യെമന്‍ വിമാനം തകര്‍ന്നു

June 30th, 2009

yemeni-plane-crash150 യാത്രക്കാരുമായി പറന്ന യെമന്‍ വിമാനം ഇന്ത്യാ മഹാ സമുദ്രത്തില്‍ തകര്‍ന്നു വീണു. മഡഗാസ്കറിനു വടക്ക് കിഴക്ക് കൊമൊറൊ ദ്വീപ് സമൂഹത്തിന് അടുത്ത് എവിടെയോ ഇന്ന് അതി രാവിലെ ആണ് വിമാനം തകര്‍ന്ന് വീണത്. യെമന്റെ ഔദ്യോഗിക വിമാന സര്‍വീസ് ആയ യെമനിയ എയറിന്റേതാണ് തകര്‍ന്ന വിമാനം എന്ന് യെമന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. അപകടം നടന്ന സ്ഥലം കൃത്യമായി ഇനിയും അറിവായിട്ടില്ല. വിമാനത്തില്‍ 150 ലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇതില്‍ ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ എന്നും അറിയില്ല.
 
യെമന്‍ തലസ്ഥാനമായ സനായില്‍ നിന്ന് ഇന്നലെ രാത്രി 09:30ന് കൊമൊറോ തലസ്ഥാനമായ മൊറോണിയിലേക്ക് തിരിച്ചതായിരുന്നു യെമനിയ എയറിന്റെ ഫ്ലൈറ്റ് 626 വിമാനം. മൊറോണിയില്‍ പുലര്‍ച്ചെ രണ്ട് മണിക്ക് എത്തിച്ചേരേണ്ട വിമാനം പക്ഷെ ഒരു മണിയോട് കൂടി വിമാനം തകര്‍ന്നു എന്ന് യെമനിയ എയര്‍ അധികൃതര്‍ അറിയിച്ചു.
 
ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ എയര്‍ ബസ് വിമാനമാണ് തകരുന്നത്. ജൂണ്‍ 1ന് 228 പേരുമായി എയര്‍ ഫ്രാന്‍സിന്റെ എയര്‍ ബസ് വിമാനം ബ്രസീലിന് അടുത്ത് തകര്‍ന്നു വീണിരുന്നു.
 



 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടി: കോടിയേരി

June 29th, 2009

കേരളത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഉദ്യോഗസ്തര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും എന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതിന് വേണ്ടി സൈബര്‍ സ്കൂള്‍ തുടങ്ങും എന്നും അദ്ദേഹം പറഞ്ഞു. സി-ഡിറ്റും കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിട്ടിയും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
 
സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാനായി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള ഹൈ ടെക് സെല്ലില്‍ ഓരോ വര്ഷം കഴിയും തോറും രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം കൂടി വരുകയാണ്. ഈ വര്ഷം ഇത് വരെ 1030 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
 
ആഭ്യന്തര സുരക്ഷയെ പോലും ബാധിക്കുന്ന കാര്യങ്ങള്‍ ആണ് സൈബര്‍ കുറ്റവാളികള്‍ ചെയ്യുന്നത്. ഇത്തരത്തില്‍ ഉള്ള നിരവധി കേസുകള്‍ വിജയകരമായി തെളിയിക്കാന്‍ കേരള പോലീസിന് കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

- ജ്യോതിസ്

വായിക്കുക:

അഭിപ്രായം എഴുതുക »

കഥകളുടെ കരുത്തുമായി കഥാകാരന്‍ സ്വപ്ന ലോകത്തേയ്ക്ക് യാത്രയായി

June 29th, 2009

lohithadasകരുത്തുറ്റ തിരക്കഥകളുമായി മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ലോഹിതാ ദാസിന്റെ ശവ സംസ്കാര ചടങ്ങുകള്‍ നടന്നു. പഴയ ലക്കിടിയിലെ വീട്ടു വളപ്പില്‍ രാവിലെ 11.45 ഓടെയാണ് അദ്ദേഹത്തിന്റെ മക്കള്‍ ചിതയ്ക്ക് തിരി കൊളുത്തിയത്.
 
നിലയ്ക്കാത്ത ആരാധക പ്രവാഹം മൂലം വിചാരിച്ചതിലും ഒരു മണിയ്ക്കൂര്‍ വൈകി ആണ് സംസ്കാര ചടങ്ങുകള്‍ തുടങ്ങിയത്. വീട്ടില്‍ നിന്നും ഒരു കിലോ മീറ്റര്‍ അകലെ വരെ അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയവരുടെ നിര നീണ്ടു.
 

lohithadas-funeral

തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍ പൊതു ദര്‍ശനത്തിനു വെച്ച ലോഹിത ദാസിന്റെ മൃത ശരീരത്തില്‍ റവന്യു മന്ത്രി കെ. പി. രാജേന്ദ്രന്‍, തൃശ്ശൂര്‍ മേയര്‍ പ്രൊഫ. ബിന്ദു, ജില്ലാ കളക്ടര്‍ ബേബി എന്നിവര്‍ അന്ത്യോപചാരങ്ങള്‍ അര്‍പ്പിക്കുന്നു.

ഫോട്ടോ : ജോബ് മാളിയേക്കല്‍

 
മലയാള സിനിമയിലെ മമ്മൂട്ടി ഉള്‍പ്പെടെയുള്ള ഒട്ടു മിക്ക താരങ്ങളും ഇതര പ്രവര്‍ത്തകരും സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും സംസ്കാര ചടങ്ങുകള്‍ക്ക് സാക്ഷിയായി.
 
തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലൂടെ അദ്ദേഹം മലയാള സിനിമാ ലോകത്ത് നിറ സാന്നിധ്യം ആയിരുന്നു.
 
1955 മെയ്‌ 10 നു ചാലക്കുടിയില്‍ ജനിച്ച ലോഹിത ദാസ് ചെറുകഥകളില്‍ ആണ് ആദ്യം ശ്രദ്ധ ചെലുത്തിയത്. 1986 ഇല്‍ തോപ്പില്‍ ഭാസിയുടെ കെ. പി. സി. സി. യുടെ നാടകത്തിന് തിരക്കഥ എഴുതി.
 

bhoothakannadi

 
സിബി മലയില്‍ സംവിധാനം ചെയ്ത ‘തനിയാവര്‍ത്തന’ ത്തിലൂടെയാണ് (1987) തിരക്കഥാകൃത്തായി മലയാള സിനിമാ ലോകത്ത് ലോഹിതാ ദാസ് എത്തിയത്. സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ആദ്യ സംരംഭം മമ്മൂട്ടി നായകനായ ഭൂതക്കണ്ണാടി ആയിരുന്നു. അതിന് 1997 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ – സംസ്ഥാന സര്‍ക്കാരുകളുടെ അവാര്‍ഡുകളും ലഭിച്ചു. 2007 ഇല്‍ അദ്ദേഹം സംവിധാനം ചെയ്ത നിവേദ്യം ആണ് അവസാന ചിത്രം.
 
സിനിമയുടെ കാതല്‍ തിരക്കഥ ആണെന്ന് ആവര്‍ത്തിച്ചു തെളിയിച്ച ലോഹിതാ ദാസിന്റെ കഥാപാത്രങ്ങള്‍ മലയാളികളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളില‌ുടെ മാത്രം മലയാള സിനിമയുടെ നെറുകയില്‍ എത്തിയ താരങ്ങള്‍ നിരവധിയാണ്. മോഹന്‍ ലാല്‍ നായകന്‍ ആയുള്ള ഒരു പുതിയ ചിത്രത്തിന്റെ പണിപ്പുരയില്‍ ആയിരുന്നു അദ്ദേഹം.
 
പൂര്‍ത്തിയാക്കാത്ത കഥകളും സഫലമാകാത്ത ഒട്ടനവധി ആഗ്രഹങ്ങളുമായി മലയാള സിനിമയുടെ കരുത്തനായ കഥാകാരന്‍ ഒടുവില്‍ ഒടുങ്ങാത്ത കഥകളുടെ സ്വപ്ന ലോകത്തിലേയ്ക്ക് യാത്രയായി.
 



 
 

- ജ്യോതിസ്

അഭിപ്രായം എഴുതുക »

ഹോണ്ടുറാസ് പ്രസിഡണ്ട് അറസ്റ്റില്‍

June 29th, 2009

Manuel-Zelayaഭരണ ഘടനയില്‍ മാറ്റം വരുത്തുവാന്‍ ഉള്ള നടപടികള്‍ പുരോഗമിക്കവെ ഇന്നലെ നടന്ന സൈനിക അട്ടിമറിയിലൂടെ ഹോണ്ടുറാസ് സൈന്യം പ്രസിഡണ്ട് മാനുവല്‍ സെലായയെ അറസ്റ്റ് ചെയ്തു. ഭരണ ഘടന പരിഷ്കരണത്തില്‍ വോട്ടെടുപ്പ് നടത്താന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് തീര്‍ത്തും അപ്രതീക്ഷിതമായ ഈ നീക്കം സൈന്യത്തില്‍ നിന്നും ഉണ്ടായത്.
 
ഇടതു പക്ഷ ചിന്താ ഗതിക്കാരനും വെനസ്വേലന്‍ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസിന്റെ അടുത്ത മിത്രവുമായ സെലായ താന്‍ ഒരു സൈനിക കലാപത്തിന്റെ ഇരയാണ് എന്ന് പിന്നീട് അറിയിച്ചു. അറസ്റ്റിലായ പ്രസിഡണ്ടിനെ സൈന്യം പിന്നീട് നാട് കടത്തുകയും ചെയ്തു. മണിക്കൂറുകള്‍ക്കകം സെലായയുടെ രാജി കത്ത് കോണ്‍ഗ്രസ് അംഗീകരിച്ചു കൊണ്ട് പ്രമേയം പാസ്സാക്കി. എന്നാല്‍ പ്രസ്തുത രാജി കത്ത് തന്റേതല്ലെന്ന് വ്യക്തമാക്കിയ സെലായ താന്‍ അധികാരത്തില്‍ തന്നെ തുടരും എന്ന് പ്രസ്താവിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആസ്ത്രേലിയയില്‍ നടക്കുന്ന ആക്രമണങ്ങള്‍ വംശീയം തന്നെ : വയലാര്‍ രവി

June 28th, 2009

ഇന്ത്യക്കാര്‍ക്ക് എതിരെ ആസ്ത്രേലിയയില്‍ നടക്കുന്ന ആക്രമണങ്ങള്‍ “വംശീയം” ആണെന്ന് കേന്ദ്ര പ്രവാസകാര്യ മന്ത്രി വയലാര്‍ രവി അഭിപ്രായപ്പെട്ടു. സാമൂഹ്യ വിരുദ്ധര്‍ ആണ് അക്രമങ്ങള്‍ക്ക് പിന്നില്‍ എന്നും ശനിയാഴ്ച ചെന്നയില്‍ അദ്ധേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി.
 
ഹോസ്റ്റലുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തന്നെ ഏര്പ്പെടുത്തുന്ന താമസ സൌകര്യങ്ങളിലും പെടാതെ പുറത്ത് താമസിക്കുന്നവര്‍ക്കാണ് കവര്‍ച്ച ഉള്‍പ്പെടെയുള്ള അക്രമങ്ങള്‍ നേരിടേണ്ടി വന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. രാത്രി വളരെ വൈകി ജോലിയും മറ്റും കഴിഞ്ഞു എത്തിയവരാണ് അക്രമങ്ങള്‍ക്ക് ഇരയാവരില്‍ കൂടുതല്‍.
 

 
ആസ്ത്രേലിയ ഒരു സമ്മിശ്ര സംസ്കാരം ഉള്ള രാജ്യം ആണെന്നും ഇന്ത്യക്കാര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ അവര്‍ നേരിടുമെന്നും വയലാര്‍ രവി പറഞ്ഞു. പഠനത്തിനായി വിദേശ രാജ്യത്ത് പോകുന്നവര്‍ ഇന്ത്യന്‍ എമ്പസ്സിയുമായും കോണ്‍സുല്‍ ജനറലുകളുമായും ബന്ധം പുലര്‍ത്തണം എന്നും അദ്ധേഹം ഉപദേശിച്ചു.

- ജ്യോതിസ്

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page — « Previous « സിനിമ സംവിധായകന്‍ ലോഹിത ദാസ്‌ അന്തരിച്ചു
Next » — Next Page » ഹോണ്ടുറാസ് പ്രസിഡണ്ട് അറസ്റ്റില്‍ »



  • പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി
  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine