സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സ വത്തിലെ കിരീടം കോഴിക്കോട് നില നിര്‍ത്തി. ഇത് തുടര്‍ച്ചയായി നാലാം തവണയാണ് കോഴിക്കോട് വിദ്യാഭ്യാസ ജില്ല കിരീട ജേതാക്ക ളാകുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കുമാര കലോത്സവത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കഴിവു തെളിയിച്ച നൂറു കണക്കിനു പ്രതിഭകളാണ് മാറ്റുരച്ചത്.
ശക്തമായ മല്‍സരമാണ് പലയിനങ്ങളിലും നടന്നത്. 775 പോയന്റ്റിന്റെ മികവില്‍ കോഴിക്കോട് ജില്ല സുവര്‍ണ്ണ കപ്പ് കൈക്കലാക്കി. കണ്ണൂര്‍ വിദ്യാഭ്യാസ ജില്ല 709 പോയന്റ്റോടെ രണ്ടാം സ്ഥാനത്തും, 708 പോയന്റ്റു കളോടെ തൃശ്ശൂര്‍ ജില്ല മൂന്നാം സ്ഥാനത്തും എത്തി. കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്കൂള്‍ ഹൈസ്കൂള്‍ വിഭാഗത്തിലും, ഇടുക്കി കുമരമംഗലം എം. കെ. എന്‍. എം സ്കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലും കിരീടം കരസ്ഥമാക്കി.
ആവേശം അണ പൊട്ടിയ നിമിഷങ്ങളാണ് പുരസ്കാര വിതരണത്തിനു സാക്ഷിയായത്. 117 പവന് തൂക്കം വരുന്ന സുവര്‍ണ്ണ കിരീടം കോഴിക്കോട് ഏറ്റു വാങ്ങി. ഡോ. കെ. ജെ. യേശുദാസ്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി, കോഴിക്കോട് എം. പി. എം. കെ. രാഘവന് തുടങ്ങി രാഷ്ടീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത വിപുലമായ സമാപന ചടങ്ങുകളോടെ മേളക്ക് കൊടിയിറങ്ങി.
– എസ്. കുമാര്‍



സ്ത്രീകളുടെ അവകാശ ലംഘനമായി കണ്ട് ബുര്‍ഖ ഫ്രാന്‍സില്‍ നിരോധിക്കാന്‍ ആവശ്യമായ നിയമ നിര്‍മ്മാണം നടത്താന്‍ ഫ്രെഞ്ച് പ്രസിഡണ്ട് നിക്കോളാസ് സര്‍ക്കോസി ഒരുങ്ങുന്നു. ഇതിലേക്കുള്ള ആദ്യ പടിയായി ബുര്‍ഖയുടെ ഉപയോഗം സ്ത്രീകളുടെ അവകാശ ലംഘനമാണ് എന്ന് അംഗീകരിക്കുന്ന ഒരു പ്രമേയം അവതരിപ്പിച്ച് പാസ്സാക്കാന്‍ സര്‍ക്കോസി ദേശീയ അസംബ്ലിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ വിഷയം മുസ്ലിം ജനതയെ അലോസര പ്പെടുത്താതെ കൈകാര്യം ചെയ്യണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡല്‍ഹി : കഴിഞ്ഞ ഏതാനും മാസങ്ങളായി മെച്ചപ്പെട്ടു കൊണ്ടിരിക്കുന്ന ഇന്ത്യാ ബംഗ്ലാദേശ് നയതന്ത്ര ബന്ധങ്ങളെ ഊട്ടി ഉറപ്പിച്ചു കൊണ്ട് ഇന്ത്യയും ബംഗ്ലാദേശും അഞ്ച് സുപ്രധാന കരാറുകളില്‍ ഒപ്പു വെച്ചു. പരസ്പരമുള്ള നിയമ സഹായം, കുറ്റവാളികളെ കൈമാറല്‍, ഭീകരതയ്ക്കും, കുറ്റകൃത്യങ്ങള്‍ക്കും, മയക്കു മരുന്ന് കള്ളക്കടത്തിനും എതിരെയുള്ള പോരാട്ടത്തില്‍ സഹകരണം, സാംസ്കാരിക രംഗത്തെ സഹകരണം എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് ഇരു രാജ്യങ്ങളും പരസ്പരം സഹകരിക്കാന്‍ തയ്യാറാവുന്നത്. 
























