പാര്ട്ടി പ്രവര്ത്തകര് ഉത്തരേന്ത്യക്കാരുടെ നാസിക്കിലെയും ഷോലാപ്പൂരിലെയും വാണിജ്യ സ്ഥാപനങ്ങളെ ആക്രമിച്ചതില് മഹാരാഷ്ട്ര നവനിര്മ്മാണ് സേന മേധാവി രാജ് താക്കറെ ഖേദം പ്രകടിപ്പിച്ചു.
രാജ് താക്കറെയുടെ വിവാദ പ്രസംഗവും തുടര്ന്നു ഉത്തരേന്ത്യക്കാര്ക്കെതിരെയുണ്ടായ വ്യാപക ആക്രമണവും സംസ്ഥാനത്തെ കലുഷിതമാക്കിയിരുന്നു.
രാജിനെ അറസ്റ്റ് ചെയ്ത ശേഷം വാഹനങ്ങള്ക്ക് നേരെ നടന്ന ആക്രമണത്തില് നാസിക്കില് ഒരാള് മരിച്ചിരുന്നു.
ബുധനാഴ്ച രാജിനെ അറസ്റ്റു ചെയ്ത ശേഷം മണിക്കൂറുകള്ക്കുള്ളില് ജാമ്യത്തില് വിടുകയായിരുന്നു.
അതേസമയം താക്കറെയുടെ അറസ്റ്റിനെ തുടര്ന്നുണ്ടായ ആക്രമണസംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് 29 കേസുകള് രജിസ്റ്റര് ചെയ്തു.




























