മുംബൈ : മഹാരാഷ്ട്ര യില്‍ എന്‍. ഡി. എ. ഘടക കക്ഷി കളായ ശിവ സേനയും ബി. ജെ. പി. യും തമ്മില്‍ അധി കാരം പങ്കു വെക്കുന്നതു മായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമാവുന്നു.
ലോക്സഭാ തെരഞ്ഞെടു പ്പിനു മുമ്പുണ്ടാക്കിയ 50 : 50 കരാര്‍ പ്രകാരം സര്‍ ക്കാര്‍ രൂപീ കരണ ത്തില്‍ മുഖ്യ മന്ത്രി സ്ഥാനം അടക്കം 50 ശതമാനം തങ്ങള്‍ക്ക് അവ കാശ പ്പെട്ട താണ് എന്നും അത് ബി. ജെ. പി. യില്‍ നിന്നും രേഖാമൂലം എഴുതി വാങ്ങണം എന്നും ശിവ സേന നേതാ ക്കള്‍ ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര നിയമ സഭ യിലെ ഏറ്റവും വലിയ ഒറ്റ ക്കക്ഷി യായ ബി. ജെ. പി. യുടെ നേതൃത്വ ത്തില്‍ ത്തന്നെ സര്‍ക്കാര്‍ രൂപീകരിക്കും എന്നും ബി. ജെ. പി. തന്നെ അടുത്ത അഞ്ചു വർഷ വും സംസ്ഥാനത്ത് ഭരണം നടത്തും എന്നും മുഖ്യ മന്ത്രി ദേവേന്ദ്ര ഫഡ്ന വിസ് പറഞ്ഞു.
മുഖ്യമന്ത്രി ക്കസേര രണ്ടര വര്‍ഷം ശിവ സേനക്കു വേണം എന്ന നില പാടില്‍ ഉറച്ച് നില്‍ക്കുക യാണ് ശിവസേന നേതാ ക്കള്‍. ഇരു പാര്‍ട്ടി കളുടേയും നേതാ ക്കളും ഗവര്‍ണ്ണറെ പ്രത്യേകം പ്രത്യേകം സന്ദര്‍ ശിക്കും എന്നും വാര്‍ത്ത യുണ്ട്.
അടുത്ത സർക്കാരിന്റെ ‘റിമോട്ട് കൺട്രോൾ’ തങ്ങളുടെ കൈയ്യില്‍ ആയി രിക്കും എന്ന് ശിവസേനാ നേതാവും പാർട്ടി യുടെ മുഖപത്ര മായ ‘സാമ്‌ന’യുടെ എഡിറ്ററു മായ സഞ്ജയ് റാവത്ത് തന്റെ പംക്തിയിൽ പരാമർ ശിച്ചത് ബി. ജെ. പി. നേതാക്കളെ ചൊടി പ്പിച്ചിട്ടുണ്ട്.