ഡോ. ബിനായക്‌ സെന്‍ : സുപ്രീം കോടതി ജാമ്യം അനുവദിച്ചു

April 15th, 2011

dr-binayak-sen-epathram

ന്യൂഡല്‍ഹി : രാജ്യദ്രോഹ കുറ്റം ചുമത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബിനായക്‌ സെന്നിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജാമ്യം നിഷേധിച്ചു കൊണ്ട് ഛത്തീസ്ഗഢ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഡോ. ബിനായക്‌ സെന്‍ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചു കൊണ്ട് ഉത്തരവായത്‌.

നക്സല്‍ അനുഭാവിയാണ് എന്നത് കൊണ്ട് ബിനായക്‌ സെന്‍ രാജ്യദ്രോഹി ആണ് എന്ന് പറയാനാവില്ല എന്ന സുപ്രധാന നിരീക്ഷണം ജാമ്യം അനുവദിച്ചു കൊണ്ട് ഇറക്കിയ ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കി. ഒരാളുടെ കയ്യില്‍ നിന്നും ഗാന്ധിയന്‍ സാഹിത്യം കണ്ടെത്തി എന്നത് കൊണ്ട് അയാള്‍ ഗാന്ധിയന്‍ ആണ് എന്ന് പറയാനാവില്ല. ഡോ. ബിനായക്‌ സെന്‍ നക്സല്‍ അനുഭാവം ഉള്ള ആള്‍ ആയിരിക്കാം. എന്നാല്‍ ഇത് അദ്ദേഹത്തെ രാജ്യദ്രോഹി ആക്കുന്നില്ല. നക്സല്‍ സാഹിത്യം കൈവശം വെച്ച് എന്നത്‌ രാജ്യദ്രോഹത്തിനുള്ള തെളിവല്ല എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

രാജ്യദ്രോഹ കുറ്റം ചാര്ത്താനായി സംസ്ഥാനം ഹാജരാക്കിയ മറ്റു തെളിവുകളും പ്രസക്തമല്ല എന്ന്  കോടതി ചൂണ്ടിക്കാട്ടി.

ഡോ. ബിനായക്‌ സെന്‍ പിയുഷ്‌ ഗുഹ എന്നയാളെ ജയിലില്‍ നിരവധി തവണ സന്ദര്‍ശിക്കുകയും നക്സല്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുകയും ചെയ്തു എന്ന പോലീസിന്റെ വാദത്തില്‍ കഴമ്പില്ല എന്ന് സുപ്രീം കോടതി പറഞ്ഞു. ജയില്‍ സന്ദര്‍ശകരെ ജയില്‍ അധികൃതര്‍ വിശദമായ സുരക്ഷാ പരിശോധനകള്‍ക്ക്‌ വിധേയമാക്കി മാത്രമാണ് തടവുകാരെ കാണാന്‍ അനുമതി നല്‍കുന്നത്. ജയില്‍ ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തില്‍ ആണ് ഇത്തരം സന്ദര്‍ശനങ്ങള്‍. ആ നിലയ്ക്ക് ജയില്‍ സന്ദര്‍ശനത്തിനിടയില്‍ ഡോ. സെന്‍ നക്സല്‍ രേഖകള്‍ കൈമാറി എന്ന് പറയുന്നത് അംഗീകരിക്കാന്‍ ആവില്ല എന്നും കോടതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹസാരെയുടെ സത്യാഗ്രഹം മൂന്നാം ദിവസത്തിലേക്ക്

April 7th, 2011

ANNA_Hazare-epathram

ന്യൂഡല്‍ഹി: സമഗ്ര ലോക്‌പാല്‍ നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ടു പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ നടത്തുന്ന സത്യഗ്രഹസമരം കേന്ദ്ര സര്‍ക്കാരിനെ വലയ്ക്കുന്നു. ഇന്നലെ ജന്തര്‍ മന്തറില്‍ ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളുമടക്കം ആയിരങ്ങള്‍ അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തി. ഹസാരെയുടെ നിശിതവിമര്‍ശനത്തിന്‌ ഇരയായ കൃഷിമന്ത്രി ശരദ്‌പവാര്‍ അഴിമതിവിരുദ്ധ ബില്‍ പരിശോധിക്കുന്ന മന്ത്രിസഭാ സമിതിയില്‍നിന്നു രാജി പ്രഖ്യാപിച്ചു. അതുകൊണ്ടായില്ലെന്നും പവാര്‍ മന്ത്രിസ്‌ഥാനം ഒഴിയുകയാണു വേണ്ടതെന്നുമാണ്‌ ഹസാരെ പ്രതികരിച്ചത്‌.

നിരാഹാരം അവസാനിപ്പിക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന തള്ളി ഹസാരെയുടെ സത്യഗ്രഹം മൂന്നാം ദിവസത്തിലേക്ക്‌ കടന്നു. സമരത്തിന്‌ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ടു വന്നതോടെ പ്രധാന മന്ത്രി ഇന്നലെ മുതിര്‍ന്ന മന്ത്രിസഭാംഗങ്ങളുമായി പ്രശ്‌നം ചര്‍ച്ച ചെയ്‌തു. എന്നാല്‍ സമരം രാഷ്ട്രീയവല്ക്കരിക്കാന്‍ ശ്രമിച്ച ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൌട്ടാലയെയും ഭാരതീയ ജനശക്തി നേതാവ് ഉമാഭാരതിയെയും അനുയായികള്‍ വേദിയിലേക്ക് കടക്കാന്‍ അനുവദിച്ചില്ല. ഗാന്ധിയന്‍ തത്വങ്ങള്‍ മുറുകെ പിടിക്കുന്ന ഹസാരെയെ അനുനയിപ്പിക്കാന്‍ മന്ത്രിസഭയിലെ പ്രമുഖരെ നിയോഗിക്കാനും ആലോചനയുണ്ട്‌.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്വിസ്സ് പണം കൊണ്ട് ഇന്ത്യക്ക്‌ വിദേശ കടം വീട്ടാം

April 1st, 2011

hunger-poverty-in-india

ന്യൂഡല്‍ഹി : സാമ്രാജ്യത്വ കുത്തക ശക്തികളുടെ കളിപ്പാവയായി വര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിച്ചും സബ്സിഡികള്‍ ഇല്ലായ്മ ചെയ്തും സാധാരണക്കാരനെ പിഴിഞ്ഞ് ധനം സമാഹരിക്കുമ്പോള്‍, സ്വിസ്സ് ബാങ്കുകളില്‍ അനധികൃതമായി ഇന്ത്യാക്കാര്‍ നിക്ഷേപിച്ച കള്ളപ്പണമായ 65,785,630,000,000 രൂപ (1456 ബില്യന്‍ അമേരിക്കന്‍ ഡോളര്‍) തിരികെ ലഭിക്കാന്‍ അതാത് രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ ബാങ്ക് അക്കൌണ്ടുകളുടെ വിശദാംശങ്ങള്‍ നല്‍കാം എന്ന് സ്വിസ്സ് ബാങ്കുകള്‍ സമ്മതിച്ചിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ താല്പര്യം കാണിക്കാത്തത് ആരെയൊക്കെ സംരക്ഷിക്കാനാണ് എന്ന് വ്യക്തമാണ്.

രാജ്യത്തിന്റെ വിദേശ കടത്തിന്റെ പതിമൂന്നു ഇരട്ടിയാണ് സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഇത്തരത്തില്‍ ഇന്ത്യയെ കൊള്ളയടിച്ച് വിദേശ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടത്.

ഈ പണം തുല്യമായി വീതിച്ചാല്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ നില്‍ക്കുന്ന ഇന്ത്യയിലെ ഓരോ വ്യക്തിക്കും ഒരു ലക്ഷം രൂപ വീതം ലഭിക്കും.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കര്‍ഷകന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണി

April 1st, 2011

farmer-suicide-kerala-epathram

ന്യൂഡല്‍ഹി : കാര്‍ഷിക മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു വരെ കാര്‍ഷിക മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം സാദ്ധ്യമല്ലായിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചപ്പോള്‍ അമേരിക്കയ്ക്ക് ഇന്ത്യയില്‍ പൂര്‍ണ്ണമായി മുതല്‍ മുടക്കാന്‍ താല്പര്യമുണ്ട് എന്ന് വ്യക്തമാക്കിയതിന്റെ പിന്തുടര്‍ച്ച എന്നവണ്ണം ആണ് മന്മോഹന്‍ സര്‍ക്കാരിന്റെ ഇപ്പോള്‍ വന്ന ഈ നീക്കം. സാമ്രാജ്യത്വ കുത്തക ശക്തികളുടെ കളിപ്പാവയായാണ് കഴിഞ്ഞ കുറെ കാലമായി കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്‌.

കാര്‍ഷിക മേഖല സമ്പൂര്‍ണ്ണമായി ഇത്തരത്തില്‍ വിദേശ കോര്‍പ്പൊറേറ്റുകള്‍ക്ക് തുറന്നു കൊടുക്കുന്നതോടെ കാര്‍ഷിക മേഖലയില്‍ നിന്നും ചെറുകിട കര്‍ഷകരുടെ വന്‍ തോതിലുള്ള കുടിയിറക്കത്തിനു കാരണമാകും.

കര്‍ഷക ആത്മഹത്യ എന്ന സമസ്യ അനുഭവിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ആയിരിക്കും ഈ നയത്തിന്റെ ദൂഷ്യ ഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുവാന്‍ പോവുന്നത്.

കാര്‍ഷിക മേഖലയില്‍ വിദേശ കമ്പനികള്‍ കടന്നു വരുന്നതോടെ കേരളത്തിലെ കൃഷി യോഗ്യമായ ഭൂമി പൂര്‍ണ്ണമായും കോര്‍പ്പൊറേറ്റുകള്‍ സ്വന്തമാക്കുക തന്നെ ചെയ്യും. ജല കൃഷിയും പൂര്‍ണ്ണമായി വിദേശ കമ്പനികള്‍ കയ്യടക്കുന്നതോടെ നമ്മുടെ പുഴകളും നദികളും നഷ്ടമാകുവാനും കാരണമാകും എന്നും ആശങ്കയുണ്ട്.

സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാജ്യത്തെ ചില്ലറ വില്‍പ്പന മേഖല കൂടി യു. പി. എ. സര്‍ക്കാര്‍ വിദേശ കുത്തകകള്‍ക്ക് തുറന്നു കൊടുക്കും എന്നാണ് സൂചന.

- ജെ.എസ്.

വായിക്കുക: , , , , , , , ,

1 അഭിപ്രായം »

ഡോ. ബിനായക്‌ സെന്‍ : സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചു

March 11th, 2011

dr-binayak-sen-epathram
ന്യൂഡല്‍ഹി : ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബിനായക്‌ സെന്നിന് ജാമ്യം നിഷേധിച്ച ഹൈക്കോടതി നടപടി ചോദ്യം ചെയ്തു കൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഛത്തീസ്ഗഢ് സര്‍ക്കാരിന് നോട്ടീസ്‌ അയച്ചു.

നക്സലുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്ന് ആരോപിച്ചു രാജ്യ ദ്രോഹ കുറ്റം ചുമത്തി നക്സല്‍ ആചാര്യനായ നാരായണ്‍ സന്യാല്‍, കൊല്‍ക്കത്തയിലെ ബിസിനസുകാരനായ പിയുഷ്‌ ഗുഹ എന്നിവരോടൊപ്പം ബിനായക്‌ സെന്നിനെ ജീവ പര്യന്തം ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

എന്നാല്‍ മതിയായ തെളിവുകള്‍ ഇല്ലാതെയാണ് വിചാരണ കോടതി സെന്നിനെ ശിക്ഷിച്ചത്‌ എന്ന് ഇദ്ദേഹത്തിന് വേണ്ടി ഹരജി സമര്‍പ്പിച്ച മുതിര്‍ന്ന അഭിഭാഷകന്‍ രാം ജെത്മലാനി ചൂണ്ടിക്കാട്ടി. തെളിവുകള്‍ ഇല്ലാതിരുന്നിട്ടും രണ്ടു വര്ഷം തടവില്‍ കഴിഞ്ഞ ബിനായക്‌ സെന്നിന് ജാമ്യത്തിന് അര്‍ഹതയുണ്ട് എന്നും അദ്ദേഹം ഹരജിയില്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗവേഷണ വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ട കേസില്‍ പ്രൊഫസറും വൈസ്‌ ചാന്‍സലറും പ്രതികള്‍
Next »Next Page » ഇന്ത്യയുടെ ആണവ സുരക്ഷ അപകടത്തില്‍ : ഡോ. ഗോപാലകൃഷ്ണന്‍ »



  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine