ന്യൂഡല്‍ഹി : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യം നടപ്പിലാക്കു വാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ നേതൃത്വത്തില്‍ ഡൽഹി യിൽ ചേര്‍ന്ന സര്‍വ്വ കക്ഷി യോഗ ത്തില്‍ തീരു മാനം ആയി. ‘ഒരു രാജ്യം ഒരു തെര ഞ്ഞെ ടുപ്പ്’ എന്നത് കേന്ദ്ര സർക്കാരി ന്റെ അജൻഡ യല്ല, രാജ്യ ത്തി ന്റെ അജൻഡ ആണെന്ന് യോഗ ത്തില്‍ പ്രധാന മന്ത്രി അറിയിച്ചു.
ലോക് സഭാ – നിയമ സഭാ തെര ഞ്ഞെ ടുപ്പു കള്‍ ഒന്നിച്ചു നടത്തു വാ നുള്ള നിര്‍ദ്ദേശം നടപ്പാ ക്കു ന്നതു പരിശോധി ക്കുവാന്‍ പ്രത്യേക സമിതി രൂപീ കരിക്കും. സമിതി യുടെ പ്രവര്‍ത്തനം സമയ ബന്ധിത മായി പൂര്‍ത്തി യാക്കും എന്നും പ്രധാന മന്ത്രി വിവിധ പാര്‍ട്ടി നേതാ ക്കളെ അറി യിച്ചു.
യോഗ ത്തില്‍ പങ്കെടുത്ത ഭൂരി പക്ഷം പാര്‍ട്ടി കളും ‘ഒരു രാജ്യം ഒരു തെര ഞ്ഞെടുപ്പ്’ എന്നുള്ള ആശയ ത്തിനു പിന്തുണ നല്‍കി എന്ന് യോഗ തീരു മാന ങ്ങള്‍ വിവ രിച്ച പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസ്സ് അടക്കമുള്ള പ്രധാന പ്രതിപക്ഷ കക്ഷി കള്‍ യോഗ ത്തില്‍ നിന്നും വിട്ടു നിന്നു. 40 പാര്‍ട്ടി കളെ ക്ഷണിച്ചു അതില്‍ 21 പാര്‍ട്ടി കളു ടെ നേതാക്കള്‍ പങ്കെടു ക്കുക യും ചെയ്തു. മൂന്നു പാര്‍ട്ടി കള്‍ അഭി പ്രായം എഴുതിയ കത്തു നൽകി എന്നും അറിയുന്നു.
ബി. ജെ. പി. പ്രകടന പത്രിക യിലുള്ള ‘ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം നടപ്പില്‍ വരുത്തും എന്ന്‍ യോഗ ത്തില്‍ സംബന്ധിച്ച ബി. ജെ. പി. നേതാക്കള്‍ സൂചി പ്പിച്ചു.