ഇന്ത്യയുടെ ചന്ദ്ര ദൌത്യവുമായി കുതിച്ച് ഉയര്‍ന്ന ചന്ദ്രയാന്‍-1 ഭൂമിയുടെ ഭ്രമണ പഥത്തില്‍ വിജകരമായി എത്തി ചേര്‍ന്നു. ശ്രീഹരി ക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും ഇന്ന് രാവിലെ PSLV-C11 എന്ന റോക്കറ്റ് 18.2 മിനിറ്റ് കൊണ്ടാണ് ഇന്ത്യയുടെ പ്രഥമ ചന്ദ്ര വാഹനത്തെ ഭ്രമണ പഥത്തില്‍ എത്തിച്ചത്. രണ്ടാഴ്ച കൊണ്ട് വാഹനം ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും നൂറ് കിലോ മീറ്റര്‍ അകലയുള്ള ചന്ദ്രന്റെ ഭ്രമണ പഥത്തിലെ എത്തുന്നതോടെ ഇന്ത്യ ബഹിരാകാശ രംഗത്ത് ഒരു സുപ്രധാന നേട്ടമാവും കൈ വരിയ്ക്കുക.
- ജെ.എസ്.