റോക്കറ്റ്‌ പരാജയം പുനപരിശോധിക്കും

December 26th, 2010

gslv-failure-epathram

ശ്രീഹരിക്കോട്ട : ഇന്ത്യയുടെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരാനുള്ള ദൌത്യവുമായി ഇന്നലെ (ശനിയാഴ്ച) ആകാശത്തേക്ക് കുതിച്ചുയര്‍ന്ന റോക്കറ്റ്‌ ഏതാനും നിമിഷങ്ങള്‍ക്കകം പൊട്ടിത്തെറിച്ചത് ഇന്ത്യന്‍ ശാസ്ത്ര സമൂഹത്തെ ഒരു നിമിഷം നിരാശരാക്കിയെങ്കിലും ഈ പരാജയം ഇന്ത്യയുടെ വാര്‍ത്താ വിനിമയ രംഗത്തെ പരിഷ്കരണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കില്ല എന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം തലവന്‍ ഡോ. കെ. രാധാകൃഷ്ണന്‍ അറിയിച്ചു. ബാങ്കിംഗ്, വിദ്യാഭ്യാസം, ആരോഗ്യ രംഗം എന്നിങ്ങനെ സുപ്രധാന മേഖലകളിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനുള്ള 36 ട്രാന്‍സ്പോണ്ടറുകളായിരുന്നു പൊട്ടിത്തെറിച്ച റോക്കറ്റ്‌ ജി. എസ്. എല്‍. വി. എഫ് – 06 (GSLV – Geo Geo-synchronous Satellite Launch Vehicle – F-06) വഹിച്ച ഉപഗ്രഹമായ ജി സാറ്റ്‌ 5 – പി (GSAT-5P) യില്‍ ഉണ്ടായിരുന്നത്.

എന്നാല്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിക്ഷേപിക്കുന്ന നിരവധി ഉപഗ്രഹങ്ങള്‍ ഈ നഷ്ടം നികത്തുമെന്ന് ഡോ. രാധാകൃഷ്ണന്‍ അറിയിച്ചു. 24 ട്രാന്‍സ്പോണ്ടറുകളുമായി 2011 മാര്‍ച്ച് മാസത്തോടെ ഫ്രഞ്ച് ഗയാനയില്‍ നിന്നും വിക്ഷേപിക്കുന്ന ജി സാറ്റ്‌ – 8, അതിനെ തുടര്‍ന്ന് വിക്ഷേപിക്കാനിരിക്കുന്ന ജി സാറ്റ്‌ – 9, ജി സാറ്റ്‌ – 10, ജി സാറ്റ്‌ – 12 എന്നീ ഉപഗ്രഹങ്ങള്‍ ഇന്ത്യയുടെ വാര്‍ത്താ വിനിമയ രംഗത്തെ ശക്തിപ്പെടുത്തും എന്ന് അദ്ദേഹം വ്യക്തമാക്കി.

ഇപ്പോള്‍ സംഭവിച്ച വിക്ഷേപണ പരാജയം കേവലം ഒരു ആകസ്മികത മാത്രമാണ് എന്ന് വെളിപ്പെടുത്തിയ അദ്ദേഹം റോക്കറ്റിന്റെ രൂപകല്‍പ്പനയില്‍ സംഭവിച്ച പിഴവ്‌ അല്ലാത്തതിനാല്‍ ഇത് ഗൌരവമേറിയ ഒരു വിഷയമല്ല എന്നും വിശദീകരിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

നിരാഹാരം : ചന്ദ്രബാബു നായിഡുവിന്റെ നില വഷളായി

December 21st, 2010

chandrababu-naidu-hunger-strike-epathram

കൃഷി നാശം മൂലം ദുരിതത്തിലായ കര്‍ഷകര്‍ക്ക്‌ അര്‍ഹമായ സഹായം നല്‍കണം എന്ന ആവശ്യവുമായി ആന്ധ്ര പ്രദേശ്‌ പ്രതിപക്ഷ നേതാവും തെലുഗു ദേശം പാര്‍ട്ടി അദ്ധ്യക്ഷനുമായ എന്‍. ചന്ദ്ര ബാബു നായിഡു നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതായി ഡോക്ടര്‍ അറിയിച്ചു. നിരാഹാര സമരം തുടരുകയാണെങ്കില്‍ ഖരമായോ ദ്രാവകമായോ ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുന്ന നായിഡുവിന്റെ നില ഇനിയും വഷളാവും എന്നാണ് സൂചന. വിദഗ്ദ്ധ നിരീക്ഷണത്തിനായി അദ്ദേഹത്തെ ഹൈദരാബാദ് നിസാം ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു ആറംഗ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ നിരീക്ഷണത്തിലാണ് നായിഡു ഇപ്പോള്‍.

കാല വര്‍ഷ ക്കെടുതിയില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ ധനം അപര്യാപ്തമാണ് എന്നതില്‍ പ്രതിഷേധിച്ചാണ് നായിഡു അനിശ്ചിത കാല നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പ്രവാസി വോട്ടിംഗ് പ്രക്രിയ തീരുമാനമാകുന്നു : വയലാര്‍ രവി

December 21st, 2010

electronic-voting-india-epathram

ന്യൂഡല്‍ഹി : പ്രവാസി ഇന്ത്യാക്കാര്‍ എങ്ങനെ വോട്ട് രേഖപ്പെടുത്തണം എന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷനും വിദേശ കാര്യ വകുപ്പും തമ്മില്‍ കൂടിയാലോചിച്ച് ഒരു തീരുമാനത്തില്‍ എത്താന്‍ ശ്രമിച്ചു വരികയാണ് എന്ന് പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി അറിയിച്ചു. ന്യൂഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിസംഭോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനോടകം രണ്ടു തവണ ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കണം എന്ന കാര്യത്തില്‍ ഇരു കൂട്ടരും യോജിപ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇത് എങ്ങനെ നടപ്പിലാക്കണം എന്നതാണ് ഇപ്പോഴത്തെ വിഷയം.

താന്‍ നാളെ വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണയെ കണ്ടു ഈ കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട് എന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ ഓഗസ്റ്റില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കി കൊണ്ട് പാര്‍ലമെന്റ് നിയമം പാസാക്കിയതാണ്. ഈ നിയമ പ്രകാരം മറ്റ് രാജ്യങ്ങളില്‍ പൌരത്വം നേടിയിട്ടില്ലാത്ത, തൊഴില്‍ തേടിയോ വിദ്യാഭാസ ആവശ്യത്തിനോ വിദേശത്ത് താമസിക്കുന്ന ഏതൊരു ഇന്ത്യന്‍ പൌരനും പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ താമസ സ്ഥലം ഉള്‍പ്പെടുന്ന നിയോജക മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ തങ്ങളുടെ പേര് ചേര്‍ക്കാവുന്നതാണ്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കല്‍മാഡിയെ പുറത്താക്കാന്‍ ആവില്ലെന്ന് സര്‍ക്കാര്‍

December 21st, 2010

suresh-kalmadi-epathram

ന്യൂഡല്‍ഹി : കോമണ്‍ വെല്‍ത്ത് ഗെയിംസ് സംഘാടക സമിതിയില്‍ നിന്നും അഴിമതി ആരോപണത്തിന് വിധേയനായ അദ്ധ്യക്ഷന്‍ സുരേഷ് കല്‍മാഡിയെയും സെക്രട്ടറി ലളിത് ഭാനോട്ടിനെയും ഉടന്‍ നീക്കം ചെയ്യണമെന്ന സി. ബി. ഐ. യുടെ ആവശ്യം നടപ്പിലാക്കാന്‍ ആവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അന്താരാഷ്‌ട്ര ഒളിമ്പിക്‌ സമിതിയില്‍ അംഗത്വമുള്ള ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷന്റെ കീഴിലാണ് കോമണ്‍ വെല്‍ത്ത് ഗെയിംസ് സംഘാടക സമിതിക്ക് രൂപം നല്‍കിയത്‌. 1860 ലെ സൊസൈറ്റീസ്‌ രജിസ്ട്രേഷന്‍ ആക്റ്റ്‌ പ്രകാരം ഒരു സൊസൈറ്റി ആയിട്ടാണ് ഇത് രെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അന്താരാഷ്‌ട്ര ഒളിമ്പിക്‌ സമിതിയുടെ ചാര്‍ട്ടര്‍ പ്രകാരം സര്‍ക്കാരിന് സംഘാടക സമിതിയുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ അധികാരമില്ല എന്ന കാരണം കാണിച്ചാണ് സര്‍ക്കാര്‍ സി. ബി. ഐ. യുടെ ആവശ്യം നിരാകരിച്ചത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

2 ജി സ്പെക്ട്രം : റാഡിയയെ ചോദ്യം ചെയ്യുന്നു

December 21st, 2010

niira-radia-epathram

ന്യൂഡല്‍ഹി : കോര്‍പ്പൊറേറ്റ്‌ ഇടനിലക്കാരി നീരാ റാഡിയയെ 2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് ഇന്ന് സി. ബി. ഐ. ചോദ്യം ചെയ്തു. ഉടന്‍ തന്നെ ചോദ്യം ചെയ്യലിനായി സി. ബി. ഐ. ആസ്ഥാനത്ത്‌ ഹാജരാവാനുള്ള അറിയിപ്പ്‌ ഇന്നലെയാണ് റാഡിയയ്ക്ക് നല്‍കിയത്. ഇത് പ്രകാരം റാഡിയ ഇന്ന് രാവിലെ സി. ബി. ഐ. ആസ്ഥാനത്ത്‌ എത്തിയിട്ടുണ്ട്.

കേസില്‍ റാഡിയയുടെ പങ്ക് തങ്ങള്‍ അന്വേഷിക്കും എന്ന് സുപ്രീം കോടതിയില്‍ കഴിഞ്ഞ മാസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സി. ബി. ഐ. വ്യക്തമാക്കിയിരുന്നു. അന്താരാഷ്‌ട്ര തലത്തിലുള്ള വന്‍ പ്രത്യാഘാതങ്ങള്‍ ഈ കേസില്‍ ഉണ്ടെന്നും അന്ന് സി. ബി. ഐ. കോടതിയില്‍ ബോധിപ്പിച്ചിരുന്നു. പല പ്രമുഖരുമായും റാഡിയ നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ തങ്ങള്‍ പരിശോധിച്ച് വരികയാണ് എന്നും തക്ക സമയത്ത് റാഡിയയെ തങ്ങള്‍ ചോദ്യം ചെയ്യലിനായി വിളിപ്പിക്കും എന്നും സി. ബി. ഐ. പറഞ്ഞിരുന്നു.

എന്നാല്‍ 2 ജി സ്പെക്ട്രം വിവാദത്തിലെ പ്രധാന കഥാപാത്രമായ മുന്‍ ടെലികോം മന്ത്രി രാജ ഇത് വരെ സി. ബി. ഐക്ക്‌ മുന്‍പില്‍ ഹാജരായിട്ടില്ല. ഉടന്‍ ഹാജരാവണം എന്ന് കാണിച്ചു രാജയ്ക്കും ഇന്നലെ സി. ബി. ഐ. അറിയിപ്പ്‌ നല്‍കിയിരുന്നു. എന്നാല്‍ ശാരീരിക അസ്വാസ്ഥ്യ മാണെന്ന് പറഞ്ഞ് രാജ ഉടന്‍ തന്നെ ആശുപത്രിയിലേക്ക്‌ പോകുകയാണുണ്ടായത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « കല്‍മാഡിയെ നീക്കണമെന്ന് സി.ബി.ഐ.
Next » — Next Page » കല്‍മാഡിയെ പുറത്താക്കാന്‍ ആവില്ലെന്ന് സര്‍ക്കാര്‍ »



  • പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി
  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine