പാക്കിസ്ഥാന് ഇന്ത്യ ഭീഷണിയല്ലെന്ന് സര്‍ദാരി

October 5th, 2008

ഇന്ത്യയുടെ വളര്‍ച്ചയും ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളില്‍ ഉള്ള സ്വാധീനവും പാക്കിസ്ഥാനിലെ ജനാധിപത്യ സര്‍ക്കാര്‍ ഒരു ഭീഷണിയായി കാണുന്നില്ല എന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി വ്യക്തമാക്കി. അമേരിയ്ക്കയില്‍ പത്ര ലേഖകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

കശ്മീരില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നത് മുഷറഫ് പറയുന്നത് പോലെ സ്വാതന്ത്ര സമര സേനാനികള്‍ അല്ല. ഇത് തീവ്രവാദമാണ്. കാശ്മീര്‍ താഴ്വരയില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നത് തീവ്രവാദികള്‍ ആണ്. ഒരു പക്ഷെ ചരിത്രത്തില്‍ ആദ്യമായാവും ഒരു ഉന്നത പാക്കിസ്ഥാന്‍ നേതാവ് കാശ്മീര്‍ പ്രശ്നത്തെ പറ്റി ഇങ്ങനെ പരാമര്‍ശിയ്ക്കുന്നത്.

ഇന്തോ – അമേരിയ്ക്കന്‍ ആണവ കരാറിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ല. തങ്ങളേയും ഇന്ത്യയോട് സമമായി പരിഗണിയ്ക്കണം എന്നത് മാത്രമാണ് തങ്ങളുടെ ആവശ്യം.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജനാധിപത്യ രാഷ്ട്രമായ അമേരിയ്ക്കയുമായി സൌഹൃദത്തില്‍ ആവുന്നതില്‍ തങ്ങള്‍ എന്തിന് എതിര്‍ക്കണം എന്നും അദ്ദേഹം ചോദിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ആണവ കരാര്‍ ഒപ്പിടാന്‍ സാങ്കേതിക തടസ്സം

October 4th, 2008

ഇന്തോ – അമേരിയ്ക്കന്‍ ആണവ കരാര്‍ ഒപ്പിടാന്‍ അമേരിയ്ക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കോണ്ടലീസ റൈസ് ഇന്ന് ഇന്ത്യയില്‍ എത്തുമെങ്കിലും ഈ വരവില്‍ തന്നെ കരാര്‍ ഒപ്പിടുവാനുള്ള സാധ്യത കുറവാണെന്ന് റൈസ് വ്യക്തമാക്കി. മുപ്പത് വര്‍ഷത്തോളം ഇന്ത്യയ്ക്ക് മേല്‍ നില നിന്നിരുന്ന ആണവ നിരോധനം നീക്കി കൊണ്ട് കഴിഞ്ഞ ബുധനാഴ്ചയാണ് അമേരിയ്ക്കന്‍ സെനറ്റ് ഇന്ത്യയുമായുള്ള ആണവ കരാറിന് അംഗീകാരം നല്‍കിയത്.

ഇന്ത്യയുമായുള്ള കരാറില്‍ ഒപ്പിടുന്നതിനു മുന്‍പ് ഒട്ടേറെ സാങ്കേതിക വിശദാംശങ്ങളില്‍ ധാരണ ആവേണ്ടതുണ്ട്. അത്തരം ചര്‍ച്ചകള്‍ ആണ് റൈസിന്റെ അജണ്ടയില്‍ മുഖ്യം. അതിനു ശേഷം മാത്രം ആയിരിയ്ക്കും കരാര്‍ ഒപ്പു വെയ്ക്കുക. ഹ്രസ്വ സന്ദര്‍ശനത്തിന് ഇന്ത്യയില്‍ എത്തിയ റൈസിന്റെ സന്ദര്‍ശന വേളയില്‍ അതുണ്ടാവാനുള്ള സാധ്യത കുറവാണ് എന്ന് റൈസ് തന്നെ പറയുന്നുമുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ത്രിപുര സ്ഫോടനത്തിന് ഉപയോഗിച്ചത് മൊബൈല്‍ ഫോണ്‍

October 3rd, 2008

നഗരത്തെ നടുക്കിയ സ്ഫോടന പരമ്പരയ്ക്ക് ഉപയോഗിച്ചത് വളരെ ഏറെ ശക്തി കൂടിയ തരം സ്ഫോടക വസ്തുക്കള്‍ ആയിരുന്നു എന്ന് പോലീസ് കണ്ടെത്തി. ബോംബുകള്‍ പൊട്ടിയ്ക്കാന്‍ ഉപയോഗിച്ചത് ഒരു മൊബൈല്‍ ഫോണ്‍ ആയിരുന്നു എന്നും പോലീസ് അറിയിച്ചു. സ്ഫോടന സ്ഥലത്തു നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് ഈ നിഗമനത്തില്‍ പോലീസ് എത്തി ചേര്‍ന്നിരിയ്ക്കുന്നത്. കൊല്‍ക്കത്തയില്‍ നിന്നും ഉള്ള ഫോറന്‍സിക് വിദഗ്ദ്ധരും നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് സംഘവും ചേര്‍ന്നാണ് സാമ്പിള്‍ ശേഖരിച്ചിരുന്നത്.

പരിശോധനയില്‍ ഏറ്റവും പുതിയ തരം സ്ഫോടക വസ്തുക്കള്‍ ആണ് ഉപയോഗിച്ചത് എന്ന് വ്യക്തമായതായി പോലീസ് കണ്‍ട്രോള്‍ ഡി. ഐ. ജി. നേപ്പാള്‍ ദാസ് പറഞ്ഞു.

ഇറാഖില്‍ ഭീകരര്‍ ഇത്തരം മൊബൈല്‍ ഫോണ്‍ ട്രിഗറുകള്‍ ഉപയോഗിച്ചിരുന്നു. ഇത്തരം മൊബൈല്‍ ഫോണ്‍ ട്രിഗറുകള്‍ നിര്‍വീര്യമാക്കുവാന്‍ വേണ്ടി അമേരിയ്ക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ആസ്ത്രേലിയ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ മൊബൈല്‍ ഫോണ്‍ തരംഗങ്ങള്‍ അമര്‍ച്ച ചെയ്യുന്ന (ജാമ്മര്‍) ഘടിപ്പിച്ച ഹെലികോപ്റ്ററുകള്‍ അനുഗമിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആണവ പരീക്ഷണം ഇന്ത്യയുടെ അവകാശം : പ്രണബ് മുഖര്‍ജി

October 3rd, 2008

ആണവ പരീക്ഷണം നടത്തുക എന്നത് ഇന്ത്യയുടെ അവകാശമാണ്. അത് തടുക്കാന്‍ ആര്‍ക്കും ആവില്ല. ഇന്ത്യ ആണവ പരീക്ഷണം നടത്തുന്ന പക്ഷം മറ്റ് രാജ്യങ്ങള്‍ പ്രതികരിച്ചു എന്നു വരാം. അത് അവരുടെ അവകാശവുമാണ്. അതില്‍ നമുക്കും കൈ കടത്താന്‍ ആവില്ല. ഇന്തോ – അമേരിയ്ക്കന്‍ ആണവ കരാര്‍ നിലവില്‍ വരുന്നതോടെ ഇന്ത്യയ്ക്ക് ആണവ പരീക്ഷണവുമായി മുന്നോട്ട് പോകുവാന്‍ കഴിയുമോ എന്ന് ചോദ്യത്തിന് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി ശ്രീ പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മറുപടി ആണ് ഇത്.

എന്നാല്‍ രാജസ്ഥാനിലെ പൊഖ്രാനില്‍ 1988ല്‍ നടത്തിയ ആണവ പരീക്ഷണത്തിനു ശേഷം ഇന്ത്യ സ്വമേധയാ ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തി വെയ്ക്കാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ ഈ തീരുമാനം ഏതെങ്കിലും ഒരു കരാറിന്റെ ഭാഗമാക്കാന്‍ ഇന്ത്യ ഉദ്ദേശിയ്ക്കുന്നില്ല. ഈ തീരുമാനത്തില്‍ ഇപ്പോഴും ഇന്ത്യ ഉറച്ചു നില്‍ക്കുന്നു. അമെരിയ്ക്കയുമായി ഉള്ള ആണവ കരാര്‍ ഈ നിലപാടിന് ഒരു മാറ്റവും വരുത്തില്ല. ഇന്ത്യയുമായി ആണവ കച്ചവടം നടത്തുവാന്‍ ആഗ്രഹിയ്ക്കുന്ന രാജ്യങ്ങളുമായി ഇടപാട് നടത്തുവാന്‍ ഉള്ള ഒരു പുതിയ അവസരമാണ് ഈ കരാറിലൂടെ കൈവന്നിരിയ്ക്കുന്നത്. അതത് രാജ്യങ്ങളുമായി പ്രാബല്യത്തില്‍ ഉള്ള ഉഭയ കക്ഷി കരാറുകളുടെ അടിസ്ഥാനത്തില്‍ ആയിരിയ്ക്കും ഈ ഇടപാടുകള്‍ എന്നും മന്ത്രി വ്യക്തമാക്കി.

വന്‍ ഭൂരിപക്ഷത്തില്‍ അമേരിയ്ക്കന്‍ സെനറ്റ് പാസ്സാക്കിയ കരാറില്‍ നാളെ കോണ്ടലീസ റൈസും മുഖര്‍ജിയും ഒപ്പു വെയ്ക്കും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുംബൈ സ്ഫോടനം : പോലീസിന്റെ മിന്നല്‍ പരിശോധന

October 3rd, 2008

2006ലെ മുംബൈ ട്രെയിന്‍ സ്ഫോടനത്തിന്റെ പുറകില്‍ പ്രവര്‍ത്തിച്ച അബു റഷീദ് എന്ന ഭീകരനെ കുറിച്ചുള്ള സൂചന ലഭിച്ചതിനെ തുടര്‍ന്ന് മുംബൈ പോലീസും, തീവ്രവാദ വിരുദ്ധ സ്ക്വാഡും, ഉത്തര്‍ പ്രദേശ് പോലീസും സംയുക്തമായി ഉത്തര്‍ പ്രദേശിലെ സഞ്ചാര്‍പുര്‍ ഗ്രാമത്തിലെ ഒരു വീട്ടില്‍ മിന്നല്‍ പരിശോധന നടത്തി.

മുംബൈ കേസുമായി ബന്ധപ്പെട്ട് പിടിയിലായ ചില ഭീകരരെ ചോദ്യം ചെയ്തപ്പോഴാണത്രെ റഷീദിനെ പറ്റിയുള്ള സൂചനകള്‍ പോലീസിനു ലഭിച്ചത്. റഷീദ് സഞ്ചാര്‍പുര്‍ ഗ്രാമ നിവാസിയാണ്. ഇയാള്‍ മുംബൈയില്‍ ഒരു കണ്ണട കട നടത്തിയിരുന്നു എന്നും ഇയാള്‍ മുംബൈ ട്രെയിന്‍ സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നും മുംബൈ പോലീസ് പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ത്രിപുരയില്‍ മരണം നാലായി
Next »Next Page » ആണവ പരീക്ഷണം ഇന്ത്യയുടെ അവകാശം : പ്രണബ് മുഖര്‍ജി »



  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine