പി.വി അബ്ദുല്‍ വഹാബ് എം.പി.യെ കോഴിക്കോട് വച്ച് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് പൈലറ്റ് ഇറക്കി വിട്ടതായി പരാതി. കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് വിമാനം കയറാന്‍ വന്ന തന്നോട് പൈലറ്റ് അപമര്യാദയായി പെരുമാറിയെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യസഭ പ്രിവിലേജ് കമ്മിറ്റിക്ക് പരാതി അയച്ചയതായി അദ്ദേഹം ദുബായില്‍ വ്യക്തമാക്കി. ബഹ്റിന്‍- ദോഹ- കാലിക്കറ്റ്-കൊച്ചി-ദോഹ ഐസി 998 ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്നാണ് ഇദ്ദേഹത്തെ ഇറക്കിവിട്ടത്.