ബാംഗ്ലൂര്‍ സ്ഫോടനം : മഅദനിക്ക് ജാമ്യം കിട്ടിയില്ല

September 14th, 2010

abdul-nasar-madani-epathramബാംഗ്ലൂര്‍ : ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ പ്രതിയായ പി. ഡി. പി. നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ ബാംഗ്ലൂര്‍ കോടതി തള്ളി. അതീവ ഗുരുതരമായ കേസാണിത്‌ എന്ന് പബ്ലിക്‌ പ്രോസിക്യൂട്ടര്‍ പറയുന്നു. തീവ്രവാദ സ്വഭാവമുള്ള ഇത്തരം കേസുകളില്‍ കോടതിക്ക് കുറ്റകൃത്യത്തിന്റെ സ്വഭാവവും ഗൌരവവും കണക്കിലെടുത്തേ മതിയാവൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ പ്രഥമ ദൃഷ്ട്യാ ബോംബ്‌ സ്ഫോടനവുമായി മഅദനിക്കുള്ള ബന്ധം വ്യക്തമാക്കുന്നതായി കോടതി കണ്ടെത്തി. പ്രതിഭാഗം വക്കീലിന്റെ വാദങ്ങള്‍ കോടതി സ്വീകരിച്ചുമില്ല. തങ്ങള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് മഅദനിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

-

വായിക്കുക: , ,

1 അഭിപ്രായം »

കോളറ മരണം 140

September 14th, 2010

cholera-orissa-epathram

ഭുവനേശ്വര്‍ : ഒറീസയില്‍ കോളറ മൂലം മരണമ ടഞ്ഞവരുടെ എണ്ണം 140 ആയി. ഏറ്റവും അധികം ആളുകള്‍ മരിച്ചത് റായ്‌ഗഡയിലാണ്. ഇവിടെ 35 പേരാണ് കോളറയ്ക്ക് കീഴടങ്ങിയത്. കോളറ നേരിടാന്‍ 50 ഡോക്ടര്‍മാര്‍ അടങ്ങുന്ന ഒരു വൈദ്യ ചികില്‍സാ സംഘത്തെ സംസ്ഥാന ആരോഗ്യ വകുപ്പ്‌ രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ രോഗ ബാധിത പ്രദേശത്ത് രാപ്പകലില്ലാതെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇതിനു പുറമേ നവീനമായ ഒരു ആശയം അധികൃതര്‍ ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്. രോഗിയെ ആശുപത്രിയിലേയ്ക്ക് കൊണ്ട് വരുന്ന ആള്‍ക്ക് 100 രൂപ പ്രതിഫലം എന്ന വാഗ്ദാനമാണ് പകര്‍ച്ച വ്യാധിയെ നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍ മതിയായ ആരോഗ്യ പ്രവര്‍ത്തകരുടെ അഭാവം ഈ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. ഒറീസ്സയിലെ ജനസംഖ്യാ അനുപാതം കണക്കിലെടുക്കുമ്പോള്‍ 12000 ഡോക്ടര്‍മാര്‍ ആവശ്യമാണ്‌. എന്നാല്‍ ഇപ്പോള്‍ കേവലം 3000 ഡോക്ടര്‍മാര്‍ മാത്രമാണ് സംസ്ഥാനത്ത്‌ ഉള്ളത്. ആയിരത്തോളം ഡോക്ടര്‍മാരുടെ തസ്തികകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്.

ഗോത്ര വര്‍ഗ വോട്ട് ലക്ഷ്യം വെച്ച് കഴിഞ്ഞ മാസമാണ് കോണ്ഗ്രസ് നേതാവ്‌ രാഹുല്‍ ഗാന്ധിയും അധികാരത്തിലിരിക്കുന്ന ബിജു ജനതാ ദളും സംസ്ഥാനത്ത്‌ വമ്പിച്ച റാലികള്‍ നടത്തിയത്. 140 പേരുടെ മരണത്തിന് ഇടയാക്കിയ പകര്‍ച്ച വ്യാധി പൊട്ടിപ്പുറപ്പെട്ട് നാളിത്രയായിട്ടും ഈ രാഷ്ട്രീയക്കാര്‍ ആരും തന്നെ ഇവിടേയ്ക്ക്‌ തിരിഞ്ഞു നോക്കിയിട്ടില്ല.

തങ്ങള്‍ക്കു ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലാത്തത് കൊണ്ട് പുഴകളിലെയും കുളങ്ങളിലെയും മലിന ജലമാണ് തങ്ങള്‍ കുടിക്കുവാന്‍ ഉപയോഗിക്കുന്നത്. ഇതാണ് ഇത്തരം പകര്‍ച്ച വ്യാധികള്‍ പൊട്ടിപ്പുറപ്പെടാന്‍ കാരണം എന്നാണ് ഇവിടത്തെ ജനം പറയുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാശ്മീര്‍ തീവ്രവാദത്തിന്റെ നിറമെന്ത് എന്ന് നരേന്ദ്ര മോഡി

September 13th, 2010

narendra-modi-epathramഗുജറാത്ത്‌ : തീവ്രവാദത്തിനു കാവിയുടെ നിറം നല്‍കിയ കേന്ദ്ര ആഭ്യന്തര മന്ത്രി കാശ്മീരില്‍ നടക്കുന്ന തീവ്രവാദത്തിന്റെ നിറം എന്തെന്ന് വിശദീകരി ക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. ബി. ജെ.പിയുടെ യുവജന വിഭാഗത്തിന്റെ ഒരു സെമിനാറില്‍ സംസാരിക്കുമ്പോളാണ് മോഡി ഇക്കാര്യം ഉന്നയിച്ചത്. കാശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെ ഉള്ള ഭീകരതയുടെ നിറമെന്താണ്, കാശ്മീര്‍ ജനത നേരിടുന്ന ഭീകരതയുടെ നിറമെന്താണ് തുടങ്ങിയ ചോദ്യങ്ങള്‍ മോഡി ഉന്നയിച്ചു.

അടുത്തയിടെ കാവി ഭീകരത എന്ന ചിദംബരത്തിന്റെ പരാമര്‍ശം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു മോഡിയുടെ പ്രസംഗം. കേന്ദ്ര ആഭ്യന്തര മന്ത്രി നടത്തിയ പരാമര്‍ശമനുസരിച്ച് തീവ്രവാദത്തിനു പല നിറങ്ങളാണ് ഉള്ളതെന്നും മോഡി പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒറീസയില്‍ 63 കോളറ മരണം

September 12th, 2010

cholera-patient-epathramഭുവനേശ്വര്‍ : ഒറീസയില്‍ കോളറ പടര്‍ന്നു പിടിക്കുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ 63 പേരാണ് ഒറീസയിലെ റായ്ഗഡ് ജില്ലയില്‍ മാത്രം കോളറ മൂലം മരിച്ചത്. എന്നാല്‍ ഇതിനെതിരെയുള്ള സര്‍ക്കാരിന്റെ പ്രതികരണം ഏറെ മന്ദഗതി യിലാണ് എന്ന് ആരോപണമുണ്ട്. രോഗം പടര്‍ന്നു പിടിച്ചത് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളില്‍ ആണെന്നാണ്‌ അധികൃതര്‍ വിശദീകരിക്കുന്നത്. തങ്ങളുടെ വൈദ്യ സഹായ സംഘങ്ങള്‍ എല്ലാ പ്രദേശങ്ങളിലും എത്തുന്നുണ്ടെങ്കിലും ചില പ്രദേശങ്ങളില്‍ എത്താന്‍ സമയം പിടിക്കുന്നത് ചികില്‍സയും പ്രതിരോധ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു എന്ന് ജില്ലാ കലക്ടര്‍ അറിയിക്കുന്നു.

ഒറീസ്സയില്‍ ഉടനീളം 600 ലേറെ പേരെ രോഗം ബാധിച്ചതായി സൂചനയുണ്ട്. എന്നാല്‍ പല കോളറ മരണങ്ങളും അതിസാരമായി റിപ്പോര്‍ട്ട് ചെയ്യാനുള്ള ശ്രമം നടക്കുന്നു എന്നും ആരോപണമുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ജാതി സെന്‍സസ്‌ : കേന്ദ്രം അനുമതി നല്‍കി

September 10th, 2010

census-in-india-epathram

ന്യൂഡല്‍ഹി : ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയില്‍ ജാതി അടിസ്ഥാനത്തില്‍ കണക്കെടുപ്പ്‌ നടത്താന്‍ കേന്ദ്രം അനുമതി നല്‍കി. 2011 ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ആയിരിക്കും ജാതി തിരിച്ചുള്ള സെന്‍സസ്‌ നടത്തുക. ഇതിനു മുന്‍പ്‌ ദേശീയ ജനസംഖ്യാ രെജിസ്റ്റര്‍ തയ്യാറാക്കും. പ്രണബ്‌ മുഖര്‍ജിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സംഘം ഈ കാര്യത്തില്‍ പഠനം നടത്തി നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രി സഭ അംഗീകരിക്കുകയായിരുന്നു.

ജാതി കണക്കെടുപ്പ്‌ വിദ്യാഭ്യാസ യോഗ്യതയും സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെടുത്തുന്നത് സാമൂഹ്യ ക്ഷേമ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സഹായിക്കും എന്ന് ഒരു വിഭാഗം അവകാശപ്പെടുമ്പോള്‍ ഇത് കൂടുതല്‍ സംവരണത്തിനുള്ള ആവശ്യത്തിന് വഴി വെയ്ക്കും എന്നാണ് എതിര്‍ക്കുന്നവര്‍ വാദിക്കുന്നത്.

കാനേഷുമാരി ഉദ്യോഗസ്ഥര്‍ കണക്കെടുപ്പിനു വീട് വീടാന്തരം കയറിയിറങ്ങി ആളുകളുടെ ജാതി ചോദിക്കും. എന്നാല്‍ ആവശ്യമുള്ളവര്‍ക്ക്‌ “ജാതി ഇല്ല” എന്ന് പറയുവാനുള്ള സ്വാതന്ത്ര്യം ഉണ്ടാവും.

ഇന്ത്യന്‍ സമൂഹത്തിന്റെ പരാധീനതയായ ജാതി വ്യവസ്ഥയെ രാഷ്ട്ര നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി ക്രമേണ തുടച്ചു നീക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിന് പകരം, സ്റ്റേറ്റ്‌ തന്നെ ഓരോ പൌരനോടും ജാതി ചോദിച്ച്‌, അത് അവന്റെ ദേശീയ സ്വത്വ ബോധത്തിന്റെ ഭാഗമാക്കി മാറ്റി, അവന്റെ രാഷ്ട്രീയ ബോധത്തിന് തന്നെ തുരങ്കം വെയ്ക്കാന്‍ ഉള്ള ഈ ശ്രമം പിന്നോക്ക വോട്ടു ബാങ്ക് ലക്‌ഷ്യം വെച്ചു മാത്രമുള്ളതാണ്. കുറ്റവാളികളെ പോലെ തങ്ങളുടെ വിരലടയാളവും മറ്റും സ്റ്റേറ്റിനു കൈമാറാനുള്ള നീക്കം പോലും അപലപിക്കപ്പെടാത്ത രാജ്യത്ത്‌ ജാതി സെന്‍സസ്‌ വിഷയം രാഷ്ട്രീയ കക്ഷികള്‍ കൈകാര്യം ചെയ്ത രീതി തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്.

- ജെ.എസ്.

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »


« Previous Page« Previous « സോറന്റെ മകന്‍ അധികാരത്തില്‍
Next »Next Page » ഒറീസയില്‍ 63 കോളറ മരണം »



  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine