സീമാപുരി : പതിനേഴുകാരിയായ സ്ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് സമീപത്തുള്ള അമ്പലത്തിലെ പൂജാരി വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചു.
56 കാരനായ സര്‍വ നാരായണ്‍ ഝാ പ്രദേശത്തെ പ്രധാന അമ്പലത്തിലെ പൂജാരിയാണ്. ഭാര്യയും ആറു മക്കളുമുള്ള ഇയാള്‍ കഴിഞ്ഞ 25 വര്‍ഷമായി സീമാപുരിയിലെ അമ്പലത്തില്‍ പൂജാരിയാണ്. പ്രദേശത്തെ വീടുകളിലെല്ലാം പൂജാ കാര്യങ്ങള്‍ക്കായി സ്ഥിരമായി സന്ദര്‍ശിക്കാറുണ്ടായിരുന്ന ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയപ്പോള്‍ വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. പെണ്‍കുട്ടി തനിച്ചാണ് എന്ന് മനസ്സിലാക്കിയ പൂജാരി പെണ്‍കുട്ടിയെ ബലാല്‍ക്കാരമായി പീഡനത്തിന് ഇരയാക്കുകയാണ് ഉണ്ടായത്.
സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയും എന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ ശേഷം ഇയാള്‍ ഗ്രാമത്തില്‍ നിന്നും കടന്നു കളഞ്ഞെങ്കിലും പോലീസ് പിന്നീട് ഇയാളുടെ സ്വന്തം ഗ്രാമമായ ദര്‍ഭംഗയില്‍ നിന്നും പിടികൂടി.