayak-sen-epathram

ന്യൂഡല്‍ഹി : മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. ബിനായക്‌ സെന്‍ ന് ജീവപര്യന്തം തടവ്‌ ശിക്ഷ വിധിച്ച കോടതി നടപടിക്കെതിരെ പ്രതിഷേധം ഇരമ്പുന്നു. അവിശ്വസനീയം എന്ന് വിശേഷിക്കപ്പെട്ട ഈ വിധിയ്ക്കെതിരെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖര്‍ രംഗത്ത്‌ വരികയും ഈ അനീതിക്കെതിരെ പ്രതിഷേധിക്കാനും, ഡോ സെന്നിന്റെ മോചനത്തിനായി പ്രക്ഷോഭം ആരംഭിക്കാനും ആഹ്വാനം ചെയ്തു.

സമൂഹത്തിന്റെ ഉന്നതങ്ങളിലുള്ളവര്‍ നടത്തുന്ന കുറ്റകൃത്യങ്ങളും ക്രമക്കേടുകളും സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ ദുര്‍ബലരായവരെ ശിക്ഷിക്കാന്‍ കാലഹരണപ്പെട്ട നിയമങ്ങളും പോലീസ്‌ മുറകളും ഉപയോഗിക്കുന്ന വിരോധാഭാസ ത്തിനെതിരെ ഒറ്റക്കെട്ടായാണ് ഈ പ്രതിഷേധ സ്വരങ്ങള്‍ ഉയരുന്നത്.

ഡല്‍ഹിയിലെ തണുപ്പിനെ വക വെയ്ക്കാതെയാണ് ഇന്നലെ രാവിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, ഡല്‍ഹി സര്‍വകലാശാല, ജാമിയ മിലിയ ഇസ്ലാമിയ, അഖിലേന്ത്യാ വിദ്യാര്‍ത്ഥി സംഘടന എന്നിവയിലെ വിദ്യാര്‍ത്ഥി കളോടൊപ്പം ഒട്ടേറെ മനുഷ്യാവകാശ പ്രവര്‍ത്തകരും ജന്തര്‍ മന്തറിനു മുന്നില്‍ തടിച്ചു കൂടി സെന്നിന്റെ ശിക്ഷാ വിധിയ്ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്‌.

ഖനി മാഫിയ ക്കെതിരെ ആരെങ്കിലും ശബ്ദിച്ചാല്‍ അവരെ രാജ്യദ്രോഹിയായി മുദ്ര കുത്തി ജയിലില്‍ അടയ്ക്കുന്ന ഇന്ത്യയില്‍ കോര്‍പ്പൊറേറ്റ് ഭരണമോ മാഫിയാ ഭരണമോ ആണ് നടക്കുന്നത് എന്ന് ഇവര്‍ ആരോപിച്ചു.

ഈ വിധി ഒരു ന്യായവിധി ആയി കാണാനാവില്ല എന്നും ഇത് കേവലമൊരു രാഷ്ട്രീയ പ്രസ്താവന മാത്രമാണ് എന്നാണു പ്രമുഖ പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തകയായ മേധാ പട്കര്‍ പ്രതികരിച്ചത്‌.

ജനാധിപത്യത്തെ അവഹേളിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ പ്രതിഷേധിക്കുകയല്ലാതെ മറ്റ് നിര്‍വാഹമില്ല എന്ന് സിനിമാ സംവിധായക അപര്‍ണ സെന്‍ പറഞ്ഞു.

വിദ്യാഭ്യാസ വിദഗ്ദ്ധര്‍, കലാകാരന്മാര്‍, സംഗീതജ്ഞര്‍, ചിത്രകാരന്മാര്‍, കവികള്‍, സാഹിത്യകാരന്മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിങ്ങനെ നിരവധി തലങ്ങളില്‍ ഉള്ളവര്‍ ചേര്‍ന്ന് ഒരു ഫോറം രൂപീകരിക്കുകയും കല്‍ക്കട്ട പ്രസ്‌ ക്ലബില്‍ നിന്നും നഗര മദ്ധ്യത്തിലേക്ക് പ്രകടനം നടത്തുകയും ചെയ്തു.

ഡോ. ബിനായക്‌ സെന്നിനെതിരെ കോടതിയില്‍ നിരത്തിയ തെളിവുകള്‍ക്ക് വിധിയുമായി ഒരു തരത്തിലും ബന്ധം ഉണ്ടായിരുന്നില്ല എന്ന് പ്രമുഖ എഴുത്തുകാരിയും പരിസ്ഥിതി സാമൂഹ്യ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അരുന്ധതി റോയ്‌ പറഞ്ഞു.

പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ സ്വാമി അഗ്നിവേശിനോടൊപ്പം അരുന്ധതി റോയിയും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. അഖിലേന്ത്യാ പുരോഗമന സ്ത്രീ സംഘടനയും (All India Progressive Women’s Association – AIPWA) അഖിലേന്ത്യാ വിദ്യാര്‍ത്ഥി സംഘടനയും (All India Students’ Association – AISA) ചേര്‍ന്നാണ് തലസ്ഥാന നഗരിയിലെ ധര്‍ണ്ണകളുടെ കേന്ദ്രമായ ജന്തര്‍ മന്തറില്‍ സെന്നിന്റെ ശിക്ഷാ വിധിയ്ക്കെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.

രാജ്യത്തിനെതിരെ കുറ്റം ചെയ്തതിന് കല്‍ക്കട്ടയിലെ വ്യവസായിയായ ഗുഹ, നക്സല്‍ നേതാവായ സന്യാല്‍ എന്നിവര്‍ക്കൊപ്പമാണ് ശിശു രോഗ വിദഗ്ദ്ധനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡോ. ബിനായക്‌ സെന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി യിരിക്കുന്നത്. ഛത്തീസ്ഗഢ് ഗ്രാമ പ്രദേശങ്ങളില്‍ ഗോത്ര വര്ഗ്ഗക്കാര്‍ക്കിടയില്‍ വൈദ്യ സേവനം നടത്തി വന്ന ഡോ. സെന്‍ ഗോത്ര വര്‍ഗ്ഗക്കാര്‍ക്ക്‌ നേരെ നടന്നു വന്ന അനീതിക്കും അക്രമത്തിനും എതിരെ ശബ്ദിച്ചതാണ് അദ്ദേഹത്തെ പോലീസ്‌ പിടിക്കാന്‍ കാരണമായത്‌. ഒരു ഡോക്ടര്‍ എന്ന നിലയില്‍ ജയിലില്‍ ജയില്‍ അധികൃതരുടെ നിരീക്ഷണത്തില്‍ ഒരു നക്സല്‍ നേതാവിനെ ചികില്‍സിക്കാന്‍ എത്തിയ ഇദ്ദേഹം ഒരു രഹസ്യ സന്ദേശം കൈമാറി എന്ന് ആരോപിച്ചാണ് ഇദ്ദേഹത്തിനെതിരെ ജാമ്യമില്ലാ കുറ്റമായ രാജ്യദ്രോഹം ചുമത്തിയത്.

58 കാരനായ ഡോ. സെന്നിനെ സ്വന്തം വീട്ടില്‍ വെച്ചാണ് പോലീസ്‌ അറസ്റ്റ്‌ ചെയ്തത് എന്നതും ശ്രദ്ധേയമാണ്.

റായ്പൂര്‍ കോടതി ഇദ്ദേഹത്തിന് 2010 ഡിസംബര്‍ 24ന് ജീവപര്യന്തം തടവ്‌ ശിക്ഷ വിധിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »


« Previous Page — « Previous « റോക്കറ്റ്‌ പരാജയം പുനപരിശോധിക്കും
Next » — Next Page » ടാറ്റയ്ക്ക് നെഹ്‌റു പുരസ്കാരം »



  • പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി
  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine