ഇറാഖില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ : യു. എന്‍.

December 3rd, 2008

ഐക്യ രാഷ്ട്ര സഭ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ട് പ്രകാരം ഇറാഖില്‍ ഇപ്പോഴും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു. ന്യൂന പക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍, തൊഴില്‍ വിദഗ്ധരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍, തടവുകാര്‍ക്കു നേരെയുള്ള പീഡനം, സ്ത്രീകളെ ആക്രമിക്കല്‍ എന്നിങ്ങനെയുള്ള കുറ്റ കൃത്യങ്ങള്‍ ഇറാഖില്‍ നിര്‍ബാധം തുടരുന്നു എന്നാണ് റിപ്പോര്‍ട്ട്. വിചാരണ ഇല്ലാതെയും നിയമ സഹായം ലഭ്യം ആക്കാതെയും വര്‍ഷങ്ങളോളം തടവുകാരെ ജെയിലുകളില്‍ പാര്‍പ്പിക്കുന്നത് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശി ക്കപ്പെട്ടിട്ടുണ്ട്. ഡോക്ടര്‍മാര്‍, വക്കീല്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ജഡ്ജിമാര്‍, വിദ്യാഭ്യാസ വിദഗ്ദ്ധര്‍ എന്നിങ്ങനെയുള്ള വിദഗ്ദ്ധരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വളരെ കൂടുതല്‍ ആണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇറാഖിലെ കുര്‍ദിസ്ഥാന്‍ പ്രദേശത്താണ് ഇത്തരം ആക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത്. ന്യൂന പക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും എതിരെ നടക്കുന്ന ആക്രമണങ്ങള്‍ തടയുവാന്‍ വേണ്ട നടപടികള്‍ അടിയന്തിരമായി സര്‍ക്കാര്‍ സ്വീകരിക്കണം എന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു. എ. ഇ. ദേശീയ ദിന ആഘോഷ ലഹരിയില്‍

December 2nd, 2008

ഇന്ന് യു. എ. ഇ. 37-ാം ദേശിയ ദിനം. രാജ്യമെങ്ങും ഇപ്പോള്‍ ഉത്സവ ലഹരിയിലാണ്. ദേശീയ ദിനത്തോ ടനുബന്ധിച്ച് രാജ്യത്ത് വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. നാല് ദിവസം ഔദ്യോഗിക ആഘോഷ പരിപാടികള്‍ ഉണ്ടാകും. അബുദാബിയില്‍ രാത്രി 8.30 മുതല്‍ 45 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ആകര്‍ഷകമായ കരി മരുന്ന് പ്രയോഗവും ഒരുക്കിയിട്ടുണ്ട്.

ദേശീയ ദിനവും ഈദ് അല്‍ അദ്ഹയും പ്രമാണിച്ച് യു. എ. ഇ. യിലെ സര്‍ക്കാര്‍ മേഖലയ്ക്ക് ഇന്ന് മുതല്‍ ഡിസംബര്‍ 11 വരെ 10 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ദേശീയ ദിനത്തോ ടനുബന്ധിച്ച് സ്വകാര്യ മേഖലയ്ക്ക് ഇന്ന് അവധി യായിരിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇനി ഡിസംബര്‍ 14നേ തുറന്നു പ്രവര്‍ത്തിക്കുകയുള്ളു.

ദേശീയ ദിനത്തോട് അനുബന്ധിച്ച് ഇന്ന് മുതല്‍ ഡിസംബര്‍ 11 വരെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഫീ ഈടാക്കില്ലെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. നേരത്തെ ഷാര്‍ജ ഗതാഗത വിഭാഗവും അവധി ദിനങ്ങളില്‍ സൗജന്യ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

-

അഭിപ്രായം എഴുതുക »

താജിന് എം. എഫ്. ഹുസ്സൈന്റെ ചിത്രങ്ങള്‍

December 2nd, 2008

താജ് ഹോട്ടലിന്റെ ചുമരുകള്‍ അലങ്കരിച്ചിരുന്ന വിലമതിക്കാനാവാത്ത അനേകം പെയിന്റിങ്ങുകള്‍ മുംബൈ ഭീകരാക്രമണത്തില്‍ കത്തി നശിച്ച സാഹചര്യത്തില്‍ പുതിയ പെയിന്റിങ്ങുകള്‍ താന്‍ വരച്ച് ഹോട്ടലിന് നല്‍കും എന്ന് സുപ്രസിദ്ധ ചിത്രകാരന്‍ എം. എഫ്. ഹുസ്സൈന്‍ പ്രഖ്യാപിച്ചു. ഹുസ്സൈന്റെ അനേകം ചിത്രങ്ങള്‍ കഴിഞ്ഞ എട്ടു വര്‍ഷങ്ങളായ് താജിന്റെ സ്വീകരണ ഹാളിന്റെ അഭിമാനമായിരുന്നു. ഭീകര ആക്രമണത്തെ അപലപിക്കുന്ന ഒട്ടനേകം ചിത്രങ്ങള്‍ താന്‍ വരക്കും. എന്നെങ്കിലും താജ് പഴയ പ്രതാപം വീണ്ടെടുക്കും. അന്ന് ഈ ചിത്രങ്ങള്‍ താജില്‍ പ്രദര്‍ശിപ്പിക്കും. തങ്ങളുടെ ജീവന്‍ ബലി കഴിച്ചും മറ്റുള്ളവരെ രക്ഷിച്ച താജിലെ ജീവനക്കാരോടുള്ള തന്റെ വ്യക്തിപരമായ ആദരവ് സൂചിപ്പിക്കുന്നത് കൂടിയായിരിക്കും ഈ ചിത്രങ്ങള്‍ എന്നും ഹുസ്സൈന്‍ അറിയിച്ചു.



- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സന്ദീപിന് സ്മാരകം വേണം – ശശി തരൂര്‍

December 1st, 2008

രാജ്യത്തിന്റെ സുരക്ഷക്കായി ജീവന്‍ ത്യജിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരകം തിരുവനന്തപുരത്ത് സ്ഥാപിക്കണം എന്ന് മുന്‍ ഐക്യ രാഷ്ട്ര സഭാ അണ്ടര്‍ സെക്രട്ടറി ശശി തരൂര്‍ ആവശ്യപ്പെട്ടു. മുംബൈ ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ട ധീരന്മാരെ ആദരിക്കാന്‍ കേരളം എന്തെങ്കിലും ചെയ്യണം. രക്തസാക്ഷി മണ്ഡപത്തില്‍ സ്ഥാപിക്കുന്ന ഒരു കെടാ നാളം ആവാം അത് എന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇത് ഭൂതകാല സ്മരണ മാത്രമല്ല, ഭാവിയെ നാം എങ്ങനെ നേരിടണം എന്നതിനൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. മുംബയില്‍ നടന്ന ദാരുണമായ സംഭവങ്ങള്‍ ദേശ രക്ഷയും സുരക്ഷയും കക്ഷി രാഷ്ട്രീയത്തിനും മുകളിലാണ് എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഭീകര ആക്രമണത്തിന് എതിരെ നടത്തിയ ഓപ്പറേഷന്റെ പാളിച്ചകളെ പറ്റി ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ശരിയല്ല. എന്നാല്‍ നമ്മുടെ സൈന്യത്തെ ആധുനീകരിക്കേണ്ടത് ആവശ്യമാണ്. ഭീകര വാദത്തെ നേരിടാന്‍ അന്താരാഷ്ട്ര തലത്തില്‍ സഹകരണം വര്‍ദ്ധിപ്പിക്കുകയും വേണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.



- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മോഡിയുടെ സമ്മാനം കവിത കര്‍ക്കരെ തിരസ്കരിച്ചു

November 30th, 2008

മുംബൈ : ഗുജറാത്ത് മുഖ്യ മന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ നഷ്ട പരിഹാര തുകയില്‍ നിന്ന് തനിക്ക് ഒന്നും വേണ്ടെന്ന് മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്രാ ഭീകര വിരുദ്ധ സേനാ ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കരെയുടെ വിധവ കവിത കര്‍ക്കരെ അറിയിച്ചു. മാലേഗാവ് സ്ഫോടന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്ന ഹേമന്ത് കര്‍ക്കരെ ഹിന്ദു തീവ്ര വാദികളുടെ പങ്ക് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് നരേന്ദ്ര മോഡി അടക്കം മിക്ക ബി. ജെ. പി. നേതാക്കളുടേയും കണ്ണിന് കരടായി മാറിയിരുന്നു ഹേമന്ത്. കര്‍ക്കരെയുടെ അന്വേഷണത്തില്‍ അതൃപ്തിയും സംശയവും പരസ്യമായി രേഖപ്പെടുത്തിയ ഇവര്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹേമന്തിന്റെ രക്തത്തിനായി മുറവിളി കൂട്ടിയതും ആരും മറന്നിട്ടില്ല. മഹാരാഷ്ട്രാ മുഖ്യ മന്ത്രി വിലാസ് റാവു ദേശ്‌മുഖിനു മുന്‍പേ ഭീകര ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ച് പ്രശ്നം കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ച് പ്രസ്താവന ഇറക്കിയത് ഏറെ കോലാഹലം സൃഷ്ടിച്ചിരുന്നു. മഹാരാഷ്ട്രാ മുഖ്യ മന്ത്രിയേയും പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗിനേയും വിമര്‍ശിച്ചു സംസാരിച്ച മോഡി ആക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസുകാരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപയുടെ സഹായ ധനം പ്രഖ്യാപിക്കുകയും ചെയ്തു. ഇത്തരം ഒരു സന്ദര്‍ഭത്തില്‍ കേവലമായ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ഇറങ്ങി തിരിച്ച മോഡിയുടെ നിലപാട് എല്ലാവരേയും അമ്പരപ്പിക്കുകയുണ്ടായി. എന്നാല്‍ ഇതിന് ചുട്ട മറുപടിയായി ഹേമന്തിന്റെ വിധവയായ കവിത, മോഡി ഹേമന്തിന്റെ വീട് സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹത്തെ കാണാന്‍ വിസമ്മതിച്ചത്. തനിക്ക് മോഡിയുടെ സഹായ ധനവും വേണ്ട എന്ന് കവിത അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « മുതലെടുപ്പ് നടത്താന്‍ ശ്രമിച്ച മോഡിക്ക് പരക്കെ എതിര്‍പ്പ്
Next » — Next Page » സന്ദീപിന് സ്മാരകം വേണം – ശശി തരൂര്‍ »



  • പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി
  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine