ഇന്തോ – അമേരിയ്ക്കന്‍ ആണവ കരാര്‍ ഒപ്പിടാന്‍ അമേരിയ്ക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കോണ്ടലീസ റൈസ് ഇന്ന് ഇന്ത്യയില്‍ എത്തുമെങ്കിലും ഈ വരവില്‍ തന്നെ കരാര്‍ ഒപ്പിടുവാനുള്ള സാധ്യത കുറവാണെന്ന് റൈസ് വ്യക്തമാക്കി. മുപ്പത് വര്‍ഷത്തോളം ഇന്ത്യയ്ക്ക് മേല്‍ നില നിന്നിരുന്ന ആണവ നിരോധനം നീക്കി കൊണ്ട് കഴിഞ്ഞ ബുധനാഴ്ചയാണ് അമേരിയ്ക്കന്‍ സെനറ്റ് ഇന്ത്യയുമായുള്ള ആണവ കരാറിന് അംഗീകാരം നല്‍കിയത്.
ഇന്ത്യയുമായുള്ള കരാറില്‍ ഒപ്പിടുന്നതിനു മുന്‍പ് ഒട്ടേറെ സാങ്കേതിക വിശദാംശങ്ങളില്‍ ധാരണ ആവേണ്ടതുണ്ട്. അത്തരം ചര്‍ച്ചകള്‍ ആണ് റൈസിന്റെ അജണ്ടയില്‍ മുഖ്യം. അതിനു ശേഷം മാത്രം ആയിരിയ്ക്കും കരാര്‍ ഒപ്പു വെയ്ക്കുക. ഹ്രസ്വ സന്ദര്‍ശനത്തിന് ഇന്ത്യയില്‍ എത്തിയ റൈസിന്റെ സന്ദര്‍ശന വേളയില്‍ അതുണ്ടാവാനുള്ള സാധ്യത കുറവാണ് എന്ന് റൈസ് തന്നെ പറയുന്നുമുണ്ട്.