ന്യൂഡൽഹി : ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ കുത്തി വെപ്പ് തുടങ്ങി. ആദ്യ ദിനമായ ശനിയാഴ്ച 191,181 പേര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചു എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രജിസ്റ്റർ ചെയ്ത ആരോഗ്യ പ്രവർത്തകർക്കു കുത്തി വെക്കുന്നത് കൊവിഷീല്‍ഡ് വാക്‌സിന്‍.
In the world's largest #COVID19 vaccination program, 191,181 beneficiaries were vaccinated across the country today. pic.twitter.com/elw6s32fja
— Ministry of Health (@MoHFW_INDIA) January 16, 2021
ഡല്‍ഹി എയിംസിലെ ശുചിത്വ തൊഴിലാളിയായ മനീഷ് കുമാർ ആദ്യ വാക്‌സിൻ സ്വീകരിച്ചു. കേരളത്തിൽ 7, 206 പേര്‍ ആദ്യ ദിനം വാക്സിന്‍ എടുത്തു. ഏറ്റവും കൂടുതൽ പേര്‍ വാക്സിന്‍ എടുത്ത സംസ്ഥാനം ആന്ധ്രാ പ്രദേശ്.
കേരളത്തിൽ 133 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും തിരുവനന്ത പുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതവും മറ്റു ജില്ലകളില്‍ ഒമ്പതു കേന്ദ്രങ്ങള്‍ വീതവുമാണ് ഒരുക്കി യിരിക്കുന്നത്. കേരളത്തിലും രജിസ്റ്റർ ചെയ്ത ആരോഗ്യ പ്രവർത്തകർക്കു മാത്രമാണ് ആദ്യ ഘട്ടത്തില്‍ കൊവിഡ് പ്രതിരോധ കുത്തി വെപ്പ് നല്‍കുന്നത്.