ഗോധ്ര തീവണ്ടി ആക്രമണം : വിധി ഇന്ന്

February 22nd, 2011

godhra-train-burning-epathram

ഗോധ്ര : സബര്‍മതി എക്സ്പ്രസ്‌ തീവണ്ടിയില്‍ കത്തി ചാമ്പലായ യാത്രക്കാരുടെയും കേസില്‍ പോലീസ്‌ പിടിയിലായി കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ജയിലില്‍ കഴിയുന്നവരുടെയും കുടുംബങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗോധ്ര കേസില്‍ ഇന്ന് കോടതി വിധി പറയും. എല്ലാവരും ഉറ്റു നോക്കുന്ന ആചോദ്യതിനും ഇന്ന് ഉത്തരമുണ്ടാകും : തീവണ്ടിക്ക് തീ കൊളുത്തിയതാണോ അതോ അത് കേവലം ഒരു അപകടം മാത്രമായിരുന്നുവോ? പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ. എസ്. ഐ. യുടെ സഹായത്തോടെ നേരത്തെ പദ്ധതിയിട്ടു നടപ്പിലാക്കിയ ഒരു ഭീകര ആക്രമണമാണ് സംഭവം എന്നാണ് പോലീസ്‌ കേസ്‌. കര്‍ സേവകര്‍ യാത്ര ചെയ്ത ബോഗിയിലേക്ക് പെട്രോള്‍ കാനുകള്‍ എത്തിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് കുറ്റപത്രം. 134 പേര്‍ക്കെതിരെയാണ് കേസ്‌ എടുത്തിട്ടുള്ളത്‌. ഇതില്‍ 16 പേരെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. തെളിവില്ല എന്ന കാരണത്താല്‍ 13 പേരെ വിട്ടയച്ചു. 15 പേര്‍ ജാമ്യത്തില്‍ ഇറങ്ങി. ബാക്കി 80 പേര്‍ ജയിലില്‍ കഴിയുന്നു. 59 കാര്‍ സേവകരാണ് അന്ന് വെന്തു മരിച്ചത്‌.

കര്‍ സേവകരെ വധിക്കാനുള്ള ഗൂഡാലോചന യുടെ ഭാഗമായി നടപ്പിലാക്കിയ ആക്രമണമാണ് തീവണ്ടിയിലെ തീപിടിത്തം എന്ന് സംഭവം നടന്ന ഉടന്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയും ബി. ജെ. പി. യും പ്രഖ്യാപിച്ചത്‌ ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. സംസ്ഥാന ഭരണകൂടം ഇത്തരമൊരു പ്രഖ്യാപനം നടത്തിയതോടെ കേസിന്റെ അന്വേഷണം ഈ ആരോപണം തെളിയിക്കുവാന്‍ ഉള്ള ശ്രമമായി മാറുകയായിരുന്നു എന്ന് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. ഗുജറാത്ത്‌ കലാപം അന്വേഷിച്ച ജസ്റ്റിസ്‌ നാനാവതി കമ്മീഷനും പോലീസ്‌ കേസിനെ അനുകൂലിച്ചു.

ഇന്ന് വരാനിരിക്കുന്ന സെഷന്‍സ്‌ കോടതിയുടെ വിധിയ്ക്കെതിരെ സുപ്രീം കോടതിയില്‍ പോവാമെങ്കിലും ഈ കേസിനെ ചുറ്റിപറ്റി നടന്നു വരുന്ന ചര്‍ച്ചയില്‍ ഒരു നിര്‍ണ്ണായക സ്വാധീനമാവും ഇന്നത്തെ വിധി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിവരാവകാശം : എയര്‍ ഇന്ത്യയുടെ കള്ളി വെളിച്ചത്തായി

February 18th, 2011

air-india-maharaja-epathram

മുംബൈ : എയര്‍ ഇന്ത്യയുടെ ഏറെ ആദായകരമായ റൂട്ടുകളിലെ ഫ്ലൈറ്റുകള്‍ റദ്ദ്‌ ചെയ്ത് സ്വകാര്യ വിമാന കമ്പനികള്‍ക്ക്‌ ഈ റൂട്ടില്‍ സര്‍വീസ്‌ നടത്താനുള്ള സൗകര്യം ചെയ്ത് കൊടുക്കുന്ന ഏര്‍പ്പാട്‌ വെളിച്ചത്തായി. വിവരാവകാശ നിയമ പ്രകാരം ലഭിച്ച ഒരു റിപ്പോര്‍ട്ടിലാണ് എയര്‍ ഇന്ത്യാ അധികൃതര്‍ സ്വകാര്യ വിമാന കമ്പനികള്‍ക്ക് ലാഭം കൊയ്യാന്‍ അവസരം ഒരുക്കുന്ന വിവരം വെളിപ്പെട്ടത്‌. ഈ സര്‍വീസുകള്‍ റദ്ദാക്കിയ വിവരം തനിക്ക്‌ ഇപ്പോഴാണ് ലഭിച്ചതെന്നും ഇത് താന്‍ കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കും എന്നും വ്യോമയാന മന്ത്രി വയലാര്‍ രവി അറിയിച്ചു.

കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ റദ്ദു ചെയ്ത ഫ്ലൈറ്റുകളുടെ പട്ടികയില്‍ മിക്കതും 85 മുതല്‍ 95 വരെ ശതമാനം ആളുകള്‍ ഉള്ളതായിരുന്നു. ഇതില്‍ നൂറു ശതമാനം നിറഞ്ഞ ഫ്ലൈറ്റുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ ഫ്ലൈറ്റുകള്‍ റദ്ദ്‌ ചെയ്തതിന്റെ അടുത്ത ദിവസം മുതല്‍ ഈ ഫ്ലൈറ്റുകള്‍ക്ക് പകരം അതെ സമയത്ത് സ്വകാര്യ വിമാന കമ്പനികള്‍ക്ക്‌ സര്‍വീസ്‌ നടത്താനുള്ള അനുമതി നല്‍കുകയും ചെയ്തു.

എന്നാല്‍ വിമാനം റദ്ദ്‌ ചെയ്തതിന് കാരണമായി എയര്‍ ഇന്ത്യ പറഞ്ഞത്‌ മതിയായ എണ്ണം പൈലറ്റുമാര്‍ ഇല്ല എന്നതാണ്. ഈ വാദമാണ് കള്ളമാണ് എന്ന് ഇപ്പോള്‍ വിവരാവകാശ നിയമം പ്രകാരം ലഭിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കിയത്. ഏറ്റവും കൂടുതല്‍ പൈലറ്റുമാര്‍ സ്വന്തമായുള്ള എയര്‍ ഇന്ത്യ തങ്ങളുടെ പൈലറ്റുമാരെ വേണ്ടത്ര പ്രയോജനപ്പെടുത്തുന്നില്ല എന്നതാണ് വസ്തുത. കരാര്‍ പ്രകാരം ഒരു പൈലറ്റ് ഒരു മാസം 60 മണിക്കൂര്‍ വിമാനം പറപ്പിക്കണം എന്നാണ് വ്യവസ്ഥ. എന്നാല്‍ 2010 ലെ കണക്ക്‌ പ്രകാരം മിക്ക പൈലറ്റുമാരും 49 മുതല്‍ 53 മണിക്കൂര്‍ മാത്രമേ ജോലി ചെയ്തിട്ടുള്ളൂ. ചിലരെങ്കിലും 58 മണിക്കൂര്‍ ജോലി ചെയ്തിട്ടുണ്ടെങ്കിലും ഇതും കരാറില്‍ പറഞ്ഞതിനേക്കാള്‍ കുറവാണ്.

ഫ്ലൈറ്റുകള്‍ റദ്ദാക്കിയതാണ് പൈലറ്റുമാര്‍ക്ക് മതിയായ ജോലി ഇല്ലാത്തതിന്റെ കാരണം എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

സ്വകാര്യ കമ്പനികളെ സഹായിക്കുന്ന രീതിയില്‍ ഫ്ലൈറ്റുകള്‍ റദ്ദ്‌ ചെയ്യുന്നതിന് പുറകില്‍ ആരായാലും ശരി ഇവരെ തടയുകയും ഇന്ത്യയുടെ സ്വന്തം വിമാന കമ്പനിയെ നേര്‍ വഴിക്ക് കൊണ്ടു വരുവാനും വ്യോമയാന മന്ത്രി വയലാര്‍ രവിക്ക് കഴിയുമോ എന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

അമര്‍സിംഗിന്റെ ഫോണ്‍ ചോര്‍ത്തിയതു നടപടിക്രമങ്ങള്‍ പാലിച്ച്: റിലയന്‍സ്‌

February 15th, 2011

ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയുടെ മുന്‍നേതാവ് അമര്‍ സിംഗിന്റെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയ സംഭവം സ്വകാര്യ മൊബൈല്‍ കമ്പനിയായ റിലയന്‍സ് ഇന്‍ഫോകോം ന്യായീകരിച്ചു. ഫോണ്‍സംഭാഷണം ചോര്‍ത്തിയത് ഉത്തമവിശ്വാസത്തോടെയായിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ചായിരുന്നു സംഭാഷണങ്ങള്‍ ചോര്‍ത്തിയതെന്നും ജസ്റ്റീസ് ജി.എസ.് സിംഗ്വിയും ജസ്റ്റീസ് എ.കെ. ഗാംഗുലിയുമടങ്ങുന്ന ബഞ്ചിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ റിലയന്‍സ് വ്യക്തമാക്കി.

കേസന്വേഷണത്തില്‍ ഡല്‍ഹി പോലീസുമായി പൂര്‍ണമായും സഹകരിക്കുമെന്നും റിലയന്‍സ് കോടതിയെ അറിയിച്ചു. റിലയന്‍സും രാഷ്ട്രീയ എതിരാളികളും തന്റെ ഫോണ്‍ചോര്‍ത്തിയെന്നും ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അമര്‍സിംഗ് നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹെഡ്‌ലിക്കെതിരെ തെളിവെടുപ്പിനായി പ്രത്യേക പാനല്‍

February 13th, 2011

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ലഷ്കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ് ലിയെക്കുറിച്ചു കൂടുതല്‍ തെളിവെടുപ്പിനായി പ്രത്യേക പാനലിനെ അയയ്ക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു. ഹെഡ് ലിയുടെ ഭാര്യയെയും മറ്റു പ്രതികളെയും കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോപാല്‍ കെ. പിള്ളയാണ് ഇക്കാര്യമറിയിച്ചത്.

പ്രത്യേക പാനലിനെ അയയ്ക്കുന്നതു സംബന്ധിച്ചു യുഎസ് അധികൃതരുമായി ചര്‍ച്ച ചെയ്യും. മുംബൈ ഭീകരാക്രമണ കേസില്‍ ഹെഡ് ലിക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കാന്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി തീരുമാനിച്ചിട്ടുണ്ടെന്നും പിള്ള പറഞ്ഞു.
ഹെഡ് ലിയെ ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎയുടെ പ്രത്യേക സംഘം യുഎസ് സന്ദര്‍ശിച്ചിരുന്നു

-

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

12 ദിവസം; തരൂരിന് ലഭിച്ചത് 13.5 ലക്ഷം രൂപ

February 13th, 2011

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത്‌ സംഘാടക സമിതി അംഗമായതിലൂടെ മുന്‍ കേന്ദ്രമന്ത്രിയും എം പിയുമായ ശശി തരൂരിനും കിട്ടി 13.5 ലക്ഷം രൂപ. ഗയിംസ്‌ വില്ലേജില്‍ 12 ദിവസം സന്ദര്‍ശിച്ചുപോയതിനുള്ള ഫീസായാണ്‌ ഈ തുക തരൂരിന്‌ ലഭിച്ചതെന്ന്‌ സി എ ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എച്ച്‌ ഡി എഫ്‌ സി ബാങ്കിന്റെ ദുബായ്‌ ശാഖ വഴി ഈ പണം തരൂര്‍ കൈപ്പറ്റുകയും ചെയ്‌തു.
തരൂരിന്റെ അന്താരാഷ്‌ട്ര ബന്ധങ്ങളും പേരും കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ പ്രചരണത്തിന്‌ ഉപയോഗിക്കാനായാണ്‌ അദ്ദേഹത്തെയും സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തിയത്‌. മാസത്തില്‍ നാല്‌ ദിവസമെന്ന കണക്കില്‍ മൂന്ന്‌ മാസമാണ്‌ തരൂര്‍ ഗെയിംസ്‌ വില്ലേജില്‍ എത്തിയ്‌.

2008 ഒക്‌ടോബര്‍, നവംബര്‍, 2009 ജനുവരി മാസങ്ങളിലായിരുന്നു ഇത്‌. ഇതിനുള്ള സിറ്റിംഗ്‌ ഫീയായി ഒരു ദിവസം 2,500 ഡോളറെന്ന കണക്കില്‍ 30,000 ഡോളറാണ്‌ തരൂര്‍ കൈപ്പറ്റിയതെന്ന്‌ സി എ ജി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതില്‍ അപാകതയൊന്നുമില്ലെന്നാണ്‌ ശശി തരൂരിന്റെ വിശദീകരണം. കണ്‍സള്‍ട്ടന്റായാണ്‌ താന്‍ പ്രവര്‍ത്തിച്ചത്‌. അതിന്‌ ലഭിച്ച പ്രതിഫലം തുലോം കുറവാണ്‌. അന്താരാഷ്‌ട്ര തലത്തില്‍ ഒരു പ്രഭാഷണത്തിന്‌ പോയാല്‍ ലഭിക്കുന്ന തുക പോലുമില്ല ഇത്‌. പണം ദുബായ്‌ ബാങ്ക്‌ വഴി മാറിയെടുത്തതിലും തെറ്റില്ല. വിദേശബാങ്ക്‌ അക്കൗണ്ടുകള്‍ താന്‍ ഇപ്പോഴും നിലനിര്‍ത്തുന്നുണ്ടെന്നും തരൂര്‍ പറഞ്ഞു.

-

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കള്ളപ്പണം : പതിനാറാമത്തെ പേര് മാമ്മന്റേതെന്ന് തെഹല്‍ക
Next »Next Page » ഹെഡ്‌ലിക്കെതിരെ തെളിവെടുപ്പിനായി പ്രത്യേക പാനല്‍ »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine