കോടതി വിധി നിരാശാജനകമെന്ന് ജാഫ്രിയുടെ വിധവ

September 12th, 2011

narendra-modi-epathram

ന്യൂഡല്‍ഹി : ഗുള്‍ബാഗ് സൊസൈറ്റി കൂട്ട കൊല കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഏറെ നിരാശാ ജനകമാണെന്ന് കൊല്ലപ്പെട്ട പാര്‍ലമെന്റ് അംഗം എഹ്‌സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തോട് അന്വേഷണ റിപ്പോര്‍ട്ട് ഗുജറാത്തിലെ കീഴ്ക്കോടതിയില്‍ സമര്‍പ്പിക്കാനാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഗോധ്ര കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ ഹിന്ദുക്കള്‍ക്ക്‌ തങ്ങളുടെ വികാരം മുസ്ലിങ്ങളുടെ മേല്‍ തുറന്നു വിടാനുള്ള അവസരം നല്‍കുവാന്‍ സഹായകരമായ നിലപാട് സ്വീകരിക്കണം എന്ന് ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി എന്ന് ഐ. പി. എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് ആരോപണം ഉന്നയിച്ചിരുന്നു. കേസില്‍ നരേന്ദ്ര മോഡിയുടെ പങ്ക് അന്വേഷിക്കുവാന്‍ പ്രത്യേക അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ട് സാക്കിയ ജാഫ്രി നല്‍കിയ ഹരജി പക്ഷെ സുപ്രീം കോടതി അംഗീകരിച്ചില്ല. അഹമ്മദാബാദ് കോടതിയിലേക്ക്‌ വിഷയം പരിഗണനയ്ക്കായി അയക്കുകയാണ് സുപ്രീം കോടതി ചെയ്തത്. ഇതോടെ 2002ലെ വര്‍ഗ്ഗീയ കലാപങ്ങളില്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പങ്ക് വെളിച്ചത്ത് കൊണ്ടുവരാനുള്ള ശ്രമത്തിന് വീണ്ടും തിരിച്ചടിയായി.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മോഡിക്കെതിരെ അന്വേഷണം; വിചാരണക്കോടതിക്ക് തീരുമാനമെടുക്കാം

September 12th, 2011

Modi-epathram

ന്യൂഡല്‍ഹി: ഗുജറാത്തിലെ ഗുല്‍ബര്‍ഗയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ  അന്വേഷണം നടത്തണോ എന്ന കാര്യം വിചാരണ കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി. ഗുല്‍‌ബര്‍ഗ് സൊസൈറ്റിയില്‍  നടന്ന കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ്സ് എം.പി ഇസ്‌ഹാന്‍ ജാഫ്രിയുടെ ഭാര്യ സാഖിയ ജാഫ്രി സമര്‍പ്പിച്ച ഹര്‍ജിയിലാണ്  സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ചിന്റെ വിധി. സാഖിയ ജാഫ്രിയുടെ പക്ഷവും വിചാരണ കോടതി കേള്‍ക്കണമെന്നും വിധിയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2002 ഫെബ്രുവരിയില്‍ നടന്ന കലാപത്തിലാണ് ഇസ്‌ഹാന്‍ ജാഫ്രി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മോഡിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് സാഖിയ ജാഫ്രി കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ നേരത്തെ കേസന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം നരേന്ദ്ര മോഡിയെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തലവന്‍ ആര്‍. കെ. രാഘവന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ നരേന്ദ്ര മോഡിക്കെതിരെ സംഭവവുമായി ബന്ധപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഒന്നും ഇല്ലായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഈമെയില്‍ ഭീഷണികള്‍ അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നു

September 10th, 2011

delhi-highcourt-bomb-blast-epathram

ന്യൂഡല്‍ഹി : ഡല്‍ഹി ഹൈക്കോടതി സ്ഫോടനത്തെ തുടര്‍ന്ന് രംഗത്ത്‌ വന്ന ഈമെയില്‍ ഭീഷണികള്‍ അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നു. ഇവ വ്യാജമാണോ അതോ ഭീകരവാദികള്‍ അന്വേഷണത്തെ വഴി തെറ്റിക്കുവാന്‍ സ്വീകരിക്കുന്ന തന്ത്രമാണോ എന്നൊക്കെ സംശയങ്ങള്‍ നിലനില്‍ക്കുന്നു. നാല് ഈമെയില്‍ സന്ദേശങ്ങളാണ് ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പില്‍ ഉള്ളത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് ഒരു കോളേജ്‌ വിദ്യാര്‍ഥി ഹര്‍ക്കത്ത് ഉല്‍ ജിഹാദ്‌ ഇസ്ലാമിക്ക് വേണ്ടി അയച്ച ഈമെയില്‍ സന്ദേശത്തെ തുടര്‍ന്ന് ഇയാളെ പോലീസ്‌ കാശ്മീരില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ മുജാഹിദ്ദീന് വേണ്ടി ചോട്ടു മിനാനി ആയുഷ്മാന്‍ എന്നയാള്‍ അയച്ചത് എന്ന് പറയപ്പെടുന്ന രണ്ടാമത്തെ ഈമെയില്‍ പശ്ചിമ ബംഗാളില്‍ നിന്നുമാണ് അയച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. അഹമ്മദാബാദ്‌ ആക്രമിക്കപ്പെടും എന്ന ഭീഷണി മുഴക്കിയ മൂന്നാമത്തെ ഈമെയില്‍ മോസ്ക്കൊയില്‍ ഉള്ള ഒരു സെര്‍വര്‍ ഉപയോഗിച്ച് അയച്ചതാണെന്നും കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ചോട്ടു മിനാനി ആയുഷ്മാന്‍ അയച്ച നാലാമത്തെ ഈമെയിലും അഹമ്മദാബാദ്‌ ആക്രമിക്കപ്പെടും എന്ന ഭീഷണി ആവര്‍ത്തിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഷെഹല വധം : ഘാതകരെ കണ്ടെത്തുന്നവര്‍ക്ക് 1 ലക്ഷം ഇനാം

September 1st, 2011

shehla-masood-epathram

ഭോപാല്‍ : അണ്ണാ ഹസാരെയുടെ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചു നടത്തുന്ന റാലിയില്‍ പങ്കെടുക്കാന്‍ പോയ ഷെഹല മസൂദിനെ കൊലപ്പെടുത്തിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. വിവരാവകാശ പ്രവര്‍ത്തകയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ഷെഹലയ്ക്ക് ശത്രുക്കള്‍ ഏറെയായിരുന്നു. അത് കൊണ്ട് തന്നെ ആരെ വേണമെങ്കിലും സംശയിക്കാം എന്ന അവസ്ഥയിലാണ് മദ്ധ്യപ്രദേശ് പോലീസ്‌.

വിവരാവകാശ നിയമം ഉപയോഗിച്ച് പല അപ്രിയ സത്യങ്ങളും വെളിച്ചത്ത് കൊണ്ടുവന്ന ഷെഹലയ്ക്ക് നിരവധി ശത്രുക്കളാണ് ഉള്ളത് എന്നതാണ് പോലീസിനെ കുഴക്കുന്നത്. 2009ല്‍ ഐ. പി. എസ്. ഉദ്യോഗസ്ഥനായ പവന്‍ ശ്രീവാസ്തവ തന്നെ ഭീഷണിപ്പെടുത്തിയതായി ഷെഹല തന്നെ സംസ്ഥാന ഡി. ജി. പി. ക്ക് പരാതി നല്‍കിയിട്ടുണ്ട്. പവന്‍ തന്നെ ഭീഷനിപ്പെടുതുന്നതിന്റെ ശബ്ദ രേഖയും ഇവരുടെ പക്കലുണ്ടായിരുന്നു. ജൂലൈ 25ന് ഒരു ജില്ലാ കലക്ടര്‍ അനധികൃത ഖനനം അനുവദിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര പരിസ്ഥിതി മന്ത്രി ജയന്തി നടരാജന് ഷെഹല എഴുത്ത് അയച്ചിരുന്നു. അനധികൃത ഖനനം നടത്തുന്നവര്‍ക്കും വിവരാവകാശ നിയമം മൂലം തങ്ങളുടെ രഹസ്യങ്ങള്‍ പരസ്യമായ പല പ്രബലര്‍ക്കും ഷെഹല കണ്ണിലെ കരടായിരുന്നു എന്നത് വ്യക്തം. ഷെഹലയുടെ ഘാതകരെ കണ്ടെത്തുന്നവര്‍ക്ക് 1 ലക്ഷം ഇനം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ കേസില്‍ എന്തെങ്കിലും പുരോഗതി ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ഷെഹലയുടെ കുടുംബം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

നാനോ എക്സല്‍ തട്ടിപ്പ്: എം.ഡി. ഹരീഷ് മദനീനി അറസ്റ്റില്‍

August 30th, 2011

harish-maddineni-epathram

ഹൈദരാബാദ്: നാനോ എക്സല്‍ തട്ടിപ്പു കേസില്‍ കമ്പനിയുടെ എം. ഡി. ഹരീഷ് മദനീനി ഹൈദരാബാദില്‍ അറസ്റ്റിലായി. ഇയാള്‍ക്കെതിരെ പോലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മണി ചെയിന്‍ രീതിയില്‍ വിവിധ ഉല്പന്നങ്ങള്‍ വിറ്റു വന്‍ തോതില്‍ കമ്പനി പണം തട്ടിയതായി ആരോപണമുണ്ട്. ഇതു സംബന്ധിച്ച് കേരളത്തില്‍ നിരവധി ഇടങ്ങളില്‍ കമ്പനിക്കെതിരെ പരാതികള്‍ പോലീസിനു ലഭിച്ചിരുന്നു. തൃശ്ശൂര്‍, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളത്. കേരളത്തില്‍ നിന്നും നാനൂറു കോടിയിലധികം രൂപ ഇവര്‍ തട്ടിയെടുത്തതായി കരുതുന്നു. ആരോഗ്യ രക്ഷയ്ക്കായുള്ള ഉല്‍പ്പന്നങ്ങള്‍ ആണ് പ്രധാനമായും കമ്പനി  മണി ചെയിന്‍ മാതൃകയില്‍ ആളുകളെ ചേര്‍ത്തി വിതരണം ചെയ്തിരുന്നത്. നാനോ എക്സല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കെതിരെയും കേസുണ്ട്. വില്പന നികുതി തട്ടിപ്പു നടത്തുവാന്‍ കമ്പനിയെ സഹായിച്ചതിന്റെ പേരില്‍ ടാക്സ് അസി. കമ്മീഷ്ണര്‍ നേരത്തെ അറസ്റ്റിലായിരുന്നു. മദനീനിയെ ഉടന്‍ കേരള പോലീസിനു കൈമാറും.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »


« Previous Page« Previous « തൊഴില്‍ തര്‍ക്കം : മാരുതി ഇന്നും പ്രവര്‍ത്തിച്ചില്ല
Next »Next Page » അണ്ണാ ഹസാരെ സമരത്തില്‍ നടപ്പിലാകുന്നത് ലോകബാങ്ക് അജണ്ട : അരുന്ധതി റോയ്‌ »



  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine