ഗസല്‍ ചക്രവര്‍ത്തി ജഗ്ജിത് സിംഗ് വിട പറഞ്ഞു

October 10th, 2011

jagjit-singh-epathram

മുംബൈ : വിഖ്യാത ഗസല്‍ ഗായകന്‍ ജഗ്ജിത് സിംഗ് (70) അന്തരിച്ചു. ഇന്ന് രാവിലെ എട്ടു മണിയോടെ മുബൈയിലെ ലീലാവതി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഹിന്ദി, ഉറുദു, നേപ്പാളി, പഞ്ചാബി, ബംഗാളി, സിന്ധി തുടങ്ങി നിരവധി ഭാഷകളില്‍ അദ്ദേഹം പാടിയിട്ടുണ്ട്. നിരവധി സിനിമകള്‍ക്കും പിന്നണി പാടിയിട്ടുള്ള ജഗ്ജിത് സിംഗിന്റെ എണ്‍പതിലധികം ആല്‍‌ബങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. 2003-ല്‍ സംഗീത രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് പത്മഭൂഷന്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

ജഗജിത് സിംഗിന്റെ ഗസല്‍

രാജസ്ഥാനിലെ ശ്രീഗംഗ നഗറില്‍ 1941 ഫെബ്രുവരി 8 നാണ് ജഗ്ജിത് സിംഗ് ജനിച്ചത്. പണ്ഡിറ്റ് ഛഗ്‌ന്‍ലാല്‍ ശര്‍മ, ഉസ്താദ് ജമാലാല്‍ ഖാന്‍, പ്രൊഫസര്‍ സൂരജ് ഭാന്‍ തുടങ്ങിയ പ്രശസ്തരായ ഗുരുക്കളുടെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ചു. 1970 കളില്‍ ഗസല്‍ ഗായകന്‍ എന്ന നിലയില്‍ ഏറെ ശ്രദ്ധേയനായി. തന്റെ ആലാപന ശൈലിയിലൂടെ ഗസലിന്റെ മാസ്മര ലോകത്തേക്ക് ആസ്വാകരെ കൂട്ടിക്കൊണ്ടു പോകുവാന്‍ അനിതര സാധാരണമായ കഴിവാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. പേര്‍ഷ്യന്‍, ഉറുദു ഭാഷകളിലെ കഠിനമായ സാഹിത്യാംശം നിറഞ്ഞ വാക്കുകളില്‍ നിന്നും വ്യത്യസ്ഥമായി ലളിതമായ പദങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഗസലിനെ സാധാരണക്കാരിലേക്ക് എത്തിക്കുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ ഏറെ ശ്രദ്ധേയമാണ്.

1981ല്‍ പുറത്തിറങ്ങിയ പ്രേംഗീത്, 1982ല്‍ ഇറങ്ങിയ അര്ഥ്, സാഥ് സാഥ് എന്നീ സിനിമകളിലെ ഗാനങ്ങളാണ് അദ്ദേഹത്തെ സാധാരണ ജനങ്ങളിലേക്ക്‌ എത്തിച്ചത്‌. പ്രേംഗീത് എന്ന സിനിമയിലെ മേരാ ഗീത് അമര്‍ കര്‍ ദോ എന്ന ഗാനം ഒരു കാലഘട്ടത്തില്‍ ക്യാമ്പസുകളില്‍ തത്തിക്കളിച്ചിരുന്നു.

ഭാര്യ ചിത്ര സിം‌ഗും അറിയപ്പെടുന്ന ഗായികയാണ്. ഇരുവരും ചേര്‍ന്ന് നിരവധി ഗസലുകളും ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

ജഗജിത് സിംഗ് അത്യാസന്ന നിലയില്‍

September 23rd, 2011

jagjit-singh-epathram

മുംബൈ : ഗസല്‍ ചക്രവര്‍ത്തിയായ ജഗജിത് സിംഗ് അത്യാസന്ന നിലയില്‍ മുംബൈയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ തലച്ചോറിന് ക്ഷതം ഏറ്റിട്ടുണ്ട് എന്ന് ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിലാണ് അദ്ദേഹം ചികില്‍സയില്‍ കഴിയുന്നത്. ഇന്ന് അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായി ഒരു അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയുണ്ടായി. 70 വയസുള്ള ജഗജിത് സിംഗ് ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. അദ്ദേഹാം ഇനിയും അപകട നില തരണം ചെയ്തിട്ടില്ല എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇന്ന് മുംബൈയില്‍ ഒരു സംഗീത സദസ്സില്‍ പങ്കെടുക്കേണ്ടതായിരുന്നു അദ്ദേഹം. പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണ് ഉണ്ടായത്‌.

ഗസല്‍ സംഗീത രംഗത്തെ പ്രേമ സാന്ദ്രമാക്കിയ അദ്ദേഹത്തിന്റെ ഗസലുകള്‍ അനേക ലക്ഷം സംഗീത ആരാധകരുടെ ഹൃദയങ്ങളില്‍ പ്രണയത്തിന്റെ അപൂര്‍വ സൌരഭ്യം പകര്‍ന്ന് എന്നെന്നും അലയടിച്ചു കൊണ്ടിരിക്കുന്നവയാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹരിപ്രസാദ്‌ ചൌരസ്യക്ക് പരമോന്നത ഫ്രെഞ്ച് ബഹുമതി

November 3rd, 2010

hariprasad-chaurasia-epathram

ന്യൂഡല്‍ഹി : ഓടക്കുഴല്‍ കൊണ്ട് മാസ്മര പ്രപഞ്ചം സൃഷ്ടിക്കുന്ന പണ്ഡിറ്റ്‌ ഹരിപ്രസാദ്‌ ചൌരസ്യക്ക് ഫ്രെഞ്ച് സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ആര്‍ട്ട്സ് ആന്‍ഡ്‌ ലെറ്റേഴ്സ് നവംബര്‍ 9ന് നല്‍കുമെന്ന് ഫ്രെഞ്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംഗീതത്തിന് ചൌരസ്യ നല്‍കിയ സംഭാവനകളെ ആദരിക്കാനാണ് ഈ പുരസ്കാരം നല്‍കുന്നത്. 72 കാരനായ ചൌരസ്യക്ക് ന്യൂഡല്‍ഹിയിലെ ഫ്രെഞ്ച് എംബസിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഫ്രെഞ്ച് അംബാസഡര്‍ ജെറോം കെ. ബോണഫോണ്ട് പുരസ്കാരം നല്‍കും.

കഴിഞ്ഞ പതിനഞ്ച്‌ വര്‍ഷമായി റോട്ടര്‍ഡാം മ്യൂസിക്‌ കണ്സര്‍വെറ്ററിയില്‍ ഇന്ത്യന്‍ സംഗീത വിഭാഗത്തില്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ആണ് ചൌരസ്യ.

കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരവും പത്മ വിഭൂഷണ്‍ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പൂര നഗരിയെ "പുലികള്‍" കീഴടക്കി

September 6th, 2009

pulikkaliഓണാഘോഷങ്ങള്‍ക്ക്‌ സമാപനം കുറിച്ചു കൊണ്ട്‌ പൂര നഗരിയില്‍ പുലിക്കളി അരങ്ങേറി. വടക്കും നാഥന്റെ പടിഞ്ഞാറേ നടയില്‍ ഗണപതിക്ക്‌ തേങ്ങയുടച്ച്‌ കോട്ടപ്പുറം സംഘം കളി ആരംഭിച്ചതോടെ നാടും നഗരവും സ്വരാജ്‌ റൗണ്ടിലേക്ക്‌ ഒഴുകിയെത്തി. പച്ചയും ചുവപ്പും നീലയും മഞ്ഞയും കറുപ്പു മൊക്കെയായി വിവിധ വര്‍ണ്ണങ്ങളില്‍ പ്രത്യക്ഷപ്പെട്ട “വരയന്‍ പുലികളും പുള്ളി പ്പുലികളും” ചെണ്ട മേളത്തി നനുസരിച്ച്‌ ചുവടു വച്ചപ്പോള്‍ കാണികളും അവര്‍ക്കൊപ്പം കൂടി. കാഴ്ചക്കാരെ ആവേശം കൊള്ളിച്ചു കൊണ്ട്‌ വര്‍ണ്ണ താള മേളമൊരുക്കി മുന്നേറിയ പുലികള്‍ അക്ഷരാ ര്‍ത്ഥത്തില്‍ പൂര നഗരിയെ കീഴടക്കു കയായിരുന്നു.
 
വാഹനങ്ങളില്‍ ഒരുക്കിയ വര്‍ണ്ണാഭമയ വിവിധ നിശ്ചല ദൃശ്യങ്ങള്‍ പുലിക്കളിയെ അനുഗമിച്ചിരുന്നു. വൈകീട്ട്‌ പെയ്ത മഴ കളിയുടെ ആവേശം അല്‍പം കുറച്ചു.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദേശീയ ഇസ്‌ലാമിക സമ്മേളനം മെയ്‌ ഒന്ന്‌ മുതല്‍

May 1st, 2009

കൊച്ചി: സമസ്‌ത കേരള സുന്നി യുവ ജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഇസ്‌ലാമിക സമ്മേളനത്തിന്‌ മെയ്‌ ഒന്നിന്‌ കൊച്ചിയില്‍ തുടക്കമാവും.
 
‘നാടിന്റെ അസ്‌തിത്വ വീണ്ടെടുപ്പിന്‌’ എന്ന പ്രമേയവുമായി നടക്കുന്ന സമ്മേളനത്തിന്‌ മുന്നോടിയായി ഏപ്രില്‍ 30ന്‌ സൗഹൃദ സംഗമം നടക്കും. മെയ്‌ മൂന്ന്‌ വരെ നീളുന്ന സമ്മേളനം ഇടപ്പള്ളി സ്റ്റേഷന്‍ കവലയിലെ മാലിക്‌ ദീനാര്‍ നഗറിലാണ്‌ നടക്കുന്നത്‌.
 

national-islamic-conference
ഇന്ന് ആരംഭിക്കുന്ന എസ്. വൈ. എസ്. ദേശീയ ഇസ്ലാമിക സമ്മേളനത്തിനു വേണ്ടി മാലിക് ദീനാറിന്റെ നാമധേയത്തില്‍ ഇടപ്പള്ളി ബൈപാസ് ജംഗ്ഷനു സമീപം പ്രത്യേകം സജ്ജമാക്കിയ വേദി

 
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ ദിവസവും 10,000 ത്തോളം പേരെയാണ്‌ സമ്മേളനത്തിന്‌ പ്രതീക്ഷിക്കുന്നതെന്ന്‌ ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
 
30ന്‌ വൈകീട്ട്‌ ഏഴിന്‌ നടക്കുന്ന സൗഹൃദ സംഗമം മന്ത്രി എസ്‌. ശര്‍മ ഉദ്‌ഘാടനം ചെയ്യും. സ്‌പീക്കര്‍ കെ. രാധാകൃഷ്‌ണന്‍ മുഖ്യാതിഥി യായിരിക്കും. എസ്‌. വൈ. എസ്‌. ജില്ലാ പ്രസിഡന്റ്‌ സയ്യിദ്‌ ടി. എസ്‌. കെ. തങ്ങള്‍ ബുഖാരി അധ്യക്ഷത വഹിക്കും.
 
മെയ്‌ ഒന്നിന്‌ വൈകീട്ട്‌ നാലിന്‌ സമ്മേളനത്തിന്‌ തുടക്കം കുറിച്ച്‌ വിളംബര ജാഥ നടക്കും. 4.30ന്‌ സമ്മേളന കണ്‍ട്രോള്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ സയ്യിദ്‌ അലി ബാഫഖി പതാക ഉയര്‍ത്തും. ഏഴിന്‌ നടക്കുന്ന ശരീ അത്ത്‌ സെഷന്‍ അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്‌ അല്ലാമാ ളിയാ ഉല്‍മുസ്‌തഫ അംജദി ഉദ്‌ഘാടനം ചെയ്യും.
 
മെയ്‌ രണ്ടിന്‌ രാവിലെ 8.30ന്‌ നടക്കുന്ന സമ്മേളനം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്‌ സുഹൈല്‍ സിദ്ദിഖി ഉദ്‌ഘാടനം ചെയ്യും. മന്ത്രി എം. എ. ബേബി, പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ പങ്കെടുക്കും.
 
മെയ്‌ മൂന്നിന്‌ ‘മുസ്‌ലിം രാഷ്‌ട്രീയം സ്വത്വം, പരിണാമം’ എന്ന വിഷയത്തില്‍ രാവിലെ 8.30ന്‌ നടക്കുന്ന സെമിനാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകനായ ഫാ. സെഡറിക്‌ പ്രകാശ്‌ ഉദ്‌ഘാടനം ചെയ്യും. ഉച്ചയ്‌ക്ക്‌ രണ്ടിന്‌ അഖിലേന്ത്യ സുന്നി ജംഇയ്യ ത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രഖ്യാപനത്തോടെ സമ്മേളനം സമാപിക്കും.
 
പത്ര സമ്മേളനത്തില്‍ എസ്‌. വൈ. എസ്‌. ഭാരവാഹികളായ പൊന്‍മള അബ്ദുള്‍ ഖാദര്‍ മുസ്‌ലിയര്‍, പേരോട്‌ അബ്ദു റഹ്‌മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദു റഹ്‌മാന്‍ ഫൈസി, സി. പി. സൈതലവി മാസ്റ്റര്‍, എ. അഹമ്മദ്‌ കുട്ടി ഹാജി, പി. എച്ച്‌. അലി ദാരിമി, പി. കെ. കരീം തുടങ്ങിയവര്‍ പങ്കെടുത്തു.
 
മുഹമ്മദ് അസ്ഫര്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

5 of 6456

« Previous Page« Previous « മാവോയിസ്റ്റുകള്‍ ആഞ്ഞടിക്കുന്നു
Next »Next Page » ഇന്ത്യയില്‍ പന്നി പനി എന്ന് സംശയം »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine