കരസേനാ മേധാവിക്ക് കൈക്കൂലി വാഗ്ദാനം: സി. ബി. ഐ അന്വേഷിക്കും

March 26th, 2012

AK_Antony-epathram
ന്യൂഡെല്‍ഹി: കരസേനാ മേധാവിക്ക് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തല്‍ വിവാദമായതിനെ തുറന്ന് ഇതേ കുറിച്ച് സി. ബി. ഐ അന്വേഷണം നടത്തുമെന്ന് പ്രതിരോധമന്ത്രി എ. കെ. ആന്റണി വ്യക്തമാക്കി. വെളിപ്പെടുത്തലിനെ ഗൌരവമായി തന്നെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.  ജനറല്‍ വി. കെ. സിങ്ങാണ് കരസേനയിലേക്ക് വാഹനങ്ങള്‍ വാങ്ങുന്നതില്‍ ക്രമക്കേടു നടത്തുന്നതിനായി ഇടപാടുകാര്‍ 14 കോടി വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തിയത്. സംഭവം ബി. ജെ. പി എം. പി പ്രകാശ് ജാദവേക്കറാണ് പാര്‍ളമെന്റില്‍ ഉന്നയിച്ചത്. ഇതേ തുടര്‍ന്ന് ഇരു സഭകളിലും പ്രതിപക്ഷം ബഹളം വെച്ചു. ബഹളം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ഇരു സഭകളും ഉച്ചവരെ നിര്‍ത്തി വെക്കേണ്ടിയും വന്നു.

സൈന്യത്തിലേക്ക് നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങുകയാണെങ്കില്‍ കൈക്കൂലി നല്‍കാമെന്നും തനിക്ക് മുമ്പുള്ളവരും ഇനി വരാന്‍ ഇരിക്കുന്നവരും ഇത് തന്നെയാണ് ചെയ്യുക എന്നും ഇടനിലക്കാര്‍ പറഞ്ഞതായി കരസേനാ മേധാവി ഒരു പ്രമുഖ ദിനപത്രത്തോട് വെളിപ്പെടുത്തി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ വിദേശയാത്രകള്‍ക്ക് ചെലവിട്ടത് 205 കോടി

March 26th, 2012

President_Pratil-epathram

ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ വിദേശ യാത്രകള്‍ക്ക്  ഇന്ത്യന്‍ ഖജനാവില്‍ നിന്നും ചിലവിട്ടത് 205 കോടി രൂപ. ഇതുവരെ ഉള്ള കണക്കുകള്‍ പ്രകാരം ഏറ്റവും അധികം തുക ചിലവിട്ട ഇന്ത്യന്‍ രാഷ്ട്രപതിയെന്ന റിക്കോര്‍ഡ് ഇതോടെ പ്രതിഭാ പാട്ടീലിനു സ്വന്തം. 12 വിദേശ യാത്രകളിലായി നാലു ഭൂഖണ്ഡങ്ങളിലെ 22 രാജ്യങ്ങളാണ് രാഷ്ട്രപതിയായി ചുമതലയേറ്റതിനു ശേഷം ഇതുവരെ  ഇവര്‍ സന്ദര്‍ശിച്ചത്. എയര്‍ ഇന്ത്യ വിമാനം ചാര്‍ട്ടര്‍ ചെയ്ത വകയില്‍ 169 കോടി രൂപയും,താമസം, ഭക്ഷണം, ദിനബത്ത മറ്റു ചെലവുകള്‍ എന്നിവ 36 കോടി രൂപയും ചെലവായിട്ടുണ്ട്.ഇതോടെ ചിലവിന്റെ കാര്യത്തില്‍ രാജ്യത്തെ ആദ്യ വനിതാ പ്രസിഡണ്ടായ പ്രതിഭാ പാട്ടീല്‍ തന്റെ മുന്‍‌ഗാമികളെ പിന്‍‌തള്ളിയിരിക്കുകയാണ്.  തന്റെ യാത്രകളില്‍ മിക്കതിലും കുടുംബത്തേയും ഒപ്പം കൂട്ടറുണ്ട്. വിവരാവകാശ നിമപ്രകാരം പുറത്തുവന്ന രേഖകളാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നിബന്ധനകള്‍ സ്വീകാര്യമെങ്കില്‍ നിരാഹാരം അവസാനിപ്പിക്കാം, സമര സമിതി

March 25th, 2012

koodamkulam1-epathram
ചെന്നൈ: കൂടങ്കുളം ആണവനിലയം തുറക്കാനുള്ള തീരുമാനത്തിനെതിരെ ആറു ദിവസമായി തുടരുന്ന അനിശ്ചിതകാല നിരാഹാരം അവസാനിപ്പിക്കാന്‍ സമര സമിതി പുതിയ നിബന്ധന മുന്നോട്ടുവെച്ചു. കഴിഞ്ഞ ഏഴു മാസത്തിനിടെ സമരക്കാര്‍ക്കെതിരെ ചുമത്തിയ കള്ളക്കേസുകള്‍ നിരുപാധികം പിന്‍വലിക്കുക, ആണവാപകട നഷ്ടപരിഹാരം സംബന്ധിച്ച ഇന്ത്യ-റഷ്യ കരാറിലെ വ്യവസ്ഥകള്‍ വെളിപ്പെടുത്തുക, ആണവ നിലയത്തിന്‍െറ സുരക്ഷയെക്കുറിച്ച് സമരസമിതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പുതിയ വിദഗ്ധസമിതിയെ നിയമിക്കുക, ആണവ നിലയത്തില്‍നിന്നുള്ള മാലിന്യം എന്തു ചെയ്യുമെന്ന് വിശദീകരിക്കുക എന്നിവയാണ് നിബന്ധനകള്‍. ഇവ അംഗീകരിച്ചാല്‍ അനിശ്ചിതകാല നിരാഹാരം ഉപേക്ഷിച്ച് സൂചനാ നിരാഹാരം തുടരുമെന്ന് സമരസമിതി കണ്‍വീനര്‍ എസ്. പി. ഉദയകുമാര്‍ പറഞ്ഞു. 150ഓളം കേസുകളാണ് സമരക്കാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഉദയകുമാര്‍, പുഷ്പരായന്‍ എന്നിവരുള്‍പ്പെടെ അനിശ്ചിതകാല നിരാഹാരത്തിലേര്‍പ്പെട്ട 15 പേരെ ഇന്നലെ തിരുനെല്‍വേലി ഗവ. ആശുപത്രിയില്‍നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചു. ഇതില്‍ അഞ്ചു സ്ത്രീകളുടെ നില ഗുരുതരമായതിനാല്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. ആയിരത്തിലധികം പേര്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. സമരത്തിന് നേതൃത്വം നല്‍കുന്ന ഉദയകുമാര്‍, പുഷ്പരായന്‍ തുടങ്ങിയ പ്രമുഖരെ അറസ്റ്റ്ചെയ്ത് ജയിലിലടച്ചാല്‍ സമരം തണുക്കുമെന്നാണ് പൊലീസിന്‍െറ കണക്കുകൂട്ടല്‍. അതേസമയം, മൂവായിരത്തിലേറെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടത്തിന്‍െറ സംരക്ഷണവലയത്തിലാണ് നിരാഹാരമെന്നതിനാല്‍ ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നത് വിപരീതഫലമുളവാക്കുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നു. ആണവനിലയത്തിന്‍െറ പേരില്‍ ജനങ്ങള്‍ക്കെതിരെ കടുത്ത നടപടി ഉണ്ടായാല്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് വിശദീകരണം നല്‍കേണ്ടിവരും. പൊലീസ് കേസെടുത്തവരെ അറസ്റ്റ് ചെയ്യുമെന്ന് കൂടങ്കുളത്തെ സുരക്ഷാനടപടികള്‍ വിലയിരുത്താന്‍ എത്തിയ എ. ഡി. ജി. പി ജോര്‍ജ് പറഞ്ഞു. അതേസമയം, കൂടങ്കുളം സമരം ചില അന്താരാഷ്ട്ര എന്‍. ജി. ഒകള്‍ ഫണ്ട് ചെയ്യുന്നതാണെന്ന് പ്രധാനമന്ത്രി നേരത്തേ നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്, എട്ട് തീര സംസ്ഥാനങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തി.  പ്രധാനമന്ത്രി മാപ്പുപറയണമെന്നാവശ്യപ്പെട്ട് കേരളം, തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, ഒഡിഷ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികളാണ് ‘നാഷനല്‍ ഫിഷര്‍മെന്‍സ് ഫോറം’ എന്ന സംഘടനയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇവര്‍ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയാണ് പ്രതിഷേധിച്ചത്

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »

മമത അന്ത്യശാസനം നല്‍കി ദിനേഷ് ത്രിവേദി രാജിവെച്ചു

March 18th, 2012

dinesh-trivedi-epathram
ന്യൂഡല്‍ഹി:ഏറെ അഭ്യൂഹങ്ങള്‍ക്ക്‌ വിരാമമിട്ട് ദിനേഷ് ത്രിവേദി റെയില്‍വേ മന്ത്രിസ്ഥാനം രാജിവെച്ചു. ഞായറാഴ്ച്ച രാത്രിയ്ക്ക് മുമ്പ് രാജിവെക്കണമെന്ന് തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി ഫോണില്‍ അന്ത്യശാസനം നല്‍കിയിരുന്നു. തീവണ്ടി യാത്രാനിരക്ക് വര്‍ധനയെ ചൊല്ലി മമതയുമായുണ്ടായ തര്‍ക്കമാണ് രാജിയില്‍ കലാശിച്ചത്. രാജി തീരുമാനം പ്രധാനമന്ത്രിയെ രേഖാമൂലം അറിയിച്ചു എങ്കിലും രാജിക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മന്ത്രി ദിനേഷ് ത്രിവേദി രാജിവച്ചിട്ടില്ല: പ്രണബ് മുഖര്‍ജി

March 15th, 2012

Pranab Mukherjee-epathram
ന്യൂഡല്‍ഹി:തീവണ്ടി യാത്രാ നിരക്കുവര്‍ധനയെ എതിര്‍ത്ത് രംഗത്തു വന്ന മമത ബാനര്‍ജിയുടെ ആവശ്യത്തിന് വഴങ്ങി റെയില്‍വെ മന്ത്രി ദിനേഷ് ത്രിവേദി രാജി വച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്‌സഭയെ അറിയിച്ചു. വിഷയത്തില്‍ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. രാജി സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം. ധനമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ മീരാ കുമാര്‍ അനുമതി നിഷേധിച്ചു.  എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയുടെ കത്ത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനം എടുത്താല്‍ ഉടന്‍ സഭയെ അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മമതയുടെ കത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സല്‍മാന്‍ റുഷ്ദി പങ്കെടുത്താല്‍ ഇമ്രാന്‍ ഖാന്‍ പങ്കെടുക്കില്ല
Next »Next Page » എസ്. യു. സി. ഐ പാര്‍ലമെന്റിലേക്ക് മാര്‍ച്ചില്‍ ജനസാഗരം »



  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine