ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനം അധികരിച്ചതിനാല്‍ സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷ റദ്ദ് ചെയ്യുകയും പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ മാറ്റി വെക്കുകയും ചെയ്തു. 10, 12 ക്ലാസ്സു കളിലെ സി. ബി. എസ്. ഇ. ബോർഡ് പരീക്ഷ മേയ് 4 മുതൽ നടത്തു വാനാണ് തീരുമാനിച്ചിരുന്നത്.
പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെയുള്ള പഠന – പ്രകടന മികവിന്റെ അടിസ്ഥാന ത്തില്‍ മാർക്കു നൽകും. ഇത് തൃപ്തികരമല്ല എങ്കില്‍ പിന്നീട് പരീക്ഷ എഴുതാം. കഴിഞ്ഞ വർഷവും സി. ബി. എസ്. ഇ. പത്താം ക്ലാസ്സുകാര്‍ക്ക് ഇതേ രീതിയാണ് അവലംബിച്ചത്.
#cbseboardexams2021#CBSE2021#boardexams2021@SanjayDhotreMP @OfficeOfSDhotre @KVS_HQ @ncert pic.twitter.com/WujnCZurZ8
— CBSE HQ (@cbseindia29) April 14, 2021
ജൂൺ ഒന്നു വരെയുള്ള കൊവിഡ് സാഹചര്യം വിലയിരുത്തി പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയുടെ കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളൂ.
- C B S E : Press Release & FaceBook
- Tag : Education , Twitter