ഡാലസ്: പ്രശസ്ത സാഹിത്യ കാരനും പ്രഭാഷകനുമായ സക്കറിയയ്ക്കു നേരെ പയ്യന്നൂരില്‍ വച്ചു നടന്ന അക്രമ സംഭവത്തെ അന്തര്‍ദേശീയ മലയാള വേദി അപലപിച്ചു. മലയാള സംസ്‌കാരത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും അതിലുപരി മനുഷ്യത്വ ത്തിനുമെ തിരെയുള്ള കടന്നാ ക്രമണമാണ് പയ്യന്നൂരില്‍ അരങ്ങേറി യതെന്ന് മലയാള വേദി പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്‍ പറഞ്ഞു.
ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടും, അഭിപ്രായങ്ങളെ സാംസ്‌ക്കാ രികപരമായ ആണത്വം കൊണ്ടും നേരിടുന്നതിനു പകരം തെരുവിലെ ഗുണ്ടകളെ ക്കൊണ്ടു നേരിടുന്ന കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ രാഷ്ട്രീയ ശൈലി ജനാധി പത്യത്തിനും സാംസ്‌കാ രികതയ്ക്കും തികഞ്ഞ അപമാനമാണ്. സ്വദേശത്തും വിദേശത്തും മലയാള സാഹിത്യത്തിനും സംസ്‌ക്കാര ത്തിനും കലകള്‍ക്കുമായി നില കൊള്ളുന്ന എല്ലാ സംഘടനകളും ഈ അപചയ രാഷ്ട്രീയ സമീപന ത്തിനെതിരെ പ്രതികരി ക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
സാഹിത്യത്തിനും കലയ്ക്കും ആശയ പ്രകാശന സ്വാതന്ത്ര്യ ത്തിനുമൊക്കെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി വില കല്പിക്കു ന്നുണ്ടെങ്കില്‍ അക്രമത്തില്‍ ഏര്‍പ്പെട്ട വര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ പാര്‍ട്ടി നേതൃത്വത്തോട് യോഗം അഭ്യര്‍ത്ഥിച്ചു. ഇതു സംബന്ധമായ പ്രതിഷേധ പ്രമേയം യോഗം പാസാക്കി.
പ്രതിഷേധ യോഗത്തില്‍ ആന്‍ഡ്രൂസ് അഞ്ചേരി, എടത്വ രവികുമാര്‍, രാജു ചാമത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.



സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ പ്രഖ്യാപിച്ച പ്രവാസി പുരസ്കാര ദാനം മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ വീരേന്ദ്ര കുമാര്‍ തിരുരങ്ങാടിയില്‍ നിര്‍വഹിക്കും. ജനുവരി 16 നു ശനിയാഴ്ച വൈകുന്നേരം 6:30 നു പുരസ്കാര ജേതാവായ കെ. വി. റാബിയയുടെ വസതിയില്‍ വെച്ചാണ് പുരസ്കാര ദാന ചടങ്ങ് നടത്തുന്നത്. നേരത്തേ തിരുരങ്ങാടി സി. എഛ്. ആഡിറ്റോറിയത്തില്‍ നടത്താനിരുന്ന ചടങ്ങ് റാബിയയുടെ അനാരോഗ്യം മൂലമാണ് അവരുടെ വസതിയിലേക്ക് മാറ്റിയത് എന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഡല്‍ഹി : കഴിഞ്ഞ് 25 വര്‍ഷങ്ങള്‍ ക്കുള്ളില്‍ ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖ ലംഘിക്കുകയും ഇന്ത്യന്‍ പ്രദേശം കയ്യേറി ഒട്ടേറെ ഭൂമി സ്വന്തമാക്കുകയും ചെയ്തതായി ചൈനീസ് അധിനിവേശം സംബന്ധിച്ച് ഇന്ത്യന്‍ അധികൃതര്‍ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ പ്രതിനിധികളും, ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരും, ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരും സംയുക്തമായി കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ഈ കാര്യം വ്യക്തമായത്. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയുടെ കാര്യത്തില്‍ വ്യക്തത ഇല്ല എന്ന് യോഗം വിലയിരുത്തി. നിയന്ത്രണ രേഖ ഇന്ത്യയുടെയും ചൈനയുടെയും ഭൂപടങ്ങളില്‍ വ്യത്യസ്തമായാണ് രേഖപ്പെടു ത്തിയിരിക്കുന്നത് എന്നും യോഗം അംഗീകരിച്ചു. അതിര്‍ത്തി സംബന്ധിച്ച അവ്യക്തതയും, വിവിധ സ്ഥാപനങ്ങള്‍ അതിര്‍ത്തി സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കുന്നതിലെ വീഴ്‌ച്ചയും മൂലം ക്രമേണയാണെങ്കിലും ഇന്ത്യക്ക് വര്‍ഷങ്ങള്‍ കൊണ്ട് വന്‍ നഷ്ടമാണ് ഭൂമി ഉടമസ്ഥതയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത് എന്നു ഈ യോഗത്തില്‍ വെളിപ്പെട്ടു.
























