സ്വവര്‍ഗ്ഗ രതിയെ നിയമ വിധേയമാക്കാന്‍ ആകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

February 23rd, 2012
gay-rights-india-epathram
ന്യൂഡല്‍ഹി: സ്വവര്‍ഗ്ഗ രതിയെ നിയമവിധേയമാക്കുവാന്‍ ആകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പ്രായപൂര്‍ത്തിയായവര്‍ പരസ്പര സമ്മതത്തോടെ നടത്തുന്ന സ്വവര്‍ഗ്ഗ രതി നിയമപരമാണെന്ന ഡെല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തു സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേ ആണ് കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞത്. സ്വവര്‍ഗ്ഗ ലൈംഗികത പ്രകൃതി വിരുദ്ധമായാണ് ഇന്ത്യക്കാര്‍ കണക്കാക്കുന്നതെന്നും, സ്വവര്‍ഗ്ഗ രതി ഇവിടത്തെ ധാര്‍മികത സാമൂഹിക മൂല്യങ്ങള്‍ എന്നിവയുമായി  യോജിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.   ഇന്ത്യന്‍ പീനല്‍ കോഡ് 377 പ്രകാരം സ്വവര്‍ഗ്ഗ രതി നിയമ വിരുദ്ധമാണ്. സ്വവര്‍ഗ്ഗ രതിയെ നിരവധി പാശ്ചാത്യ രാജ്യങ്ങള്‍ നിയമ വിധേയമാക്കിയിട്ടുണ്ട്.  പാശ്ചാത്യ സംസ്കാരം ഇന്ത്യയില്‍ നടപ്പിലാക്കുവാന്‍ ആകില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ സമീപ കാലത്തായി ഇന്ത്യയില്‍ സ്വവര്‍ഗ്ഗ രതിയെ അനുകൂലിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റോഡ്ഷോയില്‍ രാഹുല്‍ ഗാന്ധി നിരോധനാജ്ഞ ലംഘിച്ചു

February 20th, 2012

rahul-gandhi-epathram

ലക്നോ:  കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി കാണ്‍പൂരില്‍ നടത്തിയ റോഡ്ഷോയില്‍ നിരോധനാജ്ഞ ലംഘിച്ചതായി ജില്ലാ ഭരണകൂടം‍. ഇതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചാണ് രാഹുല്‍ റോഡ് ഷോ നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം രംഗത്തെത്തിയത്. കാണ്‍പൂരിലെ സര്‍ക്യൂട്ട് ഹൌസില്‍ നിന്ന് 20 കിലോമീറ്റര്‍ റോഡ് ഷോ നടത്താനാണ് രാഹുലിന് അനുവാദം നല്‍കിയിരുന്നത്. എന്നാല്‍ രാഹുല്‍ വിമാനത്താവളത്തില്‍ നിന്നുതന്നെ ഷോ തുടങ്ങി എന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. നഗരത്തില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ വകവെക്കാതെയാണ് രാഹുല്‍ ഗാന്ധി റോഡ് ഷോ നടത്തിയത്‌ ഇതോടെ നിയമം ലംഘിക്ക പ്പെട്ടിരിക്കയാണ് അതിനാല്‍ നടപടിയുമായി മുന്നോട്ട് പോകുമെന്നും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യയ്ക്ക് നേരെ കല്ലേറ്

February 20th, 2012

ഫറൂഖാബാദ്: കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ  സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യ ലൂയിസ് ഖുര്‍ഷിദിന് നേരെ തെരഞ്ഞെടുപ്പിനിടെ കല്ലേറുണ്ടായി. മുസ്ലിം സംവരണം സംബന്ധിച്ച് മന്ത്രി നടത്തിയ പ്രസ്താവന ഈയിടെ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതിനിടയിലാണ് ബി ജെ പി, ബി എസ് പി പ്രവര്‍ത്തകര്‍ ലൂയിസ് ഖുര്‍ഷിദിനു നേരെ കല്ലേറ് നടത്തിയത്‌ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു കല്ലേറ്. കല്ലേറില്‍ പരുക്കേല്‍ക്കാതെ അവര്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ ഞായറാഴ്ച നടന്ന നാലാംഘട്ട തെരഞ്ഞെടുപ്പിനിടെ ലൂയിസ് മത്സരിക്കുന്ന മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ വച്ച് വൈകിട്ടോടെയാണ് സംഭവം.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖുര്‍ഷിദ് തെരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തി : കമ്മിഷന്‍

February 12th, 2012

Salman-Khurshid-epathram ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയ ഖുര്‍ഷിദിനെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്‌ട്രപതിയ്ക്ക് കത്ത് നല്‍കി. രാഷ്ട്രപതി ഭവന്‍ ഉചിതമായ നടപടി സ്വീകരിക്കുന്നതിന് കത്ത് പ്രധാനമന്ത്രിയുടെ ഓഫിസിനു കൈമാറി. നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ ചട്ടങ്ങള്‍ ലംഘിച്ച് ന്യൂനപക്ഷ സംവരണ വാഗ്ദാനം ആവര്‍ത്തിച്ച നിയമ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശക്തമായി രംഗത്തെത്തിയത്. 27 ശതമാനം പിന്നോക്ക സംവരണമുള്ള മുസ്ലീങ്ങള്‍ക്ക് 9 ശതമാനം ഉപസംവരണം വേണമെന്ന മന്ത്രിയുടെ പ്രസ്‌താവന തിരഞ്ഞെടുപ്പ് ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞിരുന്നു. ഇത് അദ്ദേഹത്തിന്റെ മന്ത്രി സ്ഥാനത്തിന് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്. ഖുര്‍ഷിദിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്ന് ബി. ജെ. പി ആവശ്യപ്പെട്ടിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൂടംകുളം ആണവ നിലയം ഉടന്‍ ആരംഭിക്കും: ചിദംബരം

February 5th, 2012

chidambaram-epathram
ന്യൂദല്‍ഹി: എന്തൊക്കെ  എതിര്‍പ്പുകള്‍ ഉണ്ടായാലും കൂടംകുളം ആണവനിലയത്തിന്‍്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്ത മന്ത്രി ചിദംബരം പറഞ്ഞു.   ആണവനിലയത്തിനെതിരായ സമരക്കാര്‍ക്ക് ഫണ്ട് ലഭിക്കുന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രം തീരുമാനിച്ചതായും, പദ്ധതി ജനവിരുദ്ധമാണെന്ന പ്രചരണം തെറ്റാണെന്നും  ചിദംബരം തിരുനെല്‍വേലിയില്‍ പറഞ്ഞു. പദ്ധതിയെ കുറിച്ച് പ്രദേശവാസികളുടെ ആശങ്ക അകറ്റാന്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പ്രസ്താവനയെ ചിദംബരം സ്വാഗതം ചെയ്തു

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « യുവരാജ് സിംഗ് കീമോതെറാപ്പിക്ക് വിധേയനായി
Next » — Next Page » എസ്. ജാനകി ആശുപത്രിയില്‍, ഗുരുതരാവസ്ഥ തുടരുന്നു »



  • പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി
  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine