
- ന്യൂസ് ഡെസ്ക്
ചെന്നൈ: ജയലളിതയുടെ ഉറ്റതോഴി ശശികലയേയും അവരുടെ ഭര്‍ത്താവ് എം. നടരാജനേയും വളര്‍ത്തുമകന്‍ വി.എന്‍. സുധാകരനെയും മറ്റു 11 ബന്ധുക്കളെയും എ.ഡി.എം.കെയില്‍നിന്നു പുറത്താക്കിയതായി ജയലളിത പറഞ്ഞു. മുന്‍ എം.പി: ടി.ടി.വി. ദിനകരന്‍, ജെ.ജെ. ടിവിയുടെ നടത്തിപ്പുകാരനായിരുന്ന വി. ഭാസ്‌കരന്‍, മിഡാസ് ഡിസ്‌റ്റിലറി എം.ഡി. മോഹന്‍, എസ്. വെങ്കടേഷ്, രാവണന്‍, എം. രാമചന്ദ്രന്‍, കുളത്തുംഗന്‍, രാജരാജന്‍, ദിവാകര്‍, ‘ജയലളിത ഫോറം’ മുന്‍ സെക്രട്ടറി വി. മഹാദേവന്‍, സഹോദരന്‍ തങ്കമണി എന്നിവരെയാണ് പുറത്താക്കിയത്. എ.ഡി.എം.കെയുടെ നിര്‍വാഹകസമിതി അംഗമാന് ശശികല. ജയലളിതയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരിയെന്ന് അറിയപ്പെട്ടിരുന്ന ശശികലയെ പുറത്താക്കിയത് തമിഴ് രാഷ്ട്രീയത്തില്‍ ഏറെ ഒച്ചപ്പാടുകള്‍ക്കും അട്ടിമറിക്കും സാധ്യതയുണ്ട്. ‘കൊട്ടാരവിപ്ലവ’ത്തിലൂടെ ജയലളിതയെ പുറത്താക്കാനും നടരാജനെ മുഖ്യമന്ത്രിപദത്തില്‍ അവരോധിക്കാനും ശശികലയും ബന്ധുക്കളും നീക്കം നടത്തിയതിന് പ്രതികാരമാണ് ഈ പുറത്താക്കല്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
-
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, വിവാദം
കൊല്‍ക്കത്ത: കൊല്‍ക്കത്ത മെഡിക്കല്‍കോളേജില്‍ മദ്യപിച്ച് ബോധംനഷ്ടപ്പെട്ട ജീവനക്കാരന്‍ ഓക്‌സിജന്‍ മാസ്‌ക് എടുത്തു മാറ്റിയതിനെത്തുടര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു. ഇവിടെ ചികിത്സയിലായിരുന്ന ഒരു മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. തൂപ്പുകാരനായ മോന്‍മോഹന്‍ റൗട്ടാണ് മദ്യപിച്ചെത്തി കുട്ടിയുടെ ഓക്സിജന്‍ മാസ്ക് എടുത്തുമാറ്റിയത്. സംഭവത്തെ ക്കുറിച്ചന്വേഷിക്കുമെന്നും ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ ഇയാള്‍ക്കെതിരെ നടപടിയെടുക്കുമെന്നും മെഡിക്കല്‍വിദ്യാഭ്യാസ ഡയറക്ടര്‍ സുശാന്ത ബാനര്‍ജി പറഞ്ഞു.
-
വായിക്കുക: ആരോഗ്യം, കുറ്റകൃത്യം, വിവാദം
ന്യൂഡല്‍ഹി: അണ്ണാ ഹസാരെയുടെ ഉപവാസ വേദിയിലേക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ കൂട്ടത്തോടെ പോയത് ഹസാരെ ടീം കോണ്‍ഗ്രസിനെ പ്രത്യേകമായി ആക്രമിക്കുന്നതിന് കൂട്ടായാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ് കുറ്റപ്പെടുത്തി. ഹസാരെക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുമെതിരെ രൂക്ഷവിമര്‍ശം ഉയര്‍ത്തി കോണ്‍ഗ്രസ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നു. പാര്‍ലിമെന്റ് ചെയ്യേണ്ട കാര്യങ്ങള്‍ ഹസാരെ ഏറ്റെടുക്കേണ്ടതില്ല, അവരുടെ ലക്ഷ്യം രാഷ്ട്രീയമാണ്. അഴിമതിയല്ല. കോണ്‍ഗ്രസിനെതിരായ സാഹചര്യം രാജ്യത്ത് ഉണ്ടാക്കാനാണ് ഇവരുടെ ശ്രമം. ഹസാരെയുടെ മാത്രമല്ല, രാംദേവിന്‍െറയും ശ്രീശ്രീ രവിശങ്കറുടെയും ലക്ഷ്യം രാഷ്ട്രീയമാണ്. ബി. ജെ. പിക്ക് വേണ്ടിയാണ് ഹസാരെ പണിയെടുക്കുന്നത്. ഭീകര ചെയ്തികളില്‍ സംഘ്പരിവാറിനുള്ള പങ്കാളിത്തത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബി. ജെ. പി ശ്രമിക്കുന്നത്, ഹസാരെ അതിനുള്ള ഉപകരണമാണ് ദിഗ്വിജയ് സിങ് പറഞ്ഞു. രാഹുല്‍ ഗാന്ധിയെ ഉന്നമിട്ട് ഹസാരെ സംസാരിക്കുന്നതിനെയും ദിഗ്വിജയ് സിങ് വിമര്‍ശിച്ചു.
-
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, വിവാദം
ന്യൂഡല്‍ഹി: നാലു ദിവസം നീളുന്ന ആഗോള ബുദ്ധമത സമ്മേളനത്തില്‍ നിന്നും രാഷ്ട്രപതി പ്രതിഭാ പാട്ടീലും പ്രധാനമന്ത്രി മന്മോഹന്‍ സിങ്ങും വിട്ടുനിന്നു. സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിക്കപ്പെട്ടിരുന്ന പ്രതിഭാ പാട്ടീല്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ഡോ. കരണ്‍സിങ്ങാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ദലൈലാമ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ചൈനയുടെ എതിര്‍പ്പ് നേരത്തെ തന്നെ ഇന്ത്യയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തിങ്കളാഴ്ച ആരംഭിക്കാനിരുന്ന ഉഭയകക്ഷി അതിര്‍ത്തി സംഭാഷണത്തില്‍നിന്ന് ചൈന മാറിയത്. ആത്മീയ നേതാവ് ദലൈലാമ പങ്കെടുക്കുന്നതിനെ ചോദ്യംചെയ്ത ചൈനീസ് അധികൃതരുടെ നിലപാടിനെ ലാമയുടെ പ്രതിനിധി ടെംവ ത്ഷേറിങ് ശക്തിയായി വിമര്‍ശിച്ചു.
-
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, രാജ്യരക്ഷ, വിവാദം