പൊതുവേ അപകട സാധ്യത കൂടുതലുള്ള മിഗ്-21 വിമാനങ്ങള്‍ വ്യോമ സേനയില്‍ നിന്നും ഘട്ടം ഘട്ടമായി പിന്‍വലിക്കുമെന്ന് പ്രതിരോധ മന്ത്രി എ. കെ. ആന്റണി പറഞ്ഞു. മലയാളിയായ രാഹുല്‍ നായര്‍ ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥര്‍ അഭ്യാസ പ്രകടന ത്തിനിടെ വിമാന തകരാറു മൂലം മരണ മടഞ്ഞ പശ്ചാത്തല ത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുക യായിരുന്നു മന്ത്രി.



ഐ. പി. എല്‍. ചെയര്‍മാന്‍ ലളിത് മോഡിയുടെ സ്വകാര്യ ഹോട്ടലിലുള്ള ഓഫീസില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡിന് എത്തുന്നതിനു അര മണിക്കൂര്‍ മുന്‍പ്, ലാപ്ടോപ്പും ഫയലുകളുമായി ഒരു സ്ത്രീ പോകുന്നത് ക്ലോസ്‌ഡ് സര്‍ക്യൂട്ട് ടി. വി. യില്‍ തെളിഞ്ഞിരിരുന്നു. മദ്യ വ്യവസായിയും ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ടീമിന്റെ ഉടമയുമായ വിജയ് മല്ല്യയുടെ മകളായിരുന്നു അതെന്ന് തെളിഞ്ഞതായും, ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുക യാണെന്നും കൂടുതല്‍ വിശദമാക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രാഷ്ട്രീയവും പണക്കൊഴുപ്പും ക്രിക്കറ്റ് കളിക്കളം കൈയ്യടക്കിയ വേളയില്‍ കൊച്ചി ടീമിന്റെ ഉള്ളു കള്ളികള്‍ കൂടുതല്‍ വ്യക്തമായി കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയ, വ്യവസായ രംഗത്തെ പ്രമുഖരുടെ ഇടപെടല്‍ വാര്‍ത്തയും വിവാദവുമായതിനു പുറകെയാണ് മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കേന്ദ്ര കൃഷി മന്ത്രിയും നിയുക്ത ഐ.സി.സി. പ്രസിഡണ്ടുമായ ശരദ് പവാര്‍ നടത്തിയത്. കൊച്ചി ടീമിന് വേണ്ടി പണം മുടക്കിയവരില്‍ തന്നെയുള്ള അഞ്ചു പേര്‍ കൊച്ചി ടീമിനെ അഹമ്മദാബാദ് നഗരത്തിലേക്ക് കൊണ്ട് പോകാന്‍ തന്റെ സഹായം അഭ്യര്‍ഥിച്ചു കൊണ്ട് തന്നെ വന്നു കണ്ടിരുന്നു എന്നാണ് പവാര്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ ഈ നീക്കത്തെ താന്‍ നിരുല്‍സാഹ പ്പെടുത്തുകയായിരുന്നു എന്നും പവാര്‍ പറയുന്നു.
























