ചെന്നൈ : രാജ്യത്തെ എല്ലാ വാഹന ങ്ങളെയും ഉടമ കളുടെ ആധാറു മായി ബന്ധിപ്പി ക്കുവാനുള്ള ശ്രമ വു മായി കേന്ദ്ര ആഭ്യ ന്തര മന്ത്രാലയം രംഗത്ത്.
രാജ്യത്തെ മുഴുവന്‍ വാഹന ങ്ങളു ടെയും വിവര ങ്ങള്‍ ശേഖരി ക്കുവാനായി എകീകൃത സംവിധാനം വേണം. ഇതിനു സാധ്യ മാവണം എങ്കില്‍ ഉടമകളുടെ ആധാര്‍ ലിങ്ക് ചെയ്യുന്ന തിലൂടെ മാത്രമേ സാധിക്കൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമിച്ച സമിതി സമർപ്പിച്ച ശുപാര്‍ശ പ്രകാരമാണ് ഈ തീരുമാനം.
വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിലവില്‍ ആധാര്‍ നമ്പര്‍ നിര്‍ബ്ബന്ധം ഇല്ല. ഡ്രൈവിംഗ് ലൈസന്‍ സു കള്‍ ആധാറു മായി ബന്ധിപ്പിക്കണം എന്ന് കേന്ദ്രം ഉത്തരവ് ഇറക്കിയിരുന്നു. ഇക്കാര്യം ഇപ്പോഴും കോടതിയുടെ പരിഗണന യിലാണ്.
നിലവില്‍ വാഹനങ്ങളുടെ വിവരങ്ങള്‍ സംസ്ഥാന ങ്ങളില്‍ ആണുള്ളത്. മോട്ടോര്‍ വാഹന നിയമം രാജ്യത്ത് ഏകീ കൃത മാക്കു കയും വാഹന ങ്ങള്‍ ആധാറു മായി ബന്ധിപ്പി ക്കുകയും ചെയ്താല്‍ വാഹനങ്ങള്‍ കണ്ടെ ത്തല്‍ വളരെ എളുപ്പം ആയിരിക്കും എന്നും സമിതി യുടെ ശുപാര്‍ശ യില്‍ പറയുന്നു.