കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടര്‍ന്നു വരുന്ന സംഘര്‍ഷത്തിന് ഒടുവില്‍ തായ് ലന്‍ഡില്‍ പട്ടാളം തെരുവില്‍ ഇറങ്ങി. പുതുതായ് നിലവില്‍ വന്ന ഭരണ നേതൃത്വത്തിന് എതിരേ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ സമര പരിപാടികള്‍ ആയിരുന്നു തായ് ലന്‍ഡിലെ പീപ്പ്ള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രസിയുടെ നേതൃത്വത്തില്‍ നടന്നു വന്നത്. പാര്‍ലിമെന്റ് മന്ദിരത്തിനു മുന്നില്‍ നിന്നും സമരക്കാരെ ഓടിയ്ക്കാന്‍ ഇന്നലെ രാവിലെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിയ്ക്കുക ഉണ്ടായി. ഇതേ തുടര്‍ന്ന് പന്ത്രണ്ട് മണിയ്ക്കൂറോളം പോലീസും അക്രമാസക്തമായ ജനക്കൂട്ടവും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടന്നു. രണ്ട് പേര്‍ കൊല്ലപ്പെട്ടു. 380ഓളം പേര്‍ക്ക് പരിയ്ക്കേറ്റു.
പുതുതായി നിലവില്‍ വന്ന പ്രധാനമന്ത്രി സോംചായ് ഭരണകൂടത്തെ പിരിച്ചു വിടണം എന്നതാണ് സമരക്കാരുടെ ആവശ്യം.
ഉപരോധിയ്ക്കപ്പെട്ട പാര്‍ലിമെന്റ് മന്ദിരത്തിനു പിന്നിലെ വേലിയ്ക്കടിയിലൂടെ നുഴഞ്ഞ് കടന്ന് ഹെലികോപ്റ്ററില്‍ കയറി രക്ഷപെടുകയായിരുന്നു പ്രധാന മന്ത്രി സോം ചായ്.
അഴിമതിയും തിരഞ്ഞെടുപ്പ് ക്രമക്കേടുകളും ആരോപിയ്ക്കപ്പെട്ടിട്ടുള്ള സോംചായ് വര്‍ഷങ്ങളായി തായ് ലന്‍ഡില്‍ തുടര്‍ന്നു വരുന്ന രാഷ്ട്രീയ മരവിപ്പിനും അടിച്ചമര്‍ത്തലുകള്‍ക്കും ഒരു തുടര്‍ച്ചയാവും എന്നാണ് പൊതുവെ ഭയപ്പെടുന്നത്.
പ്രതിഷേധയ്ക്കാരുമായി സന്ധി സംഭാഷണത്തിന് നിയോഗിയ്ക്കപ്പെട്ട സോം ചായുടെ ഒരു അടുത്ത അനുയായിയും ഉപ പ്രധാന മന്ത്രിയും ആയ ഷവാലിത് ഇന്നലെ രാജി വെച്ചത് പ്രതിഷേധക്കാര്‍ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നിട്ടുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, പ്രതിഷേധം, മനുഷ്യാവകാശം