എന്‍. റാം ‘ദി ഹിന്ദു’ പത്രാധിപ സ്ഥാനം ഒഴിയുന്നു

January 11th, 2012

n-ram-epathram

ചെന്നൈ: പ്രമുഖ ഇംഗ്ലീഷ് പത്രമായ ‘ദി ഹിന്ദു’ വിന്റെയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടേയും പത്രാധിപ സ്ഥാനത്തു നിന്നും എന്‍. റാം ഒഴിയുന്നു. ഇന്ത്യയിലെ തന്നെ മികച്ച പത്രാധിപരില്‍ ഒരാളായ എന്‍. റാം 2003ല്‍ ആണ് ‘ദി ഹിന്ദുവിന്റെ’ പത്രാധിപരായി ചുമതലയേറ്റത്. പത്രാധിപ സ്ഥാനത്തിരുന്ന എട്ടു വര്‍ഷത്തിനുള്ളില്‍ ശ്രദ്ധേയമായ നിരവധി മാറ്റങ്ങള്‍ ഹിന്ദുവില്‍ അദ്ദേഹം നടപ്പാക്കി.

പുതിയ പത്രാധിപരായി മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ സിദ്ധാര്‍ഥ് വരദരാജന്റെ പേരാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. പത്രത്തിന്റെ ഉടമകളായ കസ്തൂരി ആന്റ് സണ്‍സിലെ അംഗങ്ങള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസമാണ് എന്‍. റാമിന്റെ പടിയിറക്കത്തിനു കാരണമായി പറയപ്പെടുന്നത്. റാം സ്ഥാനം ഒഴിയുന്നതോടെ കസ്തൂരി രങ്ക അയ്യങ്കാര്‍ കുടുംബത്തില്‍ നിന്നുമുള്ള ആരും ഹിന്ദുവിന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഉണ്ടാകുകയില്ല. 150 വര്‍ഷത്തെ പാരമ്പര്യമുള്ള ലോകത്തെ തന്നെ മികച്ച പത്രങ്ങളില്‍ ഒന്നായ ‘ദി ഹിന്ദു‘ വിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കസ്തൂരി കുടുംബത്തിന് പുറത്തുള്ള ഒരാള്‍ പത്രാധിപരാകുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മായാവതിയുടെ പ്രതിമകള്‍ മൂടാന്‍ നിര്‍ദ്ദേശം

January 8th, 2012

mayawati-statues-covered-epathram

ലഖ്‌നൗ : സംസ്ഥാനത്ത്‌ അസംബ്ലി തെരഞ്ഞെടുപ്പ്‌ നടക്കുന്ന അവസരത്തില്‍ ഉത്തര്‍ പ്രദേശില്‍ ഉടനീളം സ്ഥാപിച്ചിരിക്കുന്ന മുഖ്യമന്ത്രി മായാവതിയുടെ പ്രതിമകളും ബി. എസ്. പി. യുടെ തെരഞ്ഞെടുപ്പ്‌ ചിഹ്നമായ ആനയുടെ പ്രതിമകളും തുണി കൊണ്ട് മൂടി വെയ്ക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. മാതൃകാ പെരുമാറ്റ ചട്ടം അനുസരിച്ചാണ് ഈ നടപടി എന്ന് തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വ്യക്തമാക്കി. എത്രയും പെട്ടെന്ന് ഇത് നടപ്പിലാക്കണം എന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

2004ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ പാതയുടെ അരികില്‍ സ്ഥാപിച്ചിരുന്ന വാജ്പേയിയുടെ ചിത്രങ്ങള്‍ തുണി കൊണ്ട് മറച്ചിരുന്നു. ഓഫീസുകളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന നേതാക്കളുടെ ഫോട്ടോകള്‍, ഇത്തരം ഫോട്ടോകളോ നേതാക്കളുടെ പേരുകളോ ഉള്ള കലണ്ടറുകള്‍ എന്നിവയും തെരഞ്ഞെടുപ്പ്‌ വേളയില്‍ മാറ്റി വെയ്ക്കണം എന്ന് തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വ്യക്തമാക്കി.

685 കോടി രൂപ ചിലവഴിച്ചു നിര്‍മ്മിച്ച നോയിഡ മെമ്മോറിയല്‍ പാര്‍ക്കില്‍ മായാവതിയുടെ രണ്ടു ഡസനിലേറെ പ്രതിമകളാണ് ഉള്ളത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജയലളിതയുടെ അനുയായികള്‍ നക്കീരന്‍ വാരികയുടെ ഓഫീസ്‌ അടിച്ചുതകര്‍ത്തു‍

January 7th, 2012

NAKKEERAN-office-epathram

ചെന്നൈ: മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ നലകിയ വാര്‍ത്തയില്‍ മോശം പരാമര്‍ശം നടത്തിയെന്ന ആരോപിച്ച് ചെന്നൈയില്‍ നക്കീരന്‍ വാരികയുടെ ഓഫീസ്‌ ജയലളിതയുടെ അനുയായികള്‍ അടിച്ചുതകര്‍ത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബാംഗ്ലൂര്‍ സ്പോടനക്കേസ്: മദനിക്കു ജാമ്യമില്ല

January 3rd, 2012
madani-epathram
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പി. ഡി. പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ പി. സദാശിവം, ജെ. ചെലമേശ്വര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്നും മദനിക്ക് ആവശ്യമായ  ചികിത്സാ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മദനിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സുശീല്‍ കുമാര്‍, ജെ. എല്‍. ഗുപ്ത, അഡോള്‍ഫ് മാത്യു എന്നിവര്‍ ഹാജരായി.
മദനിയുടെ ആരോഗ്യ നില വളരെ മോശമാണെന്നും അദ്ദേഹത്തിനു മലപ്പുറത്ത് കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സ നല്‍കാന്‍ അനുവദിക്കണമെന്നും, ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ മദനി കുറ്റക്കാരനല്ലെന്ന് കുറ്റപത്രത്തില്‍ നിന്നും വ്യക്തമാണെന്നും മദനിക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് മദനിക്കെതിരെ തെളിവുകള്‍ ഉണ്ടെന്നും ജാമ്യം അനുവദിക്കുന്നത് സമൂഹത്തിനു ഭീഷണിയാകുമെന്നും കര്‍ണ്ണാടക സര്‍ക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. മദനിക്കാവശ്യമായ   ചികിത്സകള്‍ നേരത്തെ മുതല്‍ നല്‍കി വരുന്നുണ്ടെന്നും ഇനിയും അത് തുടരുമെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. കോട്ടക്കല്‍ കൊണ്ടു പോയി ചികിത്സിക്കണമെന്ന മദനിയുടെ അഭിഭാഷകരുടെ വാദത്തെ ഘണ്ഡിച്ചുകൊണ്ട്  കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ബാംഗ്ലൂരിലെ ഏതെങ്കിലും  കേന്ദ്രത്തില്‍ ചികിത്സ നല്‍കിയാല്‍ മതിയെന്ന സര്‍ക്കാര്‍ അഭിഭഷകന്റെ വാദത്തെ കോടതി അംഗീകരിച്ചു. 2008-ലാണ് കേസിനാസ്പദമായ സ്ഫോടന പരമ്പര നടന്നത്. ഒമ്പതിടങ്ങളിലായി നടന്ന സ്പോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജയലളിതയുടെ ഉറ്റതോഴി ശശികല ഇനി പുറത്ത്‌

December 20th, 2011

ചെന്നൈ: ജയലളിതയുടെ ഉറ്റതോഴി ശശികലയേയും അവരുടെ ഭര്‍ത്താവ്‌ എം. നടരാജനേയും വളര്‍ത്തുമകന്‍ വി.എന്‍. സുധാകരനെയും മറ്റു 11 ബന്ധുക്കളെയും എ.ഡി.എം.കെയില്‍നിന്നു പുറത്താക്കിയതായി ജയലളിത പറഞ്ഞു. മുന്‍ എം.പി: ടി.ടി.വി. ദിനകരന്‍, ജെ.ജെ. ടിവിയുടെ നടത്തിപ്പുകാരനായിരുന്ന വി. ഭാസ്‌കരന്‍, മിഡാസ്‌ ഡിസ്‌റ്റിലറി എം.ഡി. മോഹന്‍, എസ്‌. വെങ്കടേഷ്‌, രാവണന്‍, എം. രാമചന്ദ്രന്‍, കുളത്തുംഗന്‍, രാജരാജന്‍, ദിവാകര്‍, ‘ജയലളിത ഫോറം’ മുന്‍ സെക്രട്ടറി വി. മഹാദേവന്‍, സഹോദരന്‍ തങ്കമണി എന്നിവരെയാണ് പുറത്താക്കിയത്. എ.ഡി.എം.കെയുടെ നിര്‍വാഹകസമിതി അംഗമാന് ശശികല. ജയലളിതയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരിയെന്ന്‌ അറിയപ്പെട്ടിരുന്ന ശശികലയെ പുറത്താക്കിയത് തമിഴ്‌ രാഷ്ട്രീയത്തില്‍ ഏറെ ഒച്ചപ്പാടുകള്‍ക്കും അട്ടിമറിക്കും സാധ്യതയുണ്ട്. ‘കൊട്ടാരവിപ്ലവ’ത്തിലൂടെ ജയലളിതയെ പുറത്താക്കാനും നടരാജനെ മുഖ്യമന്ത്രിപദത്തില്‍ അവരോധിക്കാനും ശശികലയും ബന്ധുക്കളും നീക്കം നടത്തിയതിന് പ്രതികാരമാണ് ഈ പുറത്താക്കല്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

-

വായിക്കുക: , ,

Comments Off on ജയലളിതയുടെ ഉറ്റതോഴി ശശികല ഇനി പുറത്ത്‌


« Previous Page« Previous « ഓക്‌സിജന്‍ മാസ്‌ക് മാറ്റി കുഞ്ഞ് മരിച്ചു
Next »Next Page » കേരള പരസ്യങ്ങള്‍ കത്തിച്ച് തമിഴരുടെ പ്രതിഷേധം »



  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine