പ്രധാനമന്ത്രി അമേരിക്കയിലേക്ക്; ഫ്രാന്‍സും സന്ദര്‍ശിയ്ക്കും

September 22nd, 2008

പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് അമേരിയ്ക്ക സന്ദര്‍ശിക്കാനായി ഇന്ന് പുറപ്പെടും. അമേരിയ്ക്കക്ക് ശേഷം പ്രധാന മന്ത്രി ഫ്രാന്‍സും സന്ദര്‍ശിയ്ക്കും. മാധ്യമ പ്രവര്‍ത്തകരുടെ ഒരു വലിയ സംഘം തന്നെ പ്രധാനമന്ത്രിയെ അനുഗമിയ്ക്കുന്നുണ്ട്.

പ്രധാനമന്ത്രിയുടെ ഈ അമേരിയ്ക്കന്‍ സന്ദര്‍ശനത്തെ പല നിരീക്ഷകരും അതി സാഹസികം എന്നാണ് വിശേഷിപ്പിയ്ക്കുന്നത്.

2005ല്‍ പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് അമേരിക്ക സന്ദര്‍ശിച്ചപ്പോഴാണ് ഇന്ത്യ – അമേരിക്ക ആണവ കരാര്‍ സംബന്ധിച്ച ആദ്യ പ്രഖ്യാപനം ഉണ്ടായത്. മൂന്ന് വര്‍ഷത്തിനിപ്പുറം കരാര്‍ യാഥാര്‍ത്ഥ്യം ആക്കാനുള്ള കടമ്പകള്‍ ഭൂരിപക്ഷവും മറി കടന്നാണ് പ്രധാനമന്ത്രി വീണ്ടും അമേരിക്കയില്‍ എത്തുന്നത്.

എന്നാല്‍ കരാര്‍ അമേരിയ്ക്കന്‍ കോണ്‍ഗ്രസ് ഇനിയും അംഗീകരിച്ചിട്ടില്ല.

123 കരാര്‍ അന്തിമ അംഗീകാരത്തിനായി പ്രസിഡന്റ് ബുഷ് കഴിഞ്ഞ ആഴ് ച്ച അമേരിക്കന്‍ കോണ്‍ഗ്രസില്‍ സമര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുന്‍പ് കരാറിന്മേല്‍ കോണ്‍ഗ്രസിന്റെ അംഗീകാരം ലഭിയ്ക്കും എന്ന പ്രതീക്ഷ ബുഷ് ഭരണകൂടം പ്രകടിപ്പിയ്ക്കുന്നുണ്ട്.

ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം ഇപ്പോഴും ഈ കാര്യത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിയ്ക്കുന്നില്ല. ചര്‍ച്ചകളുടെ പുരോഗതിയ്ക്കനുസരിച്ച് മാത്രമേ കരാറിന്റെ അംഗീകാരം എന്ന് ലഭിയ്ക്കും എന്നുള്ള കാര്യം വ്യക്തമാവൂ എന്നാണ് വിദേശ കാര്യ സെക്രട്ടറി ശിവ ശങ്കര മേനോന്‍ അഭിപ്രായപ്പെട്ടത്.

അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷം ഫ്രാന്‍സിലെ മെസ്സേഴ്സില്‍ എത്തുന്ന പ്രധാനമന്ത്രി അവിടെ ഇന്ത്യ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. പിന്നീട് പാരീസില്‍ എത്തി ഫ്രെഞ്ച് നേതാക്കളെ കാണുമ്പോള്‍ ഇന്ത്യാ ഫ്രാന്‍സ് ആണവ കരാറും ചര്‍ച്ചാ വിഷയമാകും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിഴിഞ്ഞം സമരം ഭൂ മാഫിയയുടെ തന്ത്രം

September 22nd, 2008

വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ നടക്കുന്ന പ്രക്ഷോഭം ഭൂമാഫിയയുടെ തന്ത്രം ആണെന്ന് മന്ത്രി വിജയകുമാര്‍ പ്രസ്താവിച്ചു. പദ്ധതി തുടങ്ങുന്നതിന് മുന്‍പേ ഇത്തരമൊരു പ്രതിരോധം നേരിടേണ്ടി വന്നാല്‍ ഒരു പക്ഷെ അത് പദ്ധതി തന്നെ കേരളത്തിന് നഷ്ടമാവാന്‍ ഇടയാക്കും എന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയ്ക്ക് തുരങ്കം വെയ്ക്കാന്‍ ഭൂ മാഫിയയും റിസോര്‍ട്ട് ഉടമകളും സ്പോണ്‍സര്‍ ചെയ്യുന്ന സമരം ആണ് ഇത് എന്നാണ് സി. പി. എം. പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്.

പദ്ധതിയ്ക്കായി സ്ഥലം ഏറ്റെടുത്താല്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് കുടിയൊഴിയേണ്ടി വരും. ഇതിനെതിരെയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറ് കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ജനകീയ സമരം നടക്കുന്നത്.

സെപ്റ്റംബര്‍ 24ന് മുഖ്യമന്ത്രി പ്രദേശം സന്ദര്‍ശിയ്ക്കുന്നുണ്ട്. അന്ന് കരിദിനം ആചരിയ്ക്കാനാണ് സമരക്കാരുടെ തീരുമാനം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അതിര്‍ത്തിയില്‍ വെടിവെയ്പ്പ് : ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു

September 21st, 2008

ഇന്ത്യാ പാക് അതിര്‍ത്തിയില്‍ നടന്ന രൂക്ഷമായ വെടി വെയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. ഒന്നാം ആസാം റെജിമെന്റിലെ സിപോയ് ചിബ എന്ന ജവാനാണ് കൊല്ലപ്പെട്ടത്.

ഇന്ത്യയുമായുള്ള വെടി നിര്‍ത്തല്‍ കരാര്‍ കാറ്റില്‍ പറത്തി കൊണ്ട് കശ്മീര്‍ താഴ്വരയിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാനി സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സൈനികര്‍ക്ക് നേരെ ഇന്നലെ മുതല്‍ വെടി വെയ്പ്പ് നടത്തി വരികയായിരുന്നു. നുഴഞ്ഞു കയറ്റക്കാരെ കടത്തി വിടുവാനുള്ള മറയാണ് ഈ വെടി വെയ്പ്പ് എന്ന് സൈനിക വൃത്തങ്ങള്‍ ഇന്നലെ അറിയിച്ചിരുന്നു.

ഇങ്ങനെ നുഴഞ്ഞു കയറിയ ചില അക്രമികളെ ഇന്ത്യന്‍ പട്ടാളം അതിര്‍ത്തിയ്ക്ക് അടുത്തുള്ള കലാഷ് എന്ന സൈനിക താവളത്തിനടുത്ത് വെച്ച് വളയുകയുണ്ടായി. വന്‍ ആയുധ സന്നാഹങ്ങളുമായി വന്ന നുഴഞ്ഞു കയറ്റക്കാര്‍ ഇന്ത്യന്‍ പട്ടാളത്തിനു നേരെ രൂക്ഷമായ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഈ ആക്രമണത്തിലാണ് ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

റംസാന്‍ വ്രതം അവസാനത്തെ പത്ത് ദിവസത്തിലേക്ക്

September 21st, 2008

പരിശുദ്ധ റംസാന്‍ വ്രതം അവസാനത്തെ പത്ത് ദിവസത്തിലേക്ക് പ്രവേശിച്ചു. നരക മോചനത്തിന്‍റെ നാളുകളെന്ന് വിശ്വസിക്കപ്പെടുന്ന ഈ ദിവസങ്ങളെ മുസ്ലീംങ്ങള്‍ പ്രാര്‍ത്ഥന കൊണ്ടും മറ്റ് ആരാധനാ കര്‍മ്മങ്ങള്‍ കൊണ്ടും ധന്യമാക്കും. മക്കയിലും മദീനയിലും അനുഭവപ്പെടാറുള്ള തിരക്ക് പരിഗണിച്ച് സുരക്ഷാ സംവിധാനം വിപുലമാക്കിയിട്ടുണ്ട്.

- ജെ.എസ്.

അഭിപ്രായം എഴുതുക »

സെസ് കേരളത്തില്‍ അനുവദിയ്ക്കില്ല : കാനം രാജേന്ദ്രന്‍

September 21st, 2008

പ്രത്യേക സാമ്പത്തിക മേഖല (സെസ്) നടപ്പിലാക്കുന്നത് ഇടതു പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പ്രഖ്യാപിത വ്യവസായ നയത്തിന് എതിരാണ് എന്ന് എ. ഐ. ടി. യു. സി. ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രസ്താവിച്ചു. സെസ് എന്ന പേരില്‍ തങ്ങള്‍ നേടി എടുത്ത ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നത് ഇവിടത്തെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ല എന്നും അദ്ദേഹം സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കി.

സെക്രട്ടറിയേറ്റിനു മുന്നില്‍ സെസിന് എതിരെ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കണികാ പരീക്ഷണം ഈ വര്‍ഷം പുനരാരംഭിയ്ക്കാന്‍ ഇടയില്ല
Next »Next Page » റംസാന്‍ വ്രതം അവസാനത്തെ പത്ത് ദിവസത്തിലേക്ക് »



  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine