താലിബാന്‍ വേട്ട പ്രഹസനം

May 13th, 2009

pakistan-army-against-talibanപാക്കിസ്ഥാന്‍ താലിബാന് എതിരെ നടത്തുന്ന ഏറ്റുമുട്ടലുകള്‍ വെറും പ്രഹസനം മാത്രം ആണെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. പാക്കിസ്ഥാന്‍ സൈന്യം ദിവസേന പുറത്തു വിടുന്ന റിപ്പോര്‍ട്ടുകള്‍ വിശ്വസനീയം അല്ല എന്നാണ് യുദ്ധം വളരെ അടുത്തു നിന്നും നിരീക്ഷിക്കുന്ന അമേരിക്കന്‍ സൈനിക നിരീക്ഷകരും ഇന്റലിജന്‍സ് വൃത്തങ്ങളും പറയുന്നത്. നൂറ് കണക്കിന് താലിബാന്‍ ഭീകരര്‍ ദിവസേന കൊല്ലപ്പെടുന്നു എന്നൊക്കെ പാക്കിസ്ഥാന്‍ സൈന്യം പറയുന്നത് ഊതി വീര്‍പ്പിച്ച കണക്കുകള്‍ ആണെന്ന് ഇവര്‍ വെളിപ്പെടുത്തി. താലിബാന് എതിരെ തങ്ങള്‍ ഫലപ്രദം ആയി വിജയം കൊയ്യുന്നു എന്ന് ലോകത്തെ ധരിപ്പിക്കാന്‍ ഉള്ള അടവ് മാത്രം ആണിത്. പരമാവധി 7000 ഭീകരര്‍ സ്വാത് താഴ്വരയില്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇവരെ നേരിടാന്‍ സര്‍വ്വ വിധ സന്നാഹങ്ങളോടും കൂടെ 15000 പാക് സൈനികരാണ് ഇത്രയും നാള്‍ ഏറ്റുമുട്ടുന്നത്. എന്നാല്‍ സ്വാത് താഴ്വര ഇപ്പോഴും ഭീകരരുടെ കയ്യില്‍ തന്നെയാണ് എന്നത് പാക്കിസ്ഥാന്റെ അവകാശ വാദങ്ങള്‍ സത്യമല്ല എന്നാണ് കാണിക്കുന്നത് എന്ന് വിദഗ്ദ്ധര്‍ പറയുന്നു.
 
താലിബാനെ തുരത്തി കൊണ്ട് സൈന്യം മുന്നേറുന്നു എന്ന് പാക്കിസ്ഥാന്‍ അവകാശപ്പെടുന്ന പല ഇടങ്ങളിലും സൈന്യം താലിബാന്റെ ആക്രമണത്തെ പ്രതിരോധിച്ച് നിര്‍ത്തുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ താലിബാന്‍ ആകട്ടെ ആക്രമണം നിര്‍ബാധം തുടരുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ദറാ അദം ഖേല്‍ എന്ന സ്ഥലത്തെ സൈനിക ചെക് പോസ്റ്റ് ആക്രമിച്ച താലിബാന്‍ ഭീകരര്‍ 13 പാക് പൌരന്മാരെയാണ് കൊലപ്പെടുത്തിയത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ശാസ്ത്രജ്ഞന് അംഗീകാരം

May 13th, 2009

pakkirisamy-chandra-sekharanരാജീവ് ഗാന്ധി വധം അന്വേഷിച്ച ഇന്ത്യന്‍ ഫോറന്‍സിക് ശാസ്ത്രജ്ഞന്‍ പ്രൊഫ. പക്കിരിസാമി ചന്ദ്ര ശേഖരന് അമേരിക്കന്‍ കോളജ് ഓഫ് ഫോറന്‍സിക് എക്സാമിനേഴ്സ് ഇന്‍സ്റ്റിട്യൂട്ടില്‍ (ACFEI) ഫെല്ലോ പദവി ലഭിച്ചു. 1993 മെയ് 21 ന് വധിക്കപ്പെട്ട ഇന്ത്യന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധി ഒരു തമിഴ് പുലി മനുഷ്യ ബോംബ് ആയി വന്ന് സ്വയം പൊട്ടിത്തെറിച്ചാണ് കൊല്ലപ്പെട്ടത് എന്ന് ഫോറന്‍സിക് ശാസ്ത്ര സങ്കേതങ്ങള്‍ ഉപയോഗിച്ച് ലോകത്തിന് വെളിപ്പെടുത്തി കൊടുത്തത് ചന്ദ്രശേഖരന്‍ ആണ്.
 
ഇതേ കുറിച്ച് അദ്ദേഹം ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട് – “The First Human Bomb – The Untold Story of the Rajiv Gandhi Assassination” എന്നാണ് ഈ പുസ്തകത്തിന്റെ പേര്‍.
 
ഫോറന്‍സിക് ശാസ്ത്ര രംഗത്ത് പ്രവര്‍ത്തിച്ച് ഉയര്‍ന്ന നിലവാരവും പ്രവര്‍ത്തി പരിചയവും പ്രകടിപ്പിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട കുറച്ചു പേര്‍ക്ക് മാത്രം ലഭിക്കുന്ന ഒരു ഉന്നത അംഗീകാരം ആണ് ഈ അംഗത്വം.
 
ചന്ദ്രശേഖരന് നേരത്തേ ഭാരത സര്‍ക്കാറിന്റെ പദ്മ ഭൂഷണ്‍ പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പൈലറ്റിന്റെ പ്രേമ സല്ലാപത്തില്‍ പൊലിഞ്ഞത് 50 ജീവന്‍

May 13th, 2009

flirting-pilots-kill27കാരിയും സുന്ദരിയുമായ തന്റെ സഹ പൈലറ്റുമായി പ്രേമ സല്ലാപത്തില്‍ ഏര്‍പ്പെട്ട പൈലറ്റിന്റെ അശ്രദ്ധ മൂലം വിമാനം ഇടിച്ച് 50 പേര്‍ കൊല്ലപ്പെട്ടു. ന്യൂ യോര്‍ക്കിലെ ബഫലോ വിമാന താവളത്തില്‍ കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ആണ് സംഭവം നടന്നത്. 47 കാരനായ ക്യാപ്റ്റന്‍ മാര്‍വിന്‍ 27 കാരിയായ റെബേക്കയുമായി ജീവിത ബന്ധങ്ങളെ കുറിച്ചും മറ്റും പ്രേമ സല്ലാപം നടത്തിയതിന്റെ ശബ്ദ രേഖ കോക്ക് പിറ്റിലെ ഫ്ലൈറ്റ് റെക്കോഡര്‍ പരിശോധിച്ചപ്പോഴാണ് കണ്ടെത്തിയത്. 10,000 അടിക്ക് താഴെ ഉയരത്തില്‍ പറക്കുന്ന വേളയില്‍ വിമാനവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പൈലറ്റുമാര്‍ തമ്മില്‍ സംസാരിക്കരുത് എന്നാണ് നിയമം.
 

crashed-aircraft-pilots-flirting
അപകടത്തില്‍ കത്തി എരിയുന്ന വിമാനം

 
50 യാത്രക്കാരോടൊപ്പം പ്രേമ സല്ലാപത്തില്‍ ഏര്‍പ്പെട്ട രണ്ട് പൈലറ്റുമാരും വിമാന അപകടത്തില്‍ കൊല്ലപ്പെട്ടു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ശ്രീലങ്കയില്‍ ചോര പുഴ

May 12th, 2009

bloodbath-sreelankaപുലി വേട്ടക്കിടെ നൂറ് കണക്കിന് സാധാരണ ജനത്തെ കൊന്നൊടുക്കി മുന്നേറുന്ന ശ്രീലങ്കന്‍ സൈന്യം ശ്രീലങ്കയില്‍ ചോര പുഴ ഒഴുക്കുന്നു എന്ന് ഐക്യ രാഷ്ട്ര സഭ അറിയിച്ചു. ഇത്തരം ഒരു രക്ത രൂഷിത പോരാട്ടം ഒഴിവാക്കുന്നതിനു വേണ്ടി ആയിരുന്നു ഇത്രയും നാള്‍ ലോക രാഷ്ട്രങ്ങള്‍ ശ്രീലങ്കന്‍ സര്‍ക്കാരിനോ‍ട് യുദ്ധ ഭൂമിയില്‍ കുടുങ്ങി കിടക്കുന്ന ജനത്തെ ഒഴിപ്പിക്കണം എന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം ശ്രീലങ്ക ചെവി കൊണ്ടില്ല. തമിഴ് പുലികളിടെ നിയന്ത്രണത്തില്‍ അവശേഷിക്കുന്ന രണ്ടര ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള കടപ്പുറവും കാടും തിരിച്ചു പിടിക്കാനുള്ള സൈന്യത്തിന്റെ ശ്രമത്തിനിടയില്‍ 380 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നു. നൂറ് കണക്കിന് കുട്ടികള്‍ കഴിഞ്ഞ ദിവസം ഇവിടെ കൊല്ലപ്പെട്ടു എന്ന് ഐക്യ രാഷ്ട്ര സഭാ വക്താവ് കൊളംബോയില്‍ അറിയിച്ചു.
 
രണ്ടര ലക്ഷത്തോളം പേര്‍ യുദ്ധ ഭൂമിയില്‍ കുടുങ്ങിയിട്ടുണ്ട് എന്ന് ഐക്യ രാഷ്ട്ര സഭ കണക്ക് കൂട്ടിയപ്പോള്‍ വെറും 70,000 പേര്‍ മാത്രമാണ് ഇവിടെ ഉള്ളത് എന്നാണ് ഔദ്യോഗിക കണക്ക് എന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇവിടെ നിന്ന് 116,000 പേരെ രക്ഷപ്പെടുത്തി എന്നും ഇവര്‍ക്ക് തന്നെ സമ്മതിക്കേണ്ടി വന്നു. ഇപ്പോള്‍ ഇവിടെ വെറും 10,000 പേര്‍ മാത്രമാണ് അവശേഷിക്കുന്നത് എന്നാണ് സൈന്യത്തിന്റെ വാദം. എന്നാല്‍ 120,000 പേരെങ്കിലും ഇനിയും ഇവിടെ ഉണ്ട് എന്ന് നയതന്ത്ര വൃത്തങ്ങളും രക്ഷാ പ്രവര്‍ത്തകരും കണക്ക് കൂട്ടുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അമിതവ്യയം ചെയ്യുന്ന ഭാര്യയെ തല്ലാം എന്ന് ജഡ്ജി

May 11th, 2009

arab-domestic-violenceധാരാളിയായ ഭാര്യയെ തല്ലുന്നതില്‍ തെറ്റില്ല എന്ന് സൌദി അറേബ്യയിലെ ഒരു ജഡ്ജി അഭിപ്രായപ്പെട്ടു. ഒരാള്‍ തന്റെ ഭാര്യക്ക് 1200 റിയാല്‍ നല്‍കിയതില്‍ 900 റിയാലിന് ഭാര്യ വില കൂടിയ പര്‍ദ്ദ വാങ്ങിയാല്‍ ഭാര്യക്ക് ഒരു തല്ല് കൊടുക്കുന്നതില്‍ തെറ്റൊന്നും ഇല്ല എന്ന് മാത്രമല്ല ആ ശിക്ഷ ഭാര്യ അര്‍ഹിക്കുകയും ചെയ്യുന്നു എന്നാണ് ജിദ്ദയിലെ ജഡ്ജിയുടെ പക്ഷം. ഗാര്‍ഹിക പീഢനം തടയുന്നതില്‍ ജുഡീഷ്യറിക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഉള്ള പങ്കിനെ പറ്റി നടന്ന ഒരു സെമിനാറില്‍ ആണ് ജഡ്ജി ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ദേശീയ കുടുംബ സുരക്ഷാ പദ്ധതിയിലെ പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും മറ്റും പങ്കെടുത്ത സെമിനാറില്‍ ഇത്തരം ഒരു പരാമര്‍ശം ജഡ്ജി നടത്തിയത് ഏവരേയും അമ്പരപ്പിച്ചു. സൌദിയില്‍ ഗാര്‍ഹിക പീഢനം വര്‍ധിക്കുന്നുണ്ട് എന്ന് പറഞ്ഞ ജഡ്ജി പക്ഷെ ഇതിന് ഒരളവു വരെ സ്ത്രീകളും ഉത്തരവാദികള്‍ ആണ് എന്നും പറഞ്ഞു. സ്ത്രീകളുടെ മേല്‍ ആരും ഇതിന്റെ പഴി ചാരുന്നില്ല എന്ന് അദ്ദേഹം കുണ്ഠിതപ്പെടുകയും ചെയ്തു എന്നും ഈ വാര്‍ത്ത പുറത്തു വിട്ട അറബ് ന്യൂസ് പത്രം പറയുന്നു.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »


« Previous Page« Previous « ഇന്ത്യന്‍ കോഴ്സുകള്‍ക്ക് സ്വീകാര്യത
Next »Next Page » ശ്രീലങ്കയില്‍ ചോര പുഴ »



  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine