ജാര്‍ഖണ്ഡ് : ഏറെ നാളത്തെ രാഷ്ട്രപതി ഭരണത്തിന് അറുതി വരുത്തിക്കൊണ്ട് ജാര്‍ഖണ്ഡില്‍ വീണ്ടും ബി.ജെ.പി. യും ഷിബു സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും കൂട്ടുകക്ഷികളായി ഭരണത്തില്‍ ഏറി. രാഷ്ട്രീയ അനിശ്ചിതാവസ്ഥ അവസാനിപ്പിച്ചു കൊണ്ട് ഷിബു സോറനുമായി ബി.ജെ.പി. ധാരണയില്‍ എത്തിയതിനെ തുടര്‍ന്നാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് തുടക്കമായത്. 18 സീറ്റുകള്‍ ഉള്ള ബി. ജെ. പി. യും 18 സീറ്റുകള്‍ ഉള്ള സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും തമ്മില്‍ നിലനിന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുകയും സോറന്‍ ബി. ജെ. പി. ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
5 അംഗങ്ങള്‍ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡനസ് യൂണിയനും, 2 സീറ്റ് ജനതാ ദള്‍ യുനൈറ്റഡും നേരത്തെ തന്നെ ബി.ജെ.പി. യുടെ പക്ഷത്തായിരുന്നു. സോറനെ കൂടെ തങ്ങളുടെ കൂടെ നിര്‍ത്തിയതോടെ 82 സീറ്റുകളുള്ള സഭയില്‍ ബി. ജെ. പി. ക്ക് 45 അംഗങ്ങളുടെ പിന്തുണയായി.
ഇടഞ്ഞു നിന്ന മുതിര്‍ന്ന നേതാക്കളായ സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി എന്നിവരെ മെരുക്കിയെടുത്ത് സോരനുമായി കൂട്ടു ഭരണത്തിന് തയ്യാറാക്കാന്‍ മുന്‍കൈ എടുത്തത് മുന്‍ ബി. ജെ. പി. അദ്ധ്യക്ഷന്‍ രാജ് നാഥ് സിംഗ് ആണ്.
ബി. ജെ. പി. യുടെ അര്‍ജുന്‍ മുണ്ട മുഖ്യമന്ത്രിയും ഷിബു സോറന്റെ മകന്‍ ഹേമന്ത് ഉപ മുഖ്യമന്ത്രിയും ആവുന്നതോടെ ജാര്ഖണ്ടില്‍ വീണ്ടും ഒരു ജനകീയ ഭരണം നിലവില്‍ വരും.
കൂട്ടു ഭരണത്തിന്റെ നിബന്ധനകള്‍ കാറ്റില്‍ പരത്തി കൊണ്ട് ഭരണം വിട്ടു കൊടുക്കാന്‍ തയ്യാര്‍ ആവാതെ ഷിബു സോറന്‍ മുഖ്യ മന്ത്രി സ്ഥാനത്ത് തുടര്ന്നതിനാലാണ് നേരത്തേ ബി. ജെ. പി. സോറനുള്ള പിന്തുണ പിന്‍വലിക്കുകയും ജാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നതും. ഭിന്നതകള്‍ മറന്നു വീണ്ടും അധികാരത്തിന്റെ അപ്പ കഷ്ണങ്ങള്‍ക്ക് വേണ്ടി കൂട്ടു കൂടുന്ന ഇവര്‍ എത്ര നാള്‍ ഭരണത്തില്‍ തുടരും എന്ന് കാത്തിരുന്നു കാണാം. ഒന്നിലേറെ കൊലപാതക കുറ്റങ്ങള്‍ തനിക്കെതിരെ നിലനില്‍ക്കുന്ന സോറനു പക്ഷെ കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ അധികാരത്തിന്റെ തണല്‍ അത്യാവശ്യമായതിനാല്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറായി തന്നെയാവും ഇപ്പോഴത്തെ കൂട്ടുകൂടല്‍ എന്ന് കരുതപ്പെടുന്നു.





ന്യൂഡല്‍ഹി : വിദേശ രാജ്യങ്ങളില്‍ നിന്നും വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ലഭിക്കുന്ന സമ്മാനങ്ങള്‍ക്കും പണത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഒരു നിയമം പാര്‍ലമെന്റ് ഇന്നലെ പാസാക്കി. ഭീകര സംഘടനകള്‍ക്ക് ലഭിക്കുന്ന വിദേശ സഹായങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് ഈ നിയന്ത്രണം നടപ്പിലാക്കുന്നത്.
അഹമ്മദാബാദ് : തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കുവാനും ഗുജറാത്തിന്റെ വികസനം മരവിപ്പിക്കുവാനും കോണ്ഗ്രസ് സി. ബി. ഐ. ക്ക് കൊട്ടേഷന്‍ നല്‍കിയിരിക്കുകയാണ് എന്ന് ഗുജറാത്ത് മുഖ്യ മന്ത്രി നരേന്ദ്ര മോഡി ആരോപിച്ചു. ഗുജറാത്ത് കൈവരിക്കുന്ന പുരോഗതി തടയാനാണ് തന്നെ ഇല്ലാതാക്കാന്‍ കോണ്ഗ്രസ് സി. ബി. ഐ. ക്ക് കൊട്ടേഷന്‍ നല്‍കിയത് എന്നും മോഡി ആരോപിച്ചു. അഹമ്മദാബാദില്‍ ഒരു പൊതു ചടങ്ങില്‍ സംസാരിക്കവെയാണ് മോഡി കൊണ്ഗ്രസിനെതിരെ ആരോപണം ഉന്നയിച്ചത്.
























