കര്‍ണ്ണാടക: നരേന്ദ്ര മോഡിക്കും തിരിച്ചടി

May 9th, 2013

ബാംഗ്ലൂര്‍: കര്‍ണ്ണാടക നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് കനത്ത പ്രഹരം ഏല്പിച്ചു കൊണ്ട് കോണ്‍ഗ്രസ്സ് നേടിയ വിജയം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കും തിരിച്ചടിയായി. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്ന നരേന്ദ്ര മോഡി തന്റെ സാന്നിധ്യം ഉറപ്പിക്കുവാനായി കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ സജീവമായിരുന്നു. കര്‍ണ്ണാടകയില്‍ സംഭിച്ച ചില കാര്യങ്ങളില്‍ ബി.ജെ.പിയ്ക്ക് തെറ്റുപറ്റിയെന്നും ക്ഷമിച്ച് ഒരു തവണ കൂടെ തങ്ങള്‍ക്ക് അവ്സരം നല്‍കണമെന്നും തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ മോഡി ജനങ്ങളോട് അഭ്യര്‍ഥിച്ചു. മോഡിയുടെ യോഗങ്ങളില്‍ വന്‍ ജനപങ്കാളിത്തവും ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും വോട്ടായി മാറിയില്ല എന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ഹിന്ദുത്വ+വികസനം എന്ന മോഡിയുടെ തന്ത്രം കര്‍ണ്ണാടകയിലും പയറ്റിയെങ്കിലും അത് വിജയം കണ്ടില്ല. ഇത് മോഡിയുടെ നേതൃത്വത്തില്‍ ബി.ജെ.പിയ്ക്ക് ദേശീയത്തില്‍ വലിയ ഒരു തിരിച്ചു വരവിനു സാധ്യത ഉണ്ടെന്ന മാധ്യമ പ്രചാരണങ്ങള്‍ക്ക് മങ്ങല്‍ ഏല്പിച്ചു.

കോണ്‍ഗ്രസ്സിന്റെ മുതിരന്ന നേതാവും സോണിയാ ഗാന്ധിയുടെ മകനുമായാ രാഹുല്‍ ഗാന്ധിയും കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ ചുക്കാന്‍ പിടിക്കാന്‍ ഉണ്ടായിരുന്നു. മറ്റു പലയിടങ്ങളിലും രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പിന്റെ നേതൃത്വം ഏറ്റെടുത്തപ്പോളൊക്കെ പരാജയമായിരുന്നു എങ്കില്‍ കര്‍ണ്ണാടക യില്‍ സ്ഥിതി മറിച്ചായി. പ്രധാനമന്ത്രിസ്ഥാനത്തേക്ക് രാഹുലോ മോഡിയോ എന്ന താരതമ്യം സജീവമായി നടക്കുന്ന സമയത്ത് കര്‍ണ്ണാടകയിലെ വിജയം രാഹുലിനു ലഭിച്ച അപ്രതീക്ഷിതമായ മേല്‍ക്കയ്യായി മാറി. എന്നാല്‍ ഇതിനെ ദേശീയ തലത്തിലുള്ള കാര്യങ്ങളുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നാണ് ബി.ജെ.പിയുടെ നിലപാട്.

ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് ബി.ജെ.പിക്ക് അധികാരം ലഭിച്ചത്. തുടര്‍ന്ന് കര്‍ണ്ണാടക മുഖ്യമന്ത്രിയായി ബി.എസ്.യദിയൂരപ്പ ചുമതലയേല്‍ക്കുകയും ചെയ്തു. എന്നാല്‍ അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ യദിയൂരപ്പയും സംഘവും സംസ്ഥാന ഭരണം താറുമാറാക്കി. ഒടുവില്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് യദിയൂരപ്പക്ക് രാജിവെക്കേണ്ടിയും വന്നു. ബി.ജെ.പിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു.കല്‍ക്കരി, ഭൂമി കുംഭകോണക്കേസുകള്‍ കര്‍ണ്ണാടകയില്‍ ബി.ജെ.പിയുടെ മുഖഛായയ്ക്ക് കനത്ത മങ്ങല്‍ ഏല്പിച്ചു. ബി.ജെ.പി ഭരണം തുടര്‍ന്നെങ്കിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. അതിന്റെ പ്രതിഫലനമായിരുന്നു കോണ്‍ഗ്രസ്സിന്റെ വിജയവും ബി.ജെ.പിയ്ക്ക് ഏറ്റ കനത്ത പരാജയവും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റെയിൽ വകുപ്പിൽ അഴിമതി സാർവത്രികമെന്ന് സംഘടനകൾ

May 9th, 2013

RAJDHANI EXP TRAIN-epathram

ന്യൂഡൽഹി : റെയിൽ മന്ത്രിയുടെ അഴിമതി കഥകളിൽ തങ്ങൾക്ക് വലിയ അദ്ഭുതമൊന്നും ഇല്ലെന്ന് റെയിൽവേ തൊഴിൽ സംഘടനാ നേതാക്കൾ ക്യാബിനറ്റ് സെക്രട്ടറിക്ക് അയച്ച എഴുത്തിൽ വ്യക്തമാക്കി. ഇതിന് മുൻപും പല തവണ ഉന്നത ഉദ്യോഗസ്ഥന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട് ചട്ടങ്ങൾ വളച്ചൊടിക്കുന്നത് തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. നിയമനങ്ങളുടേയും ഉദ്യോഗ കയറ്റത്തിന്റേയും കാര്യത്തിൽ വകുപ്പിലെ പല നടപടികളും സുതാര്യമല്ല എന്ന് ഇവർ ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഏക്താ കപൂറിന്റെ വീട്ടില്‍ ആദായനികുതി റെയ്ഡ്

April 30th, 2013

മുംബൈ: പ്രശസ്ത ചലച്ചിത്ര-സീരിയല്‍ നിര്‍മ്മാണ കമ്പനിയായ ബാലാജി ടെലിഫിലിംസിന്റെ ഉടമ ഏക്താ കപൂറിന്റെ യും കുടുമ്പത്തിന്റേയും വീടുകളിലും ഓഫീസുകളിലും സ്റ്റുഡിയോയിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. നികുതിവെട്ടിപ്പ് സംബന്ധിച്ചാണ് റെയ്ഡെന്നാണ് സൂചന. വിദ്യാബാലന്‍ അഭിനയിച്ച് സൂപ്പര്‍ ഹിറ്റായ ഡെര്‍ടി പിക്ചര്‍ അടക്കം നിരവധി ചിത്രങ്ങള്‍ ഇവരുടെ കമ്പനി നിര്‍മ്മിച്ചിട്ടുണ്ട്.

ഏക്തയുടെ പിതാവും ബോളീവുഡ് താരവുമായ ജിതേന്ദ്ര കപൂറിന്റെയും ഏക്തയുടെ സഹോദരന്‍ തുഷാര്‍ കപൂറിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടന്നു. നൂറോളം ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രധാനമന്ത്രി രാജി വെയ്ക്കണം

April 30th, 2013

indian-parliament-epathram

ന്യൂഡല്‍ഹി: സി. ബി. ഐ. ഡയറക്ടര്‍ വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലൂടെ കോണ്‍ഗ്രസ്‌ കൂടുതൽ വെട്ടിലായി. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, നിയമ മന്ത്രി അശ്വിനി കുമാർ, കല്‍ക്കരി മന്ത്രി ജയ്പ്രകാശ് ജയ്സ്വാള്‍ എന്നിവര്‍ രാജി വെയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ സി. ബി. ഐ. കരട് റിപ്പോര്‍ട്ട് മാത്രമാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത് എന്നും അന്തിമ റിപ്പോര്‍ട്ട് കാണിച്ചിട്ടില്ലെന്നും ഇതിന്റെ അടിസ്ഥാനത്തിൽ രാജി വെയ്ക്കേണ്ട അവസ്ഥ ഇപ്പോൾ ഇല്ലെന്നും മന്ത്രി കമല്‍നാഥ് പറഞ്ഞു. പ്രധാനമന്തിയും നിയമ മന്ത്രിയും കല്‍ക്കരി മന്ത്രിയും രാജി വെയ്ക്കണമെന്ന് ബി. ജെ. പി. നേതാവ് രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

സോഷ്യല്‍ മീഡിയകള്‍ 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകുമെന്ന് പഠന റിപ്പോര്‍ട്ട്

April 13th, 2013

ന്യൂഡെല്‍ഹി: 2014-ലെ ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ ഫേസ്ബുക്ക്,ട്വിറ്റര്‍ തുടങ്ങി സോഷ്യല്‍ മീഡിയകള്‍ വലിയ തോതില്‍ സ്വാധീനിക്കുമെന്ന് പഠന
റിപ്പോര്‍ട്ട്. 543 ലോക്‍സഭാമണ്ഡലങ്ങളില്‍ 160 സീറ്റുകളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ സോഷ്യല്‍ മീഡിയ നിര്‍ണ്ണായക
പങ്കുവഹിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്രകാരം സംഭവിക്കാവുന്ന മണ്ഡലങ്ങളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയാണ്
മുന്‍പന്തിയില്‍. അവിടെ 21 സീറ്റുകളും ഗുജറാത്തില്‍ 17 സീറ്റുകളും ഉത്തര്‍പ്രദേശില്‍ 14 ഉം തമിഴ്‌നാട് കര്‍ണ്ണാടക എന്നിവടങ്ങളില്‍ 12 സീറ്റുകള്‍ വീതവുമാണ്
പഠനപ്രകാരം സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തില്‍ വരുന്നതായി കണക്കാക്കുന്നത്. 67 സീറ്റുകളിലെ വിജയിയെ നിശ്ചയിക്കുന്നതില്‍ സോഷ്യല്‍
മീഡിയയുടെ പങ്ക് ഭാഗികമായിരിക്കുമെന്നും 256 സീറ്റുകളില്‍ സ്വാധീനം ഒട്ടും ഉണ്ടാകില്ലെന്നും പഠനം വ്യക്തമാക്കുന്നു.

സോഷ്യല്‍ മീഡിയാകളില്‍ അഴിമതിയെ കുറിച്ചും രാഷ്ടീയ നേതൃത്വത്തിന്റെ വീഴ്ചകളെ കുറിച്ചും സജീവമായ ചര്‍ച്ചകള്‍ നടക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ വിവിധ ഭരണകൂടങ്ങള്‍ക്ക് തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലും അതിന്റെ സ്വാധീനവും പ്രതിഫലനവും ഉണ്ടാകും എന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്. അഴിമതിയ്ക്കെതിരെ അണ്ണാഹസാരെയും സംഘവും നടത്തിയ സമരത്തിനു ഫേസ്ബുക്ക് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയ നല്‍കിയ പിന്തുണയും ദില്ലിയില്‍ പെണ്‍കുട്ടിയെ ബസ്സില്‍ വച്ച് മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ നടന്ന ഓണ്‍ലൈന്‍ പ്രതിഷേധവും സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തെ വ്യക്തമാക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ദിരാ ഗാന്ധി പാക്കിസ്ഥാന് ആണവ രഹസ്യം കൈമാറാൻ തയ്യാറായെന്ന് വിക്കിലീക്ക്സ്
Next »Next Page » ഹര്‍ഭജന്‍ – ശ്രീശാന്ത്‌ കരണത്തടി വീണ്ടും വിവാദത്തിൽ »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine