ആണവ കരാര്‍ ബുഷ് ഒപ്പ് വെച്ചു

October 9th, 2008

അമേരിയ്ക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് ഇന്തോ അമേരിയ്ക്കന്‍ ആണവ കരാര്‍ ഒപ്പു വെച്ചു. ഇതോടെ ഇരു രാജ്യങ്ങളും തമ്മില്‍ ആണവ വ്യാപാരം സാധ്യമാവും. ഇന്ത്യയും അമേരിയ്ക്കയും തികച്ചും സ്വാഭാവികമായ വ്യാപാര പങ്കാളികള്‍ ആണ് എന്ന് കരാര്‍ ഒപ്പു വെച്ചതിനു ശേഷം ബുഷ് അഭിപ്രായപ്പെട്ടു. ഉത്തരവാദിത്വ ബോധമുള്ള ജനാധിപത്യ രാഷ്ട്രങ്ങള്‍ക്ക് എന്നും അമേരിയ്ക്ക ഒരു നല്ല സുഹൃത്ത് ആയിരിയ്ക്കും എന്ന ശക്തമായ സന്ദേശമാണ് ഈ കരാര്‍ ലോകത്തിന് നല്‍കുന്നത് എന്നും ബുഷ് പറഞ്ഞു.



- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

തായ് ലന്‍ഡില്‍ പട്ടാളം വീണ്ടും തെരുവില്‍ ഇറങ്ങി

October 8th, 2008

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടര്‍ന്നു വരുന്ന സംഘര്‍ഷത്തിന് ഒടുവില്‍ തായ് ലന്‍ഡില്‍ പട്ടാളം തെരുവില്‍ ഇറങ്ങി. പുതുതായ് നിലവില്‍ വന്ന ഭരണ നേതൃത്വത്തിന് എതിരേ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ സമര പരിപാടികള്‍ ആയിരുന്നു തായ് ലന്‍ഡിലെ പീപ്പ്ള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രസിയുടെ നേതൃത്വത്തില്‍ നടന്നു വന്നത്. പാര്‍ലിമെന്റ് മന്ദിരത്തിനു മുന്നില്‍ നിന്നും സമരക്കാരെ ഓടിയ്ക്കാന്‍ ഇന്നലെ രാവിലെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിയ്ക്കുക ഉണ്ടായി. ഇതേ തുടര്‍ന്ന് പന്ത്രണ്ട് മണിയ്ക്കൂറോളം പോലീസും അക്രമാസക്തമായ ജനക്കൂട്ടവും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടന്നു. രണ്ട് പേര്‍ കൊല്ലപ്പെട്ടു. 380ഓളം പേര്‍ക്ക് പരിയ്ക്കേറ്റു.

പുതുതായി നിലവില്‍ വന്ന പ്രധാനമന്ത്രി സോംചായ് ഭരണകൂടത്തെ പിരിച്ചു വിടണം എന്നതാണ് സമരക്കാരുടെ ആവശ്യം.

ഉപരോധിയ്ക്കപ്പെട്ട പാര്‍ലിമെന്റ് മന്ദിരത്തിനു പിന്നിലെ വേലിയ്ക്കടിയിലൂടെ നുഴഞ്ഞ് കടന്ന് ഹെലികോപ്റ്ററില്‍ കയറി രക്ഷപെടുകയായിരുന്നു പ്രധാന മന്ത്രി സോം ചായ്.

അഴിമതിയും തിരഞ്ഞെടുപ്പ് ക്രമക്കേടുകളും ആരോപിയ്ക്കപ്പെട്ടിട്ടുള്ള സോംചായ് വര്‍ഷങ്ങളായി തായ് ലന്‍ഡില്‍ തുടര്‍ന്നു വരുന്ന രാഷ്ട്രീയ മരവിപ്പിനും അടിച്ചമര്‍ത്തലുകള്‍ക്കും ഒരു തുടര്‍ച്ചയാവും എന്നാണ് പൊതുവെ ഭയപ്പെടുന്നത്.

പ്രതിഷേധയ്ക്കാരുമായി സന്ധി സംഭാഷണത്തിന് നിയോഗിയ്ക്കപ്പെട്ട സോം ചായുടെ ഒരു അടുത്ത അനുയായിയും ഉപ പ്രധാന മന്ത്രിയും ആയ ഷവാലിത് ഇന്നലെ രാജി വെച്ചത് പ്രതിഷേധക്കാര്‍ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാശ്മീരിലെ ജനതയുടേത് സ്വാതന്ത്ര്യ സമരം തന്നെ എന്ന് പാക്കിസ്ഥാന്‍

October 7th, 2008

കാശ്മീരില്‍ നടക്കുന്നത് ഭീകരവാദം ആണ് എന്ന് ചരിത്രത്തില്‍ ആദ്യമായി സമ്മതിച്ചതിനു മണിക്കൂറുകള്‍ക്കകം ആ പ്രസ്താവനയില്‍ നിന്നും പാക്കിസ്ഥാന്‍ പുറകോട്ട് പോയി. ഇത്തവണ വാര്‍ത്താ വിനിമയ മന്ത്രി ഷെറി റഹ് മാനാണ് പാക്കിസ്ഥാന്റെ നിലപാട് വിശദീകരിച്ചത്. കാശ്മീര്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശം പാക്കിസ്ഥാന്‍ അംഗീകരിയ്ക്കുന്നു. അതിനു വേണ്ടി ഉള്ള ഏത് പോരാട്ടത്തിനും പാക്കിസ്ഥാന്റെ പിന്തുണ എന്നും ഉണ്ടാവും. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പാക്കിസ്ഥാന്‍ പീപ്പ്ള്‍സ് പാര്‍ട്ടിയുടെ നിലപാടാണിത്. ഇതില്‍ മാറ്റം ഒന്നും വന്നിട്ടില്ല. കശ്മീര്‍ ജനത തങ്ങളുടെ അവകാശത്തിനു വേണ്ടി നടത്തുന്ന ന്യായമായ സമരത്തെ പ്രസിഡന്റ് ഒരിയ്ക്കലും ഭീകരവാദം എന്ന് വിശേഷിപ്പിച്ചിട്ടില്ല എന്നും റഹ് മാന്‍ വ്യക്തമാക്കി.

പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ പ്രസ്താവന പാക്കിസ്ഥാനില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇത് ആദ്യമായാണ് ഒരു പാക് നേതാവ് കശ്മീരില്‍ നടക്കുന്നത് ഭീകരവാദം ആണ് എന്ന് സമ്മതിയ്ക്കുന്നത്. പാക്കിസ്ഥാന്‍ സൈന്യം പാക്കിസ്ഥാനിലെ അധികാര കേന്ദ്രം ആയി മാറിയത് തന്നെ കശ്മീര്‍ ജനതയുടെ പോരാട്ടത്തിനുള്ള ഔദ്യോഗിക പിന്തുണ എന്ന നയത്തെ അടിസ്ഥാനം ആക്കിയാണ്. ഈ ശക്തി കേന്ദ്രങ്ങളുടെ അടിത്തറ ആണ് സര്‍ദാരിയുടെ പ്രസ്താവന ഇളക്കിയത്. സര്‍ദാരിയ്ക്കെതിരെ ലഭിച്ച അവസരം മുതലാക്കാന്‍ മുന്‍ നിരയില്‍ മുന്‍ പ്രധാന മന്ത്രി നവാസ് ഷെരീഫ് ഉണ്ടായിരുന്നു. അതി ശക്തമായ വിമര്‍ശനമാണ് ഷെരീഫ് സര്‍ദാരിയുടെ പ്രസ്താവനയ്ക്ക് എതിരെ നടത്തിയത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്തോ അമേരിയ്ക്കന്‍ ആണവ കരാര്‍ ആണവ നിര്‍വ്യാപന ഉടമ്പടി അപകടത്തിലാക്കി : ഇറാന്‍

October 6th, 2008

ആണവ നിര്‍വ്യാപന ഉടമ്പടി ഒപ്പു വെയ്ക്കാതെ തന്നെ ഇന്ത്യയുമായി ആണവ സഹകരണത്തിനു കളം ഒരുക്കിയ ഇന്തോ – അമേരിയ്ക്കന്‍ ആണവ കരാര്‍ നിലവില്‍ ഉള്ള ആണവ നിര്‍വ്യാപന ഉടമ്പടിയെ അപകടത്തില്‍ ആക്കിയിരിയ്ക്കുന്നു എന്ന് ഇറാന്‍ അഭിപ്രായപ്പെട്ടു. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ IRNA ആണ് ഇറാന്‍ അണു ശക്തി സംഘടനയുടെ ഉപ മേധാവി മുഹമ്മദ് സയീദിയുടെ ഈ പ്രസ്താവന പുറത്ത് വിട്ടത്.

തങ്ങളുടെ ആണവ പരിപാടിയുമായി മുന്നോട്ട് പോകുവാന്‍ ഉള്ള ഇറാന്റെ ശ്രമങ്ങള്‍ക്ക് കടുത്ത എതിര്‍പ്പാണ് നേരിട്ട് കൊണ്ടിരിയ്ക്കുന്നത്. ഇറാന്‍ ആണെങ്കില്‍ ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പു വെച്ച രാഷ്ട്രവുമാണ്. ഈ ഉടമ്പടി മാനിയ്ക്കാത്ത ഇന്ത്യയ്ക്ക് ആണവ സാങ്കേതിക വിദ്യ കൈമാറാന്‍ ഉള്ള നീക്കം ഉടമ്പടിയ്ക്ക് വിരുദ്ധമാണ് എന്നും സയീദി പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാന് ഇന്ത്യ ഭീഷണിയല്ലെന്ന് സര്‍ദാരി

October 5th, 2008

ഇന്ത്യയുടെ വളര്‍ച്ചയും ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളില്‍ ഉള്ള സ്വാധീനവും പാക്കിസ്ഥാനിലെ ജനാധിപത്യ സര്‍ക്കാര്‍ ഒരു ഭീഷണിയായി കാണുന്നില്ല എന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി വ്യക്തമാക്കി. അമേരിയ്ക്കയില്‍ പത്ര ലേഖകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

കശ്മീരില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നത് മുഷറഫ് പറയുന്നത് പോലെ സ്വാതന്ത്ര സമര സേനാനികള്‍ അല്ല. ഇത് തീവ്രവാദമാണ്. കാശ്മീര്‍ താഴ്വരയില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നത് തീവ്രവാദികള്‍ ആണ്. ഒരു പക്ഷെ ചരിത്രത്തില്‍ ആദ്യമായാവും ഒരു ഉന്നത പാക്കിസ്ഥാന്‍ നേതാവ് കാശ്മീര്‍ പ്രശ്നത്തെ പറ്റി ഇങ്ങനെ പരാമര്‍ശിയ്ക്കുന്നത്.

ഇന്തോ – അമേരിയ്ക്കന്‍ ആണവ കരാറിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ല. തങ്ങളേയും ഇന്ത്യയോട് സമമായി പരിഗണിയ്ക്കണം എന്നത് മാത്രമാണ് തങ്ങളുടെ ആവശ്യം.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജനാധിപത്യ രാഷ്ട്രമായ അമേരിയ്ക്കയുമായി സൌഹൃദത്തില്‍ ആവുന്നതില്‍ തങ്ങള്‍ എന്തിന് എതിര്‍ക്കണം എന്നും അദ്ദേഹം ചോദിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ആണവ കരാര്‍ ഒപ്പിടാന്‍ സാങ്കേതിക തടസ്സം
Next »Next Page » ഇന്തോ അമേരിയ്ക്കന്‍ ആണവ കരാര്‍ ആണവ നിര്‍വ്യാപന ഉടമ്പടി അപകടത്തിലാക്കി : ഇറാന്‍ »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine