ബുഷ് – സിംഗ് കൂടിക്കാഴ്ച : നാളെ കരി ദിനം

September 24th, 2008

അമേരിയ്ക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷുമായി പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ് കൂടിക്കാഴ്ച്ച നടത്തുന്നതില്‍ പ്രതിഷേധിച്ച് നാളെ ഇടതു പക്ഷം കരി ദിനമായി ആചരിയ്ക്കും. നാല് ഇടത് പാര്‍ട്ടികള്‍ക്കൊപ്പം പി. ഡി. പി. യും ബി. എസ്. പി. യും പ്രതിഷേധത്തില്‍ അണി ചെരും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബാങ്കിങ് സമരം നാളെയും തുടരും

September 24th, 2008

ദേശ വ്യാപകമായി ജീവനക്കാര്‍ നടത്തുന്ന സമരം ബാങ്കുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി സ്തംഭിപ്പിച്ചു. പണിമുടക്ക് നാളെയും തുടരും. പൊതു മേഖലാ ബാങ്കുകളുടെ ഓഹരി വിറ്റഴിയ്ക്കലിനും സ്വകാര്യ വല്‍ക്കരണത്തിനും എതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ന്റെ നേതൃത്വത്തില്‍ ആണ് സമരം. ബാങ്ക് ജീവനക്കാരുടെ ഒന്‍പത് സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

ദില്ലിയില്‍ ബാങ്ക് ജീവനക്കാര്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

സമരത്തിന്റെ കാര്യം അറിയാതെ ബാങ്കുകളില്‍ എത്തിയ നിരവധി പേര്‍ നിരാശരായി മടങ്ങി.

സംസ്ഥാനത്തെ നാല്‍പ്പതിനാ യിരത്തോളം ബാങ്ക് ജീവനക്കാരാണ് സമരത്തില്‍ പങ്കെടുത്തത്. സഹകരണ ബാങ്കുകളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു.

പണിമുടക്ക് കണക്കിലെടുത്ത് എ. ടി. എം. കളില്‍ വേണ്ടത്ര പണം നിക്ഷേപിച്ചിട്ടുണ്ട് എന്ന് വിവിധ ബാങ്കുകള്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ആ‍ണവ കരാറിന് സെനറ്റ് വിദേശ കാര്യ സമിതിയുടെ അംഗീകാരം

September 24th, 2008

ഇന്ത്യ – അമേരിയ്ക്ക ആണവ കരാറിന് അമേരിയ്ക്കന്‍ സെനറ്റിന്റെ വിദേശ കാര്യ സമിതി അംഗീകാരം നല്‍കി. രണ്ടിനെതിരെ പത്തൊന്‍പത് വോട്ടുകള്‍ക്കാണ് അമേരിയ്ക്കന്‍ സെനറ്റിന്റെ വിദേശ കാര്യ സമിതി ഇന്ത്യാ യു. എസ്. ആണവ കരാറിന് അംഗീകാരം നല്‍കിയത്. കരാറിന് ഇനി സമ്പൂര്‍ണ്ണ സെനറ്റിന്റേയും അമേരിയ്ക്കന്‍ കോണ്‍ഗ്രസ്സിന്റേയും അംഗീകാരം ലഭിയ്ക്കേണ്ടതുണ്ട്.

ഭാവിയിലെ കരാര്‍ ഇടപാടുകളില്‍ അമേരിയ്ക്കന്‍ കോണ്‍ഗ്രസ്സിന്റെ അംഗീകാരം അനിവാര്യം ആണെന്ന വ്യവസ്ഥയെ നിയമപരമായി ഒഴിവാക്കാന്‍ ആണ് വിദേശ കാര്യ സമിതിയുടെ അംഗീകാരം എന്നും റിപ്പോര്‍ട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൊച്ചി തുറമുഖ സമരം : ചര്‍ച്ച പരാജയപ്പെട്ടു

September 24th, 2008

കൊച്ചി തുറമുഖ തൊഴിലാളികളുടെ സമരം തീര്‍ക്കാന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തുറമുഖത്തില്‍ ചരക്ക് നീക്കം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിയ്ക്കുകയാണ്. സി. ഐ. എസ്. എഫ്. മര്‍ദ്ദിച്ചു എന്ന് ആരോപിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. തുറമുഖത്ത് സ്വസ്ഥമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പ് നല്‍കാതെ സമരം അവസാനിപ്പിക്കില്ല. ഉത്തരവാദിത്തപ്പെട്ട ആരും ഈ ചര്‍ച്ചയ്ക്ക് പങ്കെടുത്തില്ല. ഈ സാഹചര്യത്തില്‍ സമരവുമായി മുന്നോട്ട് പോകുക അല്ലാതെ മറ്റൊരു മാര്‍ഗ്ഗം തങ്ങളുടെ മുന്നിലില്ല എന്നും ചര്‍ച്ചയ്ക്ക് ശേഷം തൊഴിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞു.

പണിമുടക്കത്തെ തുടര്‍ന്ന് രാജീവ് ഗാന്ധി കണ്ടെയ്നര്‍ ടെര്‍മിനലില്‍ നിന്നുള്ള ചരക്ക് നീക്കം പൂര്‍ണ്ണമായ് തടസ്സപ്പെട്ടിരിയ്ക്കുകയാണ്. അയ്യായിരത്തോളം കണ്ടെയ്നറുകള്‍ ഇപ്പോള്‍ തുറമുഖത്ത് കെട്ടിക്കിടക്കുന്നുണ്ട്. പണിമുടക്ക് കാരണം പ്രതിദിനം എഴുപത്തി അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് കൊച്ചി തുറമുഖത്തിന് ഉണ്ടാവുന്നത്.

തൊഴിലാളികളും സി. ഐ. എസ്. എഫ്. ഉം തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തെ കുറിച്ച് അന്വേഷിയ്ക്കാന്‍ വകുപ്പ് തല അധ്യക്ഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ എന്‍. രാമചന്ദ്രന്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കണികാ പരീക്ഷണം 2009 ഏപ്രിലില്‍ പുനരാരംഭിയ്ക്കും

September 24th, 2008

അപ്രതീക്ഷിതമായ ചില സാങ്കേതിക തകരാറുകള്‍ മൂലം മുടങ്ങിയ കണികാ പരീക്ഷണം ഇനി അടുത്ത വര്‍ഷം ഏപ്രിലില്‍ മാത്രമേ പുനരാരംഭിയ്ക്കുകയുള്ളൂ എന്ന് യൂറോപ്യന്‍ ആണവ ഗവേഷണ സംഘടന അറിയിച്ചു.

17 മൈല്‍ നീളം ഉള്ള ഈ ഭൂഗര്‍ഭ തുരങ്കത്തില്‍ ഹീലിയം വാതക ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്നായിരുന്നു പരീക്ഷണം നിര്‍ത്തി വെച്ചത്. രണ്ട് വൈദ്യുത കാന്തങ്ങ ള്‍ക്കിടയിലുള്ള വൈദ്യുതി തകരാറ് മൂലം കാന്തം ചൂട് പിടിച്ച് ഉരുകിയതാണ് വാതക ചോര്‍ച്ചയ്ക്ക് ഇടയാക്കിയത്.

പൂജ്യം ഡിഗ്രിയ്ക്കടുത്ത താപ നില യിലാണ് തുരങ്കം പ്രവര്‍ത്തിയ്ക്കുന്നത്. ഇതിനെ ക്രമേണ ചൂടാക്കി സാധാരണ താപ നിലയില്‍ എത്തിച്ചതിനു ശേഷമേ അറ്റകുറ്റ പണികള്‍ ചെയ്യാനാവൂ. ഇതിന് നാല് ആഴ്ച്ച യെങ്കിലും വേണ്ടി വരുമത്രെ. അതിനു ശേഷം ഇത് വീണ്ടും പഴയ താപ നിലയിലേയ്ക്ക് തണുപ്പിയ്ക്കുകയും വേണം. അപ്പോഴേയ്ക്കും ഈ പരീക്ഷണ കേന്ദ്രത്തിന്റെ ശൈത്യ കാല അറ്റകുറ്റ പണികള്‍ക്ക് സമയവുമാവും. അതും കഴിഞ്ഞ് 2009 ഏപ്രിലില്‍ മാത്രം ആവും കേന്ദ്രം വീണ്ടും പരീക്ഷണത്തിന് സജ്ജമാവുക.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « കൊച്ചി മെട്രോ : അന്തിമ തീരുമാനം കേരളത്തിന്റേത്
Next »Next Page » കൊച്ചി തുറമുഖ സമരം : ചര്‍ച്ച പരാജയപ്പെട്ടു »



  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine