ന്യൂഡൽഹി : ഇന്ത്യയില്‍ പടര്‍ന്നു പിടിച്ച B.1.617 എന്ന കൊവിഡ് വൈറസ് വകഭേദത്തെ പ്രതിരോധിക്കുവാന്‍ ഫൈസര്‍ വാക്സിനു സാധിക്കും എന്നും 12 വയസ്സിനു മുകളില്‍ ഉള്ളവരിൽ ഫൈസര്‍ വാക്സിന്‍ ഫലപ്രദമാണ് എന്നും നിര്‍മ്മാതാക്കള്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു. ഇന്ത്യയില്‍ ഫൈസര്‍ വാക്സിന്റെ അടിയന്തര ഉപയോഗ ത്തിനു വേണ്ടിയുള്ള അനുമതി നൽകണം എന്നും ആവശ്യപ്പെട്ടു.
ഇന്ത്യക്കാരിലും ബ്രിട്ടിഷ് ഇന്ത്യക്കാരിലും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് (പി. എച്ച്. ഇ.) നടത്തിയ പഠന ത്തിന്റെ അടിസ്ഥാനത്തില്‍ ബി.1.617 എന്ന വൈറസ് വകഭേദത്തെ പ്രതി രോധിക്കുവാന്‍ ഫൈസര്‍ വാക്സിനു കഴിയും എന്ന് വ്യക്തമായിരുന്നു എന്നാണ് കേന്ദ്ര സര്‍ക്കാരിനു നൽകിയ റിപ്പോർട്ടിൽ കമ്പനി അധികൃതര്‍ പറയുന്നത്.
പഠനം നടത്തിയ ആളുകളിലെ 26 ശതമാനം പേരിലും ഫൈസര്‍ വാക്സിന്‍ മികച്ച ഫലം നല്‍കി എന്നും ഇന്ത്യ യിൽ വ്യാപകമായിട്ടുള്ള B.1.617 എന്ന വകഭേദ ത്തിന്ന് എതിരെ ഫൈസർ വാക്സിന്‍ 87.9 ശതമാനം ഫലം നല്‍കി യിട്ടുണ്ട് എന്നതാണ് പഠനങ്ങള്‍ വ്യക്ത മാക്കിയത് എന്നും അധികൃതര്‍ അവകാശപ്പെടുന്നു.
കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് V എന്നീ വാക്സിനു കള്‍ക്കാണ് ഇന്ത്യയിൽ നിലവിൽ അനുമതി നല്‍കിയിട്ടുള്ളത്.