ഇന്നലെ മുതല്‍ ജെറ്റ് എയര്‍വെയ്സ് ഒരു പുതിയ വിമാന സര്‍വീസ് കൂടി ആരംഭിച്ചിരിക്കുന്നു. മസ്കറ്റില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് പറക്കുന്ന ഈ വിമാനം കൂടി ആവുമ്പോള്‍ ജെറ്റ് എയര്‍വെയ്സിന് ഗള്‍ഫ് നാടുകളിലേയ്ക്ക് ഉള്ള സര്‍വീസുകളുടെ എണ്ണം ആറാവും.
ഒമാന്‍, കുവൈറ്റ്, ദോഹ, ഖത്തര്‍, അബുദാബി, ദുബായ് എന്നീ സര്‍വീസുകളാണ് ജെറ്റ് എയര്‍വെയ്സിന് ഉള്ളത്.
ബോയിംഗ് 737-800 എന്ന വിമാനം ആണ് തിരുവനന്തപുരം – മസ്കറ്റ് റൂട്ടില്‍ പറക്കുന്നത് എന്ന് ഒരു വിമാന കമ്പനി വക്താവ് അറിയിച്ചു.
തങ്ങളുടെ മെച്ചപ്പെട്ട സേവനം കൊണ്ട് ജെറ്റ് എയര്‍വെയ്സ് ഇപ്പോള്‍ കേരളത്തില്‍ നിന്നും ഗള്‍ഫ് മേഖലയിലേക്ക് സര്‍വീസ് നടത്തുന്ന ഏറ്റവും സ്വീകാര്യമായ വിമാന കമ്പനി ആയി മാറി കഴിഞ്ഞിരിക്കുന്നു എന്ന് ജെറ്റ് എയര്‍വെയ്സിന്റെ ചീഫ് കൊമേഴ്സ്യല്‍ മാനേജരായ സുധീര്‍ രാഘവന് അഭിപ്രായപ്പെട്ടു.