ന്യൂഡല്‍ഹി : അരാജകത്വ നടപടി കള്‍ ഭരണ ത്തിന് ബദലല്ല എന്നും വരുന്ന തെരഞ്ഞെടുപ്പില്‍ സുസ്ഥിരമായ സര്‍ക്കാറിനെ തെരഞ്ഞെടു ക്കണം എന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി.
ഭരണ കര്‍ത്താക്കള്‍ക്കും പൊതു ജനങ്ങള്‍ക്കും ഇടയില്‍ ഉണ്ടാവുന്ന വിശ്വാസ ക്കുറവ് പരിഹരി ക്കണം എന്നും നടപ്പാക്കാന്‍ ആവാത്ത വാഗ്ദാന ങ്ങള്‍ ജന ങ്ങള്‍ക്ക് നല്‍കരുത് എന്നും രാഷ്ട്രപതി ഓര്‍മ്മി പ്പിച്ചു. 65 – ആം റിപ്പബ്ലിക് ദിന ത്തിന്റെ ഭാഗമായി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുക യായിരുന്നു രാഷ്ട്രപതി.
പൊതു ജീവിത ത്തിലെ കാപട്യം അഴിമതി പോലെ അപകട കരമാണ്. തെരഞ്ഞെടുപ്പുകള്‍ മിഥ്യാ വാഗ്ദാന ങ്ങള്‍ നല്‍കാന്‍ ആര്‍ക്കും അനുവാദം നല്‍കുന്നില്ല. സമ്മതി ദായകരുടെ വിശ്വാസം തേടുന്നവര്‍ സാധ്യമാകുന്ന കാര്യ ങ്ങള്‍ മാത്രമേ വാഗ്ദാനം ചെയ്യാവൂ. ജനാധിപത്യം സംഭാവനയല്ല, മറിച്ച് ഓരോ പൗരന്റെയും മൗലിക അവകാശമാണ്. അധികാര ത്തിലുള്ള വര്‍ക്ക് അത് പാവന മായ വിശ്വാസം ആയി രിക്കണം. ആ വിശ്വാസ ത്തിന്റെ ലംഘനം രാജ്യ ത്തോടുള്ള നിന്ദ യാണ്. സര്‍ക്കാര്‍ എന്നത് ഔദാര്യത്തിന്റെ കടയല്ല. ജനകീയ അരാജകത്വം ഭരണ ത്തിന് പകരവുമല്ല -അദ്ദേഹം പറഞ്ഞു.
ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്തതും വിവാദം നിറഞ്ഞതു മായ രാഷ്ട്രീയ മാണ് കഴിഞ്ഞ കുറേ വര്‍ഷ ങ്ങളായിട്ടുള്ളത്. അതില്‍നിന്ന് ഭിന്ന മായി 2014- ല്‍ ജനാധിപത്യ ത്തിന്റെ പുതിയൊരു ഉയര്‍ത്തെഴുന്നേല്‍പ്പ് സംഭവിക്കും എന്നാണ് പ്രതീക്ഷ. ഈ പശ്ചാത്തല ത്തില്‍ സുസ്ഥിര മായ സര്‍ക്കാറിനെ അധികാരത്തില്‍ ഏറ്റണം എന്ന് രാഷ്ട്രപതി ആഹ്വാനം ചെയ്തു. ആത്മ പരിശോധനയ്ക്കും പ്രവൃത്തിക്കുമുള്ള അവസരം ആണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.