ന്യൂഡൽഹി : കേന്ദ്ര സര്‍ക്കാര്‍ നടപ്പി ലാക്കിയ ചരക്കു – സേവന നികുതി (ജി. എസ്. ടി.) നില വിൽ വന്ന തി ന്റെ ഒന്നാം വാർഷികം ജി. എസ്. ടി. ദിനം ആയി ആചരി ക്കുന്നു. ഡോ. അംബേദ്കർ ഇന്റർ നാഷണൽ സെന്റ റിൽ ജൂലായ് 1 ഞായറാഴ്ച രാവിലെ 11 മണി ക്കു സംഘടി പ്പിക്കുന്ന ജി. എസ്. ടി. ദിനാചരണ ചട ങ്ങിൽ ധന മന്ത്രി പീയൂഷ് ഗോയൽ മുഖ്യാ തിഥി ആയിരിക്കും.
2017 ജൂൺ 30 അർദ്ധ രാത്രി യാണ് പാർല മെ ന്റി ന്റെ പ്രത്യേക സമ്മേളനം വിളിച്ച് ജി. എസ്. ടി. പ്രഖ്യാ പനം നടത്തി യത്. ഒരു രാജ്യം, ഒരു നികുതി’ എന്ന ആശയം പ്രാവര്‍ ത്തിക മാ ക്കു വാന്‍ നിലവില്‍ ഉണ്ടാ യി രുന്ന 17 ഇനം പരോക്ഷ നികുതി കൾ ഒഴി വാക്കി ജി. എസ്. ടി. അഥവാ ഗുഡ്സ് സര്‍വ്വീസ് ടാക്സ് എന്ന ഒറ്റ നികുതി സമ്പ്രദായം കൊണ്ടു വന്നത് ഏറെ വിമര്‍ശന ങ്ങള്‍ ഏറ്റു വാങ്ങി യിരുന്നു.
മധ്യപ്രദേശ് : സംസ്ഥാന വനിതാ ശിശു ക്ഷേമ മന്ത്രി യായ ലളിത യാദവി ന്റെ നേതൃത്വത്തില്‍ മധ്യ പ്രദേശി ലെ ക്ഷേത്ര ത്തില്‍ വെച്ച് തവള കളു ടെ വിവാഹം നടത്തി.
മഴ ലഭിക്കുവാന്‍ വേണ്ടി ചത്തര്‍ പുരി ലെ ക്ഷേത്ര ത്തില്‍ വെള്ളി യാഴ്ച നടന്ന ‘തവള ക്കല്യാണ’ ത്തിനു സാക്ഷ്യം വഹി ക്കുവാന്‍ ബി. ജെ. പി. യുടെ പ്രാദേശിക നേതാക്ക ളും പ്രവര്‍ത്ത കരും അടക്കം നൂറു കണ ക്കിനു പേര്‍ എത്തി യതായും ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ അടക്ക മുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊടും വരള്‍ച്ച നേരിടുന്ന ചത്തര്‍പുര്‍ മണ്ഡല ത്തിലെ ബി. ജെ. പി. യുടെ എം. എല്‍. എ. കൂടി യാണ് മന്ത്രി യായ ലളിത യാദവ്. തവള ക്കല്യാണ ത്തോട് അനു ബന്ധിച്ച് സദ്യയും ഒരുക്കിയിരുന്നു.
ദൈവ ങ്ങളെ പ്രീതി പ്പെടു ത്തുവാന്‍ നടത്തി വരുന്ന അതി പുരാതന ആചാര മാണ് തവള കളുടെ വിവാഹ വും അതിനു ശേഷ മുള്ള സദ്യയും എന്ന് തവള ക്കല്ല്യാ ണ ത്തിനു ശേഷം ഇത്ത വണ നന്നായി മഴ പെയ്യും എന്ന വിശ്വാസം വെച്ചു പുലര്‍ ത്തുന്ന ക്ഷേത്ര തന്ത്രി ആചാര്യ ബ്രിജ് നന്ദന്‍ പറഞ്ഞു.
അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോഡി അവി വാഹിതന്‍ എന്നുള്ള മധ്യപ്രദേശ് ഗവര്‍ണ്ണര്‍ ആനന്ദി ബെന്‍ പട്ടേലിന്റെ പ്രസ്താവനക്ക് എതിരെ നരേന്ദ്ര മോഡി യുമായി അകന്നു ജീവിക്കുന്ന ഭാര്യ യശോദ ബെന്‍ രംഗത്ത്. വിദ്യാ ഭ്യാസവും ലോക വിവര വും ഉള്ള ഗവര്‍ണ്ണര്‍ ആനന്ദി ബെന്നിനെ പ്പോലെ യുള്ള ഒരു സ്ത്രീ യില്‍ നിന്നും ഇത്തര ത്തിലുള്ള പ്രസ്താവന ഉണ്ടാ യത് തന്നെ ഞെട്ടിച്ചു എന്നാണ് യശോദ ബെന്‍ മാധ്യമ ങ്ങളോട് പറഞ്ഞത്.
First Lady Jashoda ben Narendra Modi criticised Madhya Pradesh Governor Anandi ben Patel for insulting PM by calling him unmarried. Jashoda ben referred to PM Modi’s affidavit & nomination paper and said it doesn’t behove w Governor of a state making such a derogatory statement. pic.twitter.com/Gcy56DdH4u
കഴിഞ്ഞ ദിവസം നടന്ന ഒരു പൊതു പരി പാടി യില്‍ വെച്ചാണ് ഗവര്‍ണ്ണറുടെ വിവാദ പരാ മര്‍ശം ഉണ്ടാ യത്. ‘നരേന്ദ്ര ഭായി വിവാഹം ചെയ്തിട്ടില്ല. എന്നിട്ടും സ്ത്രീ കളുും കുട്ടി കളും അഭി മുഖീ കരി ക്കുന്ന നിരവധി പ്രശ്ന ങ്ങള്‍ മനസ്സി ലാ ക്കുവാന്‍ അദ്ദേഹത്തിന് കഴി യുന്നു’ ഹര്‍ദ ജില്ല യിലെ തിമാരി യില്‍ അംഗന്‍ വാടി കളു മായി ബന്ധപ്പെട്ട് നടന്ന പരി പാടി യിലെ ഗവര്‍ ണ്ണറുടെ പ്രസംഗ ത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ യില്‍ പ്രചരിക്കുകയും ചെയ്തു.
‘ആനന്ദി ബെന്‍ അങ്ങനെ പറഞ്ഞു എന്ന് ആദ്യം എനിക്കു വിശ്വസി ക്കു വാന്‍ സാധിച്ചില്ല. പിന്നീട് വീഡിയോ കണ്ട പ്പോള്‍ ബോദ്ധ്യപ്പെട്ടു.
2004 ലെ ലോക്സഭാ തെര ഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യ വാങ്മൂല ത്തില്‍ വിവാഹ ക്കാര്യം മോഡി പറ ഞ്ഞി ട്ടു ള്ളതു മാണ്. ആനന്ദി ബെനിന്റെ പരാമര്‍ശം മോഡി യെ ഇകഴ്ത്തു ന്നതാണ്. അദ്ദേഹം എനിക്ക് ബഹു മാന്യ നാണ്, അദ്ദേഹം എന്റെ ശ്രീരാമ നാണ്’ യശോദാ ബെന്‍ പറഞ്ഞു.
2004ൽ മോദിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പത്രിക യിൽ ഭാര്യ യുടെ പേരിന്റെ സ്ഥാനത്ത് തന്റെ പേര്‍ ചേര്‍ത്തിരുന്നു.
ഗുജറാത്ത് മുൻ മുഖ്യമന്ത്രി കൂടിയായ ആനന്ദി ബെൻ ഇത്രയും നിരുത്തര വാദ പരമായ പ്രസ്താവന നടത്താൻ പാടില്ലായി രുന്നു എന്നും യശോദാ ബെന്‍ കൂട്ടിച്ചേര്‍ത്തു.
ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴി ക്കുവാ നുള്ള നീക്ക ത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ താല്‍ ക്കാലി കമായി പിന്മാറി. മാത്രമല്ല എയര്‍ ഇന്ത്യയുടെ പ്രവര്‍ ത്തനങ്ങള്‍ കൂടുതല്‍ കാര്യ ക്ഷമം ആക്കി മാറ്റു വാന്‍ സാമ്പ ത്തിക സഹായം നല്‍കു വാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
എയര്‍ ഇന്ത്യ യുടെ 76 ശത മാനം ഓഹരി കള്‍ മൂന്നാഴ്ച മുന്‍പേ വില്പ്പനക്കു വെച്ചിരുന്നു എങ്കിലും അനു കൂല മായ പ്രതി കരണ ങ്ങള്‍ ഉണ്ടാവാത്ത സാഹ ചര്യ ത്തിലാ ണ് സര്‍ക്കാര്‍ സാമ്പത്തിക സഹാ യം നല്‍കി എയര്‍ ഇന്ത്യ യെ പുന രുജ്ജീ വിപ്പി ക്കുവാന്‍ തീരുമാനിച്ചത്.
കേന്ദ്ര ധന മന്ത്രി അരുണ്‍ ജെയ്റ്റ്ലി യുടെ നേതൃത്വ ത്തില്‍ ചേര്‍ന്ന ഉന്നത തല യോഗ ത്തില്‍ ധനകാര്യ മന്ത്രാ ലയ ത്തി ന്റെ ചുമതല കൂടിയുള്ള മന്ത്രി പിയൂഷ് ഗോയല്‍, വ്യോമ യാന വകുപ്പ് മന്ത്രി സുരേഷ് പ്രഭു, ഗതാ ഗത മന്ത്രി നിതിന്‍ ഗഡ്കരി എന്നിവരും ധന കാര്യ, വ്യോമ യാന മന്ത്രാലയ ങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും സംബ ന്ധിച്ചു.
ലാഭ കര മായി തന്നെ യാണ് എയര്‍ ഇന്ത്യ സര്‍ വ്വീസു കള്‍ നടത്തുന്നത്. ഈ നില മെച്ച പ്പെടു ത്തു വാനു ള്ള ശ്രമ ങ്ങള്‍ നടത്തും എന്നും ഓഹരി കള്‍ വിറ്റഴി ക്കുവാനുള്ള അടിയന്തിര സാഹ ചര്യം ഇപ്പോഴില്ല എന്നും ഔദ്യോ ഗിക വൃത്ത ങ്ങള്‍ അറിയിച്ചു.
ബെംഗളൂരു : കര്‍ണ്ണാടക മുഖ്യമന്ത്രി യായി എഛ്. ഡി. കുമാര സ്വാമി അധികാരമേറ്റു. ജനതാദൾ സെക്കുലർ പാര്‍ട്ടി യുടെ സംസ്ഥാന പ്രസി ഡണ്ട് കൂടിയാണ് കുമാര സ്വാമി. കോൺഗ്രസ്സ് – ജനതാ ദൾ സെക്കുലർ സഖ്യ ത്തി ന്റെ മുഖ്യ മന്ത്രി യായി കുമാര സ്വാമി അധി കാരം ഏറ്റ പ്പോള്‍ ഉപ മുഖ്യ മന്ത്രി യായി കര്‍ണ്ണാടക കോണ്‍ ഗ്രസ്സ് പ്രസിഡണ്ട് ഡോ. ജി. പരമേശ്വര യും സത്യ പ്രതിജ്ഞ ചെയ്തു.
#WATCH Live from Bengaluru: Oath-taking ceremony of JD(S) leader HD Kumaraswamy as Karnataka CM https://t.co/e3ROfBQeCm
ബുധനാഴ്ച വൈകുന്നേരം നടന്ന ചടങ്ങില്‍ ഗവർണ്ണർ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. ദേശീയ രാഷ്ട്രീയ ത്തിലെ പുതിയ സമ വായ ങ്ങള്‍ രൂപ പ്പെടുന്ന തര ത്തില്‍ പ്രതിപക്ഷ പാര്‍ട്ടി കളു ടെ സംഗമ വേദികൂടി യായി മാറി സത്യ പ്രതി ജ്ഞാ ചടങ്ങ്.
Bengaluru: Opposition leaders, including Congress' Sonia Gandhi & Rahul Gandhi, SP's Akhilesh Yadav, AP CM Chandrababu Naidu, WB CM Mamata Banerjee, RJD's Tejashwi Yadav, CPI(M)'s Sitaram Yechury, NCP's Sharad Pawar, & newly sworn in Karnataka CM HD Kumaraswamy at Vidhana Soudha. pic.twitter.com/nCTbqqkGqZ
കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ, പശ്ചിമ ബംഗാള്‍ മുഖ്യ മന്ത്രി മമതാ ബാനര്‍ജി, ഡൽഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്രി വാൾ, ആന്ധ്രാ മുഖ്യ മന്ത്രി എന്‍. ചന്ദ്ര ബാബു നായിഡു, യു. പി. എ. അദ്ധ്യക്ഷ സോണിയ ഗാന്ധി, കോൺ ഗ്രസ്സ് പ്രസിഡണ്ട് രാഹുൽ ഗാന്ധി, സി. പി. എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ബി. എസ്. പി. പ്രസിഡണ്ട് മായാവതി, സമാജ് വാദി പാർട്ടി പ്രസിഡണ്ട് അഖിലേഷ് യാദവ് തുടങ്ങീ പ്രമുഖ പ്രതി പക്ഷ പാർട്ടി കളുടെ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.
ആർക്കും കേവല ഭൂരി പക്ഷം ഇ ല്ലാതിരുന്ന കര്‍ ണ്ണാടക തെരഞ്ഞെടുപ്പ് ഫല ത്തിൽ 117 അംഗ ങ്ങളു മായി സർ ക്കാർ രൂപീ കര ണത്തിന് അവകാശ വാദം ഉന്നയിച്ച കോൺഗ്രസ്സ് – ജെ. ഡി. എസ്സ്. സഖ്യ ത്തിന് പകരം 104 അംഗ ങ്ങളുള്ള ബി. ജെ. പി.ക്ക് സർക്കാര്‍ ഉണ്ടാ ക്കു വാനായി ബി. എസ്. യെദ്യൂരപ്പയെ മുഖ്യ മന്ത്രി യായി സത്യ പ്രതിജ്ഞചെയ്യിച്ച ഗവര്‍ണ്ണറുടെ നടപടി ഏറെ വിവാദ മായിരുന്നു.