കണികാ പരീക്ഷണം ഈ വര്‍ഷം പുനരാരംഭിയ്ക്കാന്‍ ഇടയില്ല

September 21st, 2008

ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണം എന്ന് വിശേഷിക്കപ്പെട്ട “ലാര്‍ജ് ഹെഡ്രോണ്‍ കൊളൈഡര്‍” യന്ത്ര തകരാറിനെ തുടര്‍ന്ന് അടച്ചു പൂട്ടി. ഇത് പൂര്‍വ്വ സ്ഥിതിയില്‍ ആക്കാന്‍ ആഴ്ചകള്‍ വേണ്ടി വരും എന്ന് പരീക്ഷണത്തിന് ചുക്കാന്‍ പിടിയ്ക്കുന്ന “ആണവ ഗവേഷണത്തിനുള്ള യൂറോപ്യന്‍ കേന്ദ്ര” ത്തിന്റെ (CERN) ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഈ വര്‍ഷം ഇനി കണികാ “ഇടിച്ചില്‍” (particle collision) നടക്കാന്‍ സാധ്യത കുറവാണ് എന്ന് കേന്ദ്രത്തിന്റെ വാര്‍ത്താ വിനിമയ കാര്യ മേധാവി ഡോ. ജേയ്മ്സ് ഗില്ലിസ് അറിയിച്ചു.

തുടക്കം മുതലേ 30 വോള്‍ട്ടിന്റെ ഒരു ട്രാന്‍സ്ഫോര്‍മര്‍ തകരാറിലായത് ഉള്‍പ്പടെ നിരവധി സാങ്കേതിക തകരാറുകള്‍ നേരിട്ടിരുന്നു ഈ പരീക്ഷണത്തിന്. അതില്‍ അവസാനത്തേതാണ് ഇന്നലെ നടന്നത്. കണികകളെ ഈ ഭീമന്‍ തുരങ്കത്തിനുള്ളിലൂടെ നയിയ്ക്കുവാന്‍ ഉപയോഗിക്കുന്ന അനേകം വൈദ്യുത കാന്തങ്ങളിലൊന്ന് ചൂട് പിടിച്ച് ഉരുകിയതാണ് പരീക്ഷണം നിര്‍ത്തിവെയ്ക്കാന്‍ കാരണമായത്. ഈ കാന്തത്തിന്റെ താപനില നൂറ് ഡിഗ്രിയോളം വര്‍ധിയ്ക്കുകയുണ്ടായി. കാന്തങ്ങളെ തണുപ്പിയ്ക്കുവാന്‍ ഉപയോഗിയ്ക്കുന്ന ഹീലിയം വാതകം ചോര്‍ന്ന് തുരങ്കത്തിനകത്തേയ്ക്ക് പ്രവഹിയ്ക്കുകയും ചെയ്തു.

രണ്ട് കാന്തങ്ങളുടെ ഇടയിലെ വൈദ്യുതി തകരാറ് മൂലമാണ് പരീക്ഷണം നിര്‍ത്തി വെയ്ക്കേണ്ടി വന്നത് എന്ന് മാത്രമാണ് ഔദ്യോഗിക വിശദീകരണം.

പൂജ്യം ഡിഗ്രിയ്ക്കടുത്ത് വരെ തണുപ്പിച്ചിരിയ്ക്കുന്ന തുരങ്കത്തില്‍ കടന്ന് തകരാറ് മാറ്റുവാന്‍ ഇനി തുരങ്കം ക്രമേണ ചൂടാക്കി കൊണ്ടു വരണം. ഇതിനെടുക്കുന്ന സമയം ആണ് പരീക്ഷണം പുനരാരംഭിക്കാനുള്ള കാലതാമസം.

പതിനാല് വര്‍ഷത്തെ ശ്രമഫലമായ് നിര്‍മ്മിച്ച ഇത്തരമൊരു സങ്കീര്‍ണ്ണമായ യന്ത്ര സംവിധാനത്തില്‍ ഇത്തരമൊരു തകരാറ് സംഭവിക്കുന്നത് അസാധാരണമല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മോഹന്‍ ചന്ദിന് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വിട

September 21st, 2008

തീവ്രവാദികളുടെ വെടി ഏറ്റു വീര ചരമം പ്രാപിച്ച ഡെല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ ഓഫീസര്‍ മോഹന്‍ ചന്ദ് ശര്‍മ്മ (41) യ്ക്ക് രാഷ്ട്രം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി. ഡല്‍ഹിയില്‍ നടന്ന ശവ സംസ്ക്കാര ചടങ്ങുകളില്‍ ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍, പ്രതിപക്ഷ നേതാവ് എല്‍. കെ. അദ്വാനി, ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് എന്നിവരോടൊപ്പം ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരും പങ്കെടുത്തു. രാഷ്ട്രത്തിന്റെ ഈ വീര പുത്രനു വിട നല്‍കുമ്പോള്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും വേദനയാല്‍ കുതിര്‍ന്ന രംഗങ്ങള്‍ക്ക് ഡല്‍ഹി സാക്ഷ്യം വഹിച്ചു.

അസുഖം മൂലം കിടപ്പില്‍ ആയതിനാല്‍ മകനു പകരം മറ്റൊരു ബന്ധുവാണ് ശര്‍മ്മയുടെ ചിതയ്ക്ക് തീ കൊളുത്തിയത്.

യശ:ശ്ശരീരനായ ശര്‍മ്മയുടെ കുടുംബത്തിന് എല്ലാ സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് ബുഷ് കൂടിക്കാഴ്ച്ചയ്ക്ക് തിരിയ്ക്കുന്നു

September 21st, 2008

അമേരിക്ക ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ പത്ത് ദിവസത്തെ സന്ദര്‍ശനത്തിനായ് പ്രധാനമന്ത്രി ഡോ. മന്മോഹന്‍ സിംഗ് നാളെ യാത്ര തിരിയ്ക്കും. അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും.

അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി ഫ്രാന്‍സും സന്ദര്‍ശിക്കും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പൊതു മാപ്പ് കാലത്ത് കുവൈറ്റില്‍ പോലീസ് നടപടിയില്ല

September 20th, 2008

കുവൈറ്റ് : പൊതു മാപ്പ് കാലത്ത് താമസ രേഖകള്‍ ഇല്ലാത്തവര്‍ ക്കെതിരെ പോലീസ് നടപടികള്‍ ഉണ്ടാകില്ലെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈയിടെ താമസ രേഖകള്‍ കൈവശമി ല്ലാത്തവര്‍ ക്കെതിരെ ഇന്ത്യന്‍ എംബസി പരിസരത്ത് പോലീസ് നടപടി ഉണ്ടായെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്.

എന്നാല്‍ ഈ ആനുകൂല്യം 2008 ഓഗസ്റ്റ് 29 ന് മുമ്പ് ഇഖാമ കഴിഞ്ഞവര്‍ക്ക് മാത്രമായി രിക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഡല്‍ഹി ഏറ്റുമുട്ടല്‍ : പോലീസ് ഓഫീസര്‍ മരണപ്പെട്ടു

September 20th, 2008

ഇന്ന് രാവിലെ ഡല്‍ഹിയില്‍ പോലീസും തീവ്രവാദികളും തമ്മില്‍ നടന്ന വെടി വെപ്പിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന പോലീസ് ഓഫീസര്‍ വൈകീട്ട് ഏഴ് മണിയോട് കൂടി മരണപ്പെട്ടു. ഏഴ് ധീരതാ മെഡലുകള്‍ കരസ്ഥമാക്കിയ ഡെല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ ഓഫീസര്‍ മോഹന്‍ ചന്ദ് ശര്‍മ്മ (41) യാണ് എട്ട് മണിക്കൂറുകളോളം മരണവുമായി മല്ലിട്ടതിനു ശേഷം തന്റെ പരിക്കുകള്‍ക്ക് മുന്നില്‍ കീഴടങ്ങിയത്.

രാവിലെ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തവണ വെടിയേറ്റ് രക്തം വാര്‍ന്ന ഇദ്ദേഹത്തിനെ തൊട്ടടുത്തുള്ള ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയം ആക്കിയിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ ജീവന്‍ രക്ഷാ സംവിധാനങ്ങളുടെ സഹായത്തില്‍ ചികിത്സിച്ചു വരികയായിരുന്നു. എട്ടു മണിക്കൂറോളം അത്യാസന്ന നിലയില്‍ കഴിഞ്ഞ ഇദ്ദേഹത്തെ വൈകീട്ട് ഏഴു മണിയ്ക്ക് ജീവന്‍ വെടിഞ്ഞതായ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു.

തങ്ങളുടെ ഒരു മികച്ച ഉദ്യോഗസ്ഥനെയാണ് തങ്ങള്‍ക്ക് നഷ്ടപ്പെട്ടത് എന്ന് ഡെല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ ജോയന്റ് കമ്മീഷണര്‍ കര്‍ണാല്‍ സിംഗ് അഭിപ്രായപ്പെട്ടു.

1989ല്‍ പോലീസ് സേനയില്‍ സബ് ഇന്‍സ്പെക്ടറായി ചേര്‍ന്ന ഇദ്ദേഹം മുപ്പത്തി അഞ്ചോളം തീവ്ര വാദികളെ വക വരുത്തുകയും എണ്‍പതോളം തീവ്ര വാദികളെ പിടി കൂടുകയും ചെയ്തിട്ടുണ്ടത്രെ.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ടോട്ടല്‍ ഫോര്‍ യു : ബിന്ദുവിനെ ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും
Next »Next Page » പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് ബുഷ് കൂടിക്കാഴ്ച്ചയ്ക്ക് തിരിയ്ക്കുന്നു »



  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine