സമൂഹ വിവാഹത്തിനു മുമ്പ് കന്യാകത്വ പരിശോധന; മധ്യപ്രദേശ് സര്‍ക്കാര്‍ വെട്ടില്‍

June 9th, 2013

ബേട്ടൂല്‍: ആദിവാസി ഭൂരിപക്ഷ പ്രദേശത്ത് സംഘടിപ്പിച്ച സമൂഹ വിവാഹത്തിനു മുമ്പ് കന്യകാത്വ പരിശോധനയും ഗര്‍ഭ പരിശോധനയും നടത്തിയത് പുറത്തു വന്നതോടെ മധ്യപ്രദേശില്‍ സര്‍ക്കാറിനെതിരെ ജനരോക്ഷം ഉയര്‍ന്നു. ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കുന്ന മുഖ്യമന്ത്രി കന്യാദാന്‍ യോജന എന്ന സമൂഹ വിവാഹ പരിപാടിക്ക് മുമ്പാണ് 350 ഓളം സ്ത്രീകളെ കന്യാകത്വ-ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കിയത്. ‘കന്യകമാര്‍ അല്ലെന്ന് കണ്ടത്തിയതിനെ‘ തുടര്‍ന്ന് 8 സ്ത്രീകളെ വിവാഹത്തില്‍ നിന്നും മാറ്റി നിര്‍ത്തിയതായും റിപ്പോര്‍ട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൌഹാന്‍ മാപ്പ് പറയണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. വനിതാ സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകളെ അപമാനിക്കുവാനാണ് ഇത്തരം പരിശോധനയെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു . സംഭവം വിവാദമായതോടെ അന്വേഷണത്തിനു ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഏതാനും വര്‍ഷമായി സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രി കന്യാദാന്‍ യോജന എന്ന പരിപാടി സംഘടിപ്പിച്ചു വരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആംവേ മേധാവിയുടെ അറസ്റ്റില്‍ കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റിനു നിരാശ

May 30th, 2013

ന്യൂഡെല്‍ഹി: മണിചെയ്യിന്‍ മോഡല്‍ തട്ടിപ്പു കേസില്‍ ആംവേ മേധാവിയും അമേരിക്കന്‍ പൌരനുമായ പിങ്ക്‍നി സ്കോട്ട് വില്യത്തെയും ഡയറക്ടര്‍ മാരേയും കേരളത്തില്‍ വച്ച് അറസ്റ്റു ചെയ്തതില്‍ കേന്ദ്ര മന്ത്രി സച്ചിന്‍ പൈലറ്റിനു നിരാശ. കേരളാപോലീ‍സിന്റെ നടപടി നിരാശാജനകമാണെന്നും വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുവാനുള്ള ശ്രമത്തെ ദോഷകരമായി ബാ‍ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോടു നിന്നുമാണ് ആം‌വേ ചെയര്‍മാനെയും സംഘത്തേയും ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഇവര്‍ക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു.

ഉത്പന്നങ്ങള്‍ അവയുടെ യദാര്‍ഥവിലയേക്കാള്‍ പലമടങ്ങ് വിലക്ക് മണിചെയ്യിന്‍ മാതൃകയില്‍ ഉള്ള ശൃംഘലവഴി വിറ്റഴിക്കുന്നതായാണ് ആംവേയ്ക്കെതിരെ ഉയര്‍ന്ന് ആരോപണങ്ങളില്‍ ഒന്ന്. പ്രൈസ് ചിറ്റ്സ് ആന്റ് മണി സര്‍ക്കുലേഷന്‍ നിരോധന ആക്ട് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കുന്ദമംഗലം സ്വദേശിനി വിലാസിനിയടക്കം പലരും ആംവേയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതു പ്രകാരമാണ് കോഴിക്കോട്, വയനാട് എന്നീ ജിലകളില്‍ ആംവേ മേധാവിയുള്‍പ്പെടെ ഉള്ളവരെ അറസ്റ്റു ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

അറസ്റ്റ് ചെയ്യുമ്പോള്‍ ശ്രീശാന്തിനൊപ്പം സിനിമാ നടിയും ഉണ്ടായിരുന്നതായി പോലീസ്

May 19th, 2013

Sreesanth_RiyaSen_ePathram

ന്യൂഡെല്‍ഹി: ഐ. പി. എല്‍. ക്രിക്കറ്റില്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെ അറസ്റ്റു ചെയ്യുമ്പോള്‍ അദ്ദേഹത്തോടൊപ്പം ഒരു സിനിമാ നടിയും ഉണ്ടായിരുന്നതായി പോലീസ്. മുംബൈയിലെ താമസ സ്ഥലത്ത് പോലീസ് റെയ്ഡ് നടത്തുമ്പോള്‍ ഒരു മറാഠി നടിയാണ് ശ്രീശാന്തിനൊപ്പം ഉണ്ടായിരുന്നത്. ഒത്തുകളിയുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്യുമെന്നാണ് സൂചന. ശ്രീശാന്തിനൊപ്പം മൂ‍ന്ന് സ്ത്രീകള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞിരുന്നു. റെയ്ഡില്‍ ലാപ്ടോപും, ഡയറിയും, പണവും പിടിച്ചെടുത്തിട്ടുണ്ട്. വാതുവെപ്പുകാരുമായി ശ്രീശാന്ത് നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും എന്നാല്‍ ഒത്തുകളിയില്‍ വ്യക്തമായ പങ്കുണ്ടെന്നും പറയപ്പെടുന്നു. ഇടപാടുകള്‍ നടത്തിയത് ജിജു ജനാര്‍ദ്ദനന്‍ ആണെന്നും പറയുന്നു. ശ്രീശാന്ത് ഉള്‍പ്പെടെ മൂന്ന് കളിക്കാരെയും 11 വാതു വെപ്പുകാരെയും വിവിധ ഭാഗങ്ങളില്‍ നിന്നും അറസ്റ്റു ചെയ്തിട്ടുണ്ട്.

ശ്രീശാന്തിനു വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കെ. ടി. എസ്. തുള്‍സി, റബേക്ക ജോണ്‍, യു. യു. ലളിത് എന്നിവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നത്. ഇതില്‍ റബേക്ക ജോണിനാണ് സാധ്യത കൂടുതലെന്ന് കണക്കാക്കപ്പെടുന്നു. ശ്രീശാന്തിന്റെ സഹോദരനും അഭിഭാഷകനും മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തി.

ഫോട്ടോ : ശ്രീശാന്ത് നടി റിയാ സെന്നിനൊപ്പം (ഒരു ഫയൽ ചിത്രം)

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അറസ്റ്റിലായത് ക്രിക്കറ്റ് കോഴയുടെ ശ്രീ?

May 16th, 2013

ന്യൂഡെല്‍ഹി:ഐ.പി.എല്‍ ക്രിക്കറ്റ് കളിയില്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ ശ്രീശാന്ത് അടക്കം മൂന്ന് കളിക്കാരെ ദില്ലി പോലീസ് അറസ്റ്റു ചെയ്തു. ശ്രീശാന്തിനെ കൂടാ‍തെ അങ്കിത് ചവാന്‍, അജിത് ചാണ്ഡില എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാന്‍ റോയല്‍സ് താരങ്ങളാണ് ഇവര്‍. ശ്രീശാന്തിനെ ഒരു സുഹൃത്തിന്റെ വീട്ടില്‍നിന്നും മറ്റു രണ്ടു പേരെ ടീം അംഗങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
കിങ്ങ്സ് ഇലവന്‍ പഞ്ചാബിനെതിരെ മെയ് 9നു നടന്ന കളിയിലാണ് ശ്രീശാന്ത് ഒത്തു കളിച്ചത്. കരാര്‍ പ്രകാരം രണ്ടാമത്തെ ഓവറില്‍ 14 റണ്‍സ് വഴങ്ങി.
ഈ ഒത്തു കളിയുടെ ഭാഗമായി ശ്രീശാന്ത് 40 ലക്ഷം കൈപറ്റിയെന്നാണ് പോലീസ് പറയുന്നത്. അങ്കിത് ചവാന്‍ 60 ലക്ഷം രൂപയും കൈപറ്റി. നേരത്തെ
നിശ്ചയിച്ച പ്രകാരം ഒത്തുകളിക്കാതിരുന്നതിന്റെ പേരില്‍ അജിത് ചാണ്ഡില മുന്‍‌കൂട്ടി കൈപറ്റിയ 20 ലക്ഷം രൂപ തിരികെ നല്‍കേണ്ടി വന്നു. നേരത്തെ
പറഞ്ഞുറപ്പിച്ചത് പ്രകാരം താന്‍ കളിക്കുവാന്‍ പോകുകയാണെന്നതിനു വാതുവെപ്പുകാര്‍ക്ക് താരങ്ങള്‍ ചില സൂചനകള്‍ നല്‍കും. ഇതിനായി ടവ്വാല്‍, വാച്ച്,
കഴുത്തിലണിഞ്ഞിരിക്കുന്ന മാലയിലെ ലോക്കറ്റ് തുടങ്ങിയവയെ ഇവര്‍ ഉപയോഗിക്കുന്നു. തെളിവുകള്‍ സഹിതമാണ് ദില്ലി പോലീസ് പുറത്ത് വിട്ടത്. മറ്റു
കളിക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.

ഒത്തുകളിയുടെ സൂത്രധാരന്‍ ശ്രീശാന്ത് ആണെന്നും സ്ഥിതീകരിക്കാത്ത വാര്‍ത്തകള്‍ ഉണ്ട്. കളിക്കാരെ കൂടാതെ ഏഴ് വാതുവെപ്പുകാരെയും പിടികൂടിയിട്ടുണ്ട്.
പിടിയിലായ മലയാളി ജിജു നാരായണന്‍ ശ്രീശാന്തിന്റെ ബന്ധുവാണെന്ന് സൂചനയുണ്ട്. ഇവരില്‍ നിന്നും നിരവധി സിംകാര്‍ഡുകളും പണവും
പിടിച്ചെടുത്തിട്ടുണ്ട്. ഐ.പി.എല്ലിന്റെ മറവില്‍ കോടികളുടെ വാതുവെപ്പ് നടക്കുന്നതായി ആരൊപണം ഉയര്‍ന്നിട്ടുണ്ട്.

വിവാദങ്ങള്‍ വിട്ടുമാറാത്ത താരമാണ് ശ്രീശാന്ത്. കളിക്കളത്തിനകത്തും പുറത്തും മര്യാദപാലിക്കാതെ പെരുമാറിയതിന്റെ പേരില്‍ പലതവണ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട് ഈ മലയാളി താരം.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വി.എസിന്റെ ചിറകരിഞ്ഞു; എ.സുരേഷ് അടക്കം മൂന്ന് സഹായികള്‍ പുറത്തേക്ക്

May 12th, 2013

ന്യൂഡെല്‍ഹി: വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്ഥരായ മൂന്ന് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുവാനുള്ള സംസ്ഥാന കമ്മറ്റി തീരുമാനം കേന്ദ്രകമ്മറ്റിയും പോളിറ്റ് ബ്യൂറോയും അംഗീകരിച്ചു. പേഴ്സണല്‍ അസിസ്റ്റന്റ് എ.സുരേഷ്, പ്രസ് സെക്രട്ടറി കെ.ബാലകൃഷ്ണന്‍, പ്രൈവറ്റ് സെക്രട്ടറി വി.കെ.ശശിധരന്‍ എന്നിവര്‍ക്കെതിരെ ആണ് നടപടി. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്ന ആരോപണമാണ് സി.പി.എം അംഗങ്ങളായ ഇവരെ പുറത്താക്കുവാന്‍ ഇടയാക്കിയത്. എന്നാല്‍ വി.എസ്.അച്ച്യുതാനന്ദനെതിരെ തല്‍ക്കാലം നടപടിയൊന്നും ഇല്ല എന്നാണ് സൂചന. വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറ്റണം എന്ന് സംസ്ഥാന കമ്മറ്റി ശക്തമായി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര കമ്മറ്റിയില്‍ പി.കെ.ശ്രീമതി, കെ.കെ.ശൈലജ തുടങ്ങിയവര്‍ വി.എസിനെതിരെ നടപടിയെടുക്കണമെന്ന് ശക്തിയായി ആവശ്യപ്പെട്ടു. ചര്‍ച്ചകളില്‍ പി.കെ.ഗുരുദാസന്‍ നിഷ്പക്ഷമായ നിലപാട് എടുത്തു.

തന്റെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളെ ഒഴിവാക്കിക്കൊണ്ട് തന്റെ ചിറകരിയുവാനാണ് ശ്രമമെന്ന് വി.എസ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനു നല്‍കിയ കത്തില്‍ പരാമര്‍ശിച്ചിരുന്നു. മൂന്നുപേരെയും പുറത്താക്കുന്നതിലൂടെ വി.എസിനെ വരുതിയില്‍ നിര്‍ത്തുവാന്‍ ആകും എന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്.ഐസ്ക്രീം കേസുള്‍പ്പെടെ പല കേസുകളുടേയും നടത്തിപ്പിലും ജനകീയവിഷയങ്ങള്‍ വി.എസിന്റെ ശ്രദ്ധയില്‍ പെടുത്തി പോരാട്ടങ്ങള്‍ നടത്തുന്നതിലും ഈ മൂവര്‍ സംഘം ശക്തമായ പിന്തുണയാണ് വി.എസിനു നല്‍കി വന്നിരുന്നത്. പേഴ്സണല്‍ അസിസ്റ്റന്റ് എ.സുരേഷ് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ വളരെ ശ്രദ്ധപുലര്‍ത്തി വരുന്ന ആളാണ്.അവസാനം വരെ തന്റെ പേഴ്സണല്‍ സ്റ്റാഫിനെ സംരക്ഷിക്കുവാന്‍ വി.എസ് ശക്തമായി പോരാടിയെങ്കിലും ഇവരെ പുറത്താക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചക്കും സംസ്ഥാന നേതൃത്വം തയ്യാറായില്ല.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സി പി ഐ നേതാവ് അഭയ് സാഹു അറസ്റ്റില്‍
Next »Next Page » തീരുമാനം കാരാട്ട് പറയട്ടെ എന്നിട്ടു പ്രതികരിക്കാമെന്ന് വി.എസ്.അച്ച്യുതാനന്ദന്‍ »



  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine