പാക്കിസ്ഥാന്റെ പങ്ക്: ഐക്യരാഷ്ട്ര സംഘടനയെ അറിയിക്കണം – കാരാട്ട്

December 7th, 2008

മുംബൈ ആക്രമണത്തില്‍ പാക്കിസ്ഥാന് എതിരെയുള്ള തെളിവുകള്‍ ഇന്ത്യ ഐക്യരാഷ്ട്ര സംഘടനക്ക് മുമ്പില്‍ വെക്കണമെന്ന് സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അമേരിക്കയോടുള്ള ഇന്ത്യയുടെ വിധേയത്വം ഇക്കാര്യത്തിലും വെളിവാകുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. അക്രമികളെ കുറിച്ചുള്ള അന്വേഷണത്തില്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടേണ്ടതില്ല. മറിച്ച് യു.എന്‍ ന്റെ സുരക്ഷാ വിഭാഗത്തെ സമീപിക്കുകയും എല്ലാ തെളിവുകളും സമര്‍പ്പിക്കുകയും വേണം – കാരാട്ട് വ്യക്തമാക്കി.

- സ്വന്തം ലേഖകന്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആഗോള സാമ്പത്തിക മാന്ദ്യം : സര്‍ക്കാര്‍ സഹായം നാളെ

December 6th, 2008

ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യന്‍ സമ്പദ് ഘടനയില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതത്തിന്റെ ആഴം കുറക്കുവാന്‍ ഉദ്ദേശിച്ചുള്ള സര്‍ക്കാര്‍ പാക്കേജ് വൈകും എന്ന് സൂചന. സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിക്കുവാനിരുന്ന പാക്കേജിന്റെ പ്രഖ്യാപനം ഇനി നാളെയേ ഉണ്ടാവൂ എന്ന് പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു. സര്‍ക്കാരിന്റെ പാക്കേജ് റിസര്‍വ് ബാങ്കിന്റെ പാക്കേജില്‍ നിന്നും വ്യത്യസ്തമാണ്. ചില ഉല്‍പ്പന്നങ്ങളിന്‍ മേല്‍ ഉള്ള എക്സൈസ് തീരുവ വെട്ടി കുറക്കുന്നത് ഉള്‍പ്പടെ ഉള്ള ഒട്ടേറെ സാമ്പത്തിക നടപടികള്‍ ഉള്‍ക്കൊള്ളുന്നതാണ് സര്‍ക്കാര്‍ പാക്കേജ്. ഇത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഒരു പുതിയ ഉണര്‍വ്വ് നല്‍കും എന്ന് കരുതപ്പെടുന്നു. അടിസ്ഥാന സൌകര്യ വികസനത്തിനായുള്ള ഒരു വന്‍‌കിട പദ്ധതിയും അടുത്തു തന്നെ സര്‍ക്കാര്‍ പ്രഖ്യാപിക്കും എന്നും സൂചനയുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഈദിന് ഗോ ഹത്യ ഒഴിവാക്കുക

December 5th, 2008

ഡല്‍ഹി : ഈദ് പ്രമാണിച്ച് ഇന്ത്യയിലെ മുസ്ലിം ജനത ഹിന്ദു മത വിശ്വാസത്തോടുള്ള ആദര സൂചകമായി ഗോ ഹത്യ നടത്തുന്നത് ഒഴിവാക്കണം എന്ന് പ്രമുഖ ഇസ്ലാമിക മത പഠന കേന്ദ്രമായ ദാര്‍ ഉല്‍ ഉലൂം ആഹ്വാനം ചെയ്തു. പള്ളികളിലെ ഇമാമുകളുടെ അഖിലേന്ത്യാ സംഘടനയും ഈ നിര്‍ദ്ദേശത്തോട് യോജിപ്പ് പ്രകടിപ്പിച്ചു. മുംബൈ ഭീകര ആക്രമണത്തിന്റെ ഇരകള്‍ ആയവരോടുള്ള ഐക്യ ദാര്‍ഡ്യത്തിന്റെയും വേദനയുടേയും പ്രതീകമായി മുസ്ലിംകള്‍ തോളില്‍ കറുത്ത നാട അണിയുവാന്‍ സംഘടന നേരത്തേ ആവശ്യപ്പെട്ടിരുന്നു.

ബക്രീദ് പ്രമാണിച്ച് നടത്തുന്ന മൃഗ ബലി സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഒരു ലഘു ലേഖ ദാര്‍ ഉല്‍ ഉലൂം പുറത്തിറ ക്കിയിട്ടുണ്ട്. ഹിന്ദു ജനതയുടെ വികാരങ്ങളെ വ്രണപ്പെടു ത്താതിരിക്കാന്‍ മുസ്ലിംകള്‍ ഗോ ഹത്യ നടത്തരുത് എന്ന് ഇതില്‍ പറഞ്ഞിരിക്കുന്നു.

ശരിയത്ത് അംഗീകരിച്ച മറ്റ് മൃഗങ്ങളെ ബലി കൊടുത്ത് മറ്റ് ഇന്ത്യാക്കാരുടെ വികാരങ്ങളോടുള്ള ബഹുമാനം പ്രകടിപ്പിക്കണം എന്ന് ലഘു ലേഖ ആവശ്യപ്പെട്ടു.

1866ല്‍ സ്ഥാപിതമായ ദാര്‍ ഉല്‍ ഉലൂം ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും ആദരിക്കപ്പെടുന്ന ഇസ്ലാം മത പഠന കേന്ദ്രമാണ്.

ഗോക്കളെ വധിക്കുന്നത് ഹിന്ദു വികാരം വ്രണപ്പെടുത്തും. രാജ്യത്തെ മത സൌഹാര്‍ദ്ദം തകര്‍ക്കുന്ന ഒന്നും നമ്മള്‍ ചെയ്യാന്‍ പാടില്ല എന്ന് All India Organisation of Imams of Mosques (AIOIM) പ്രസിഡന്റ് ഹസ്രത്ത് മൌലാനാ ജമീല്‍ അഹമ്മദ് ഇല്യാസി പറഞ്ഞു.

മുംബൈ വാസികളോട് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ച ഇല്യാസ്, ഈദ് പ്രാര്‍ത്ഥനയില്‍ മുംബൈ ആക്രമണത്തിന്റെ ഇരകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ രാജ്യത്തെ എല്ലാ ഇമാമുകളോടും അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് ശാന്തിയും സമാധാനവും പുനഃ സ്ഥാപിക്ക പ്പെടുവാന്‍ വേണ്ടി എല്ലാവരും ഈദ് പ്രാര്‍ത്ഥനാ വേളയില്‍ സര്‍വ്വ ശക്തനോട് പ്രാര്‍ത്ഥിക്കണം എന്നും അദ്ദേഹം പറഞ്ഞു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്റലിജന്‍സ് പരാജയപ്പെട്ടു : ചിദംബരം

December 5th, 2008

മുംബൈ ഭീകര ആക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാ ഇന്റലിജന്‍സ് പാളിച്ചകള്‍ ഉണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം പ്രസ്താവിച്ചു. തീവ്രവാദം തടയുന്നതിനായി മെച്ചപ്പെട്ട സംവിധാനങ്ങള്‍ ഉടന്‍ നടപ്പില്‍ വരുത്തും എന്നും മന്ത്രി അറിയിച്ചു. അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍‌വെസ്റ്റിഗേഷന് സമാനമായ ഒരു ദേശീയ അന്വേഷണ ഏജന്‍സി രൂപീകരിക്കുവാനുള്ള പദ്ധതികള്‍ തയ്യാറായി വരുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ ഉടന്‍ തന്നെ പാര്‍‌ലമെന്റിനു മുന്നില്‍ വെക്കും. അന്വേഷണം ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പുരോഗമിച്ചു വരികയാണ്. മുന്‍പ് നടന്ന പല തീവ്രവാദി ആക്രമണങ്ങള്‍ക്ക് പിറകിലും ഉണ്ടായിരുന്ന സംഘടനകള്‍ തന്നെയാണ് മുംബൈ ആക്രമണത്തിനും പിന്നില്‍ എന്നതിന് വ്യക്തമായ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ ഇത് വെളിപ്പെടുത്താന്‍ ആവില്ല. റിപ്പോര്‍ട്ട് കോടതിക്ക് മുന്‍പാകെ സമര്‍പ്പിക്കുമ്പോള്‍ മാത്രമേ പൂര്‍ണമായ ചിത്രം വെളിപ്പെടുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വകാര്യ ചാനല്‍ പ്രക്ഷേപണം നിയന്ത്രിക്കും

December 5th, 2008

ഡല്‍ഹി: രാജ്യത്തെ കേബിള്‍ ടെലിവിഷന്‍ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കും. മാധ്യമങ്ങള്‍ മുംബൈ ദുരന്തം കൈകാര്യം ചെയ്ത വിധം വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെ രാജ്യത്തെ സ്വകാര്യ കേബിള്‍ ടെലിവിഷന്‍ പ്രക്ഷേപണത്തെ നിയന്ത്രി ക്കുന്നതിനായി 1995 ല്‍ നിലവില്‍ വന്ന നിയമം ഭേദഗതി വരുത്തുന്നതിന് സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചു.

ചില അക്രമികളുമായി സംവദിക്കുന്നതിന്റെ വീഡിയോ ഒരു സ്വകാര്യ ചാനല്‍ പ്രക്ഷേപണം ചെയ്തതിനെ തുടര്‍ന്നാണ് ഈ നടപടി. അങ്ങിനെ ചെയ്തതിലൂടെ അക്രമികളുടെ അഭിപ്രായങ്ങള്‍ വെളിപ്പെടു ത്തുന്നതിനായി ചാനല്‍ ദുരുപയോഗം ചെയ്തു എന്ന നിഗമന ത്തിലാണ് സര്‍ക്കാറിന്റെ ഈ നീക്കം. ഇതുകൊണ്ടു തന്നെ രാജ്യ താല്പര്യങ്ങളെ ഹനിക്കുന്ന തരത്തിലുള്ള മാധ്യമ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് വേണ്ട മുന്‍‌ കരുതലുകള്‍ നിയമ ഭേദഗതിയുടെ പ്രധാന ലക്ഷ്യം ആയിരിക്കും.

ഇതിനായി പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി സുഷമ സിംഗിന്റെ അധ്യക്ഷതയില്‍ യോഗം നടത്തി നടപടികള്‍ തുടരുകയാണ്.വീഡിയോ പുറത്തുവിട്ട ചാനലിന് സര്‍ക്കാര്‍ ഇതിനകം നോട്ടീസ് നല്‍കിയിട്ടുണ്ട്.

- സ്വന്തം ലേഖകന്‍

അഭിപ്രായം എഴുതുക »


« Previous Page — « Previous « മുംബൈ: പാക്കിസ്ഥാന്‍ പിന്തുണക്കണം – കോണ്ടലീസ
Next » — Next Page » ഇന്റലിജന്‍സ് പരാജയപ്പെട്ടു : ചിദംബരം »



  • പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി
  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine