ന്യൂഡല്‍ഹി: വണ്ടിച്ചെക്ക് കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്ന കോണ്‍ഗ്രസ്സ് എം. പിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ മുഹമ്മദ് അസ്‌ഹറുദ്ദീനെ 15 ലക്ഷം രൂപ പിഴയടക്കുവാന്‍ കോടതി ശിക്ഷിച്ചു. ഡല്‍ഹിയിലെ വ്യവസായി അസ്‌ഹറുദ്ദീനെതിരെ നല്‍കിയ വണ്ടിചെക്ക് കേസില്‍ കോടതിയില്‍ ഹാജരാകുവാനുള്ള സമന്‍സ് മാനിക്കാതെ കോടതിയെ പുച്ഛിക്കും വിധം നിയമ വ്യവസ്ഥയോട് അനാദരവ് കാട്ടിയതും കോടതിയുടെ സമയം പാഴാക്കിയതിനും കോടതി ചിലവിന്റെ വിഹിതവുമായാണ് ഈ തുക പിഴയൊടുക്കുവാന്‍ ദല്‍ഹി മെട്രോപോളിറ്റന്‍ കോടതി വിധിച്ചത്. വണ്ടിച്ചെക്ക് കേസ് കോടതിക്ക് പുറത്തു വച്ച് രമ്യമായി പരിഹരിച്ചെന്നും ആന്ധ്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു വേണ്ടി പ്രചാരണം നടത്തുകയാണെന്നുമല്ലാം പറഞ്ഞാണ് അസ്‌ഹറുദ്ദീന്‍ കോടതി നടപടികളില്‍നിന്നും ഒഴിഞ്ഞു മാറുവാന്‍ ശ്രമിച്ചിരുന്നത്. വണ്ടിച്ചെക്ക് കേസില്‍ അസ്‌ഹറുദ്ദീനു വേണ്ടി ജാമ്യം നിന്ന സുഹൃത്തിന് ഒരു ലക്ഷം രൂപ പിഴ ശിക്ഷ കോടതി വിധിച്ചിട്ടുണ്ട്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കോടതി, തട്ടിപ്പ്, വിവാദം