നിതീഷ് ‌- മോഡി തര്‍ക്കം രൂക്ഷം എന്‍.ഡി.എ. പിളര്‍പ്പിലേക്ക്

June 21st, 2012

nitish_modi_bjp_nda-epathram

ന്യൂഡല്‍ഹി : മതേതര പ്രതിച്‌ഛായയുള്ള ആളാകണം എന്‍. ഡി. എയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയെന്ന ജെ. ഡി. യു. നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്‌ കുമാറിന്റെ പ്രസ്‌താവന എന്‍. ഡി. എ. യില്‍ പുതിയ കലഹത്തിലേക്കും പരസ്പരം പഴിചാരുന്നതിലേക്കും എത്തി നില്‍ക്കുന്നു.  ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിനെച്ചൊല്ലി നിധീഷ്‌ കുമാര്‍ നടത്തിയ പ്രസ്താവനയാണ് ബി. ജെ. പിയും സഖ്യകക്ഷിയായ ജെ. ഡി. യു. വൂം തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യതാസത്തില്‍ എത്തി നില്‍ക്കുന്നത്‌. മോഡിയെ പിന്തുണച്ചു കൊണ്ട് ആര്‍. എസ്. എസ്. രംഗത്ത് വരുകയും അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി ഹിന്ദുവായിരിക്കണം എന്ന തീവ്ര ഹിന്ദുത്വ നിലപാട്‌ സ്വീകരിക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. മോഡിയെ ഉയര്‍ത്തിക്കാട്ടിയാല്‍ എന്‍. ഡി. എ സഖ്യം വിടുമെന്ന സൂചന നല്‍കി ജെ. ഡി. യു. നേതാവ്‌ ശിവാനന്ദ്‌ തിവാരി രംഗത്തെത്തിയതു. ഗുജറാത്ത്‌ കലാപത്തിനു ശേഷം മോഡിയെ പുറത്താക്കാന്‍ അന്നു പ്രധാനമന്ത്രിയായിരുന്ന എ. ബി. വാജ്‌പേയി ആഗ്രഹിച്ചിരുന്നുവെന്നു വെളിപ്പെടുത്തി നിതീഷ്‌ കുമാര്‍ പറഞ്ഞതോടെ ഇരു കക്ഷികളും കൂടുതല്‍ അകന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹസാരെക്കെതിരെ ബി. ജെ. പിയും

June 19th, 2012
Mukhtar-Abbas-Naqvi-epathram
ന്യൂഡല്‍ഹി: ഹസാരെ സംഘം ഭരണഘടനാതീതമായ അധികാര സ്‌ഥാപനമാകാന്‍ ശ്രമിക്കരുതെന്ന്‌ പാര്‍ട്ടി വൈസ്‌ പ്രസിഡന്റ്‌ മുഖ്‌താര്‍ അബ്ബാസ്‌ നഖ്‌വി മുന്നറിയിപ്പു നല്‍കി. യു. പി. എയുടെ രാഷ്‌ട്രപതി സ്‌ഥാനാര്‍ഥി പ്രണബ്‌ മുഖര്‍ജിയുടെ അഴിമതി അന്വേഷിക്കണം എന്നാവശ്യപെട്ടു  രംഗത്തുവന്ന അണ്ണാ ഹസാരെ സംഘത്തിനു നേരെ  ബി. ജെ. പി രൂക്ഷവിമര്‍ശനം നടത്തി. രാഷ്‌ട്രപതി സ്‌ഥാനത്തേക്കു മത്സരിക്കുന്നതിനു മുമ്പ്‌ പ്രണബിനെതിരേ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സ്വതന്ത്രാന്വേഷണം നടത്തണമെന്ന ഹസാരെ സംഘത്തിന്റെ ആവശ്യമാണ്‌ ബി. ജെ. പിയുടെ പ്രതികരണത്തിനാധാരം. തങ്ങള്‍ പ്രണബിനെ പിന്തുണയ്‌ക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ലെങ്കിലും പരാതികള്‍ അന്വേഷിക്കാനും നടപടിയെടുക്കാനും രാജ്യത്ത്‌ നിയമവും ഭരണഘടനാ സംവിധാനവുമുണ്ട് അതിനു മുകളില്‍ കയറി നിന്ന് പ്രവര്‍ത്തിക്കാന്‍ ആരെയും അനുവദിക്കില്ല ‌- നഖ്‌വി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പ്രണബ്‌ മുഖര്‍ജിയുമുള്‍പ്പെടെ 13 കേന്ദ്രമന്ത്രിമാര്‍ക്കെതിരേ ഹസാരെ സംഘം അഴിമതിയാരോപണം ഉന്നയിച്ചിരുന്ന പശ്ചാതലത്തിലാണ് നഖ്‌വിയുടെ ഈ പ്രസ്താവന.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കേരളത്തില്‍ ജനിതകമാറ്റം വരുത്തിയ നെല്‍ക്യഷിയ്ക്ക് അനുമതി

June 19th, 2012
gm rice-epathram
ന്യൂഡല്‍ഹി: ജനിതകമാറ്റം വരുത്തിയ നെല്ലിനങ്ങള്‍ കേരളത്തില്‍ പരീക്ഷണക്കൃഷി ചെയ്യാനുള്ള അനുമതിക്ക്‌ വിദേശകമ്പനിയുടെ നീക്കം. അന്താരാഷ്‌ട്ര വിത്തുത്‌പാദക കുത്തകയായ ജര്‍മനിയിലെ ബെയര്‍ ബയോ സയന്‍സസ്‌ ലിമിറ്റഡാണ്‌ ഈ സംരംഭത്തിന് പിന്നില്‍. എന്നാല്‍ ജനിതക എന്‍ജിനിയറിംഗ്‌ അവലോകനസമിതി വിശദീകരണം ആവശ്യപ്പെട്ട്‌ തല്‍ക്കാലം ഇതു തടഞ്ഞിരിക്കുകയാണ്‌.
ആദ്യഘട്ടമായി കമ്പനിക്ക്‌ ബയോടെക്‌നോളജി വകുപ്പിനു കീഴിലുള്ള ഇന്‍സ്‌റ്റിറ്റ്യൂഷണല്‍ ബയോസേഫ്‌ടി കമ്മിറ്റി, റിവ്യൂ കമ്മിറ്റി ഓണ്‍ ജനറ്റിക്‌ മോഡിഫിക്കേഷന്‍ എന്നിവയുടെ അനുമതി ലഭിച്ചു. കേരളത്തിനുപുറമേ തമിഴ്‌നാട്‌, ആന്ധ്രാപ്രദേശ്‌, ഗുജറാത്ത്‌, മഹാരാഷ്‌ട്ര, ഒറീസ, ഉത്തര്‍പ്രദേശ്‌, രാജസ്‌ഥാന്‍ സംസ്‌ഥാനങ്ങളില്‍, ജനിതകമാറ്റം വരുത്തിയ 45 നെല്ലിനങ്ങള്‍ക്കുള്ള പരീക്ഷണക്കൃഷി അനുമതിയാണ്‌ ബെയര്‍ തേടിയിരിക്കുന്നത്‌.
കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്താണ്‌ സംസ്‌ഥാനത്തെ ‘ജി.എം. ഫ്രീ സ്‌റ്റേറ്റ്‌’ ആയി പ്രഖ്യാപിച്ചത്‌. ഈ നിലപാട്‌ തന്നെ യു.ഡി.എഫ്‌. സര്‍ക്കാരും തുടരുമെന്നു കൃഷിമന്ത്രി കെ.പി. മോഹനന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനിതകമാറ്റം വരുത്തിയ വിളകളുടെ പരീക്ഷണം പൂര്‍ണമായി നിരോധിച്ചിരിക്കുന്ന കേരളത്തില്‍ പരീക്ഷണക്കൃഷിക്ക്‌ അനുമതി തേടിയതു സംസ്‌ഥാനസര്‍ക്കാരിന്റെ മൗനസമ്മതത്തോടെയാണെന്ന്‌ ഈ മേഖലയിലുള്ളവര്‍ സംശയിക്കുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: പി.എ. സാംഗ്മ ഉറച്ചു തന്നെ

June 15th, 2012

ന്യൂഡല്‍ഹി: മുന്‍ സ്പീക്കറും എന്‍സിപി നേതാവുമായ പി.എ. സാംഗ്മ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറില്ലെന്നു പ്രഖ്യാപിച്ചു. രണ്ട് സംസ്ഥാനങ്ങളുടെ നിരവധി രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ തനിക്കുണ്ടെന്നും സാംഗ്മ അവകാശപ്പെട്ടു. മാത്രമല്ല ഒരു ഗോത്രവര്‍ഗ്ഗത്തില്‍ നിന്നും മത്സരിക്കുന്ന തന്നെ പലരും പിന്താങ്ങുമെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ സ്വന്തം പാര്‍ട്ടിയായ എന്‍.സി.പി. യും ഭരണകക്ഷിയായ യു.പി.എയും സാംഗ്മയെ പിന്താങ്ങിയിട്ടില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മന്മോഹനില്‍ ഇനി പ്രതീക്ഷയില്ല : നാരായണ മൂര്‍ത്തി

June 14th, 2012

narayana murthy-epathram

ബംഗളൂരു: അസിം പ്രേംജിക്ക് പിന്നാലെ  ഇന്‍ഫോസിസ് ചെയര്‍മാന്‍ എന്‍.ആര്‍. നാരായണ മൂര്‍ത്തിയും കേന്ദ്രത്തിനെതിരെ രംഗത്തുവന്നു. മന്‍മോഹന്‍ സിംഗ് ഒരു പ്രതീക്ഷയും തരുന്നില്ലെന്നും  1991ല്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ വരുത്തിയ അന്നത്തെ ധനമന്ത്രി പ്രധാനമന്ത്രിയായപ്പോള്‍ ഇന്ത്യ പുലര്‍ത്തിയ പ്രതീക്ഷ വെറുതെ യായിരിക്കുകയാണെന്നും നാരായണ മൂര്‍ത്തിപറഞ്ഞു.  2004 മുതല്‍ 2011 വരെ ഇന്ത്യയില്‍ കാര്യമായ ഒരു സാമ്പത്തിക പരിഷ്കാരവും വരുത്താന്‍ അദ്ദേഹത്തിനായില്ല,  ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ താന്‍ ഏറെ ദുഃഖിതനാണെന്നും മൂര്‍ത്തി വ്യക്തമാക്കി

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യ പ്രവര്‍ത്തിക്കുന്നത് ഒരു നേതാവുപോലുമില്ലാതെ: അസിം പ്രേംജി
Next »Next Page » രാഷ്ട്രപതി തിരഞ്ഞെടുപ്പ്: പി.എ. സാംഗ്മ ഉറച്ചു തന്നെ »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine