പ്രണബ് മുഖര്‍ജി ഇനി പ്രഥമ പൌരന്‍

July 22nd, 2012

Pranab Mukherjee-epathram

ന്യൂഡല്‍ഹി: ഇന്ത്യയുടെ 13ാമത് രാഷ്ട്രപതിയായി പ്രണബ് മുഖര്‍ജി തെരെഞ്ഞെടുക്കപെട്ടു. പശ്ചിമ ബംഗാളില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് പ്രണബ് മുഖര്‍ജി. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും മുന്‍ ലോക് സഭാ സ്പീക്കറുമായ പി.എ സങ്മയായിരുന്നു പ്രണബിന് എതിരെ മത്സരിച്ചത്.  പകുതി സംസ്ഥാനങ്ങളിലെ വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ തന്നെ സങ്മയേക്കാള്‍ വ്യക്തമായ ലീഡ്‌ നേടാന്‍ പ്രണബിന് കഴിഞ്ഞു. ബിജെപി അധികാരത്തിലുള്ള  ഛത്തിസ് ഗഢ്, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളില്‍ മാത്രമാണ് സാഗ്മയ്ക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. എന്നാല്‍ ബി. ജെ. പി. ഭരിക്കുന്ന  കര്‍ണാടകയില്‍ പ്രണബിനാണ് വോട്ടുകള്‍ കൂടുതല്‍ കിട്ടിയത്‌ . ഇവിടെ 19 ബി. ജെ. പി എം.എല്‍.എമാര്‍ പ്രണബിന് വോട്ടുചെയ്തപ്പോള്‍  പ്രണബ് 117 വോട്ടുകള്‍ ലഭിച്ചു, സങ്മയ്ക്ക് 103 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കേരളത്തിലെ മുഴുവന്‍ വോട്ടുകളും പ്രണബിന് ലഭിച്ചു. 15 പേരുടെ വോട്ടുകള്‍ അസാധുവായി. ഇതില്‍  സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിംഗിന്റെ വോട്ടും ഉള്‍പ്പെടും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഹമീദ് അന്‍സാരി പത്രിക സമര്‍പ്പിച്ചു

July 18th, 2012
hamid-ansari-epathram
ന്യൂഡല്‍ഹി: ആഗസ്റ്റ്‌ ഏഴിന് നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് യു. പി. എ. സ്ഥാനാര്‍ഥിയായി   ഹമീദ് അന്‍സാരി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അന്‍സാരി  നാല് സെറ്റ് പത്രിക റിട്ടേണിങ് ഓഫീസറായ ലോക്‌സഭാ സെക്രട്ടറി ജനറല്‍ ടി. കെ. വിശ്വനാഥന്റെ മുമ്പാകെ സമര്‍പ്പിച്ചു.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി, പ്രതിരോധമന്ത്രി എ.കെ.ആന്റണി, രാഹുല്‍ ഗാന്ധി, മുലായം സിങ് യാദവ്, ലാലുപ്രസാദ് യാദവ്, ടി.ആര്‍. .ബാലു എന്നിവര്‍ക്കൊപ്പമാണ്  ഹമീദ് അന്‍സാരി പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.  ജസ്വന്ത് സിങ് ആണ് എന്‍… . ഡി. എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി.

- ഫൈസല്‍ ബാവ

വായിക്കുക: ,

Comments Off on ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഹമീദ് അന്‍സാരി പത്രിക സമര്‍പ്പിച്ചു

രാജേഷ്‌ ഖന്നയുടെ ആരോഗ്യനില കൂടുതല്‍ വഷളായി

June 24th, 2012
RajeshKhanna-epathram
മുംബൈ:ബോളിവുഡിലെ ആദ്യത്തെ സൂപ്പര്‍ സ്‌റ്റാറായ നടന്‍ രാജേഷ്‌ ഖന്നയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യനില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ നാല്‌ ദിവസമായി അദ്ദേഹത്തിനു ആഹാരം കഴിക്കാന്‍ കഴിയുന്നില്ലെന്നും മരുന്നിനോട് ശരീരം പ്രതികരിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
1966 ല്‍ ‘ആഖരി ഖത്ത്‌’ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ പ്രഥമ ചിത്രം ‘രാസ്‌’, ദോ രാസ്‌തേ’, ‘ആരാധന’ എന്നീ ചിത്രങ്ങളുടെ വന്‍ വിജയം അദ്ദേഹത്തെ  അദ്ദേഹം സൂപ്പര്‍താരപദവിയിലെത്തിച്ചു . 1969 നും 1972 നും ഇടയ്‌ക്ക് അദ്ദേഹത്തിന്റേതായി 15 സൂപ്പര്‍ഹിറ്റ്‌ ചിത്രങ്ങള്‍ പിറന്നു. ആകെ 163 ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബി. ജെ. പിയുടെ പിന്തുണ സാങ്മക്ക്

June 21st, 2012

ന്യൂp a sangma-epathramഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പില്‍ ബി. ജെ. പി സാങ്മയെ പിന്തുണക്കാന്‍ തീരുമാനിച്ചു. പിന്തുണ   മല്‍സരത്തില്‍ നിന്നും പിന്മാറാന്‍ ആവശ്യപെട്ട് എന്‍. സി.  പി. രംഗത്ത് വന്നിരുന്നു. എന്നാല്‍ എന്‍. സി. പിയില്‍ നിന്നും രാജിവെച്ച് രാഷ്ട്രപതി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തന്നെയായിരുന്നു സാങ്മയുടെ തീരുമാനം. എന്‍. ഡി. എയില്‍ സമവായം ഉണ്ടാകാത്തതാണ്   സാങ്മയെ ബി. ജെ. പിക്ക് പിന്തുണക്കേണ്ടി വന്നത്. ഇന്നലെ ചേര്‍ന്ന ബി. ജെ. പി. നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായതെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് വാര്‍ത്താ ലേഖകരോട് വ്യക്തമാക്കി. എന്നാല്‍ എന്‍. ഡി. എ. സഖ്യകക്ഷികളായ ശിവസേന ജെ. ഡി. യു കക്ഷികള്‍ പിന്തുണക്കില്ലെന്നാണ് സൂചന

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നിതീഷ് ‌- മോഡി തര്‍ക്കം രൂക്ഷം എന്‍.ഡി.എ. പിളര്‍പ്പിലേക്ക്

June 21st, 2012

nitish_modi_bjp_nda-epathram

ന്യൂഡല്‍ഹി : മതേതര പ്രതിച്‌ഛായയുള്ള ആളാകണം എന്‍. ഡി. എയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയെന്ന ജെ. ഡി. യു. നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്‌ കുമാറിന്റെ പ്രസ്‌താവന എന്‍. ഡി. എ. യില്‍ പുതിയ കലഹത്തിലേക്കും പരസ്പരം പഴിചാരുന്നതിലേക്കും എത്തി നില്‍ക്കുന്നു.  ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിനെച്ചൊല്ലി നിധീഷ്‌ കുമാര്‍ നടത്തിയ പ്രസ്താവനയാണ് ബി. ജെ. പിയും സഖ്യകക്ഷിയായ ജെ. ഡി. യു. വൂം തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യതാസത്തില്‍ എത്തി നില്‍ക്കുന്നത്‌. മോഡിയെ പിന്തുണച്ചു കൊണ്ട് ആര്‍. എസ്. എസ്. രംഗത്ത് വരുകയും അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി ഹിന്ദുവായിരിക്കണം എന്ന തീവ്ര ഹിന്ദുത്വ നിലപാട്‌ സ്വീകരിക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. മോഡിയെ ഉയര്‍ത്തിക്കാട്ടിയാല്‍ എന്‍. ഡി. എ സഖ്യം വിടുമെന്ന സൂചന നല്‍കി ജെ. ഡി. യു. നേതാവ്‌ ശിവാനന്ദ്‌ തിവാരി രംഗത്തെത്തിയതു. ഗുജറാത്ത്‌ കലാപത്തിനു ശേഷം മോഡിയെ പുറത്താക്കാന്‍ അന്നു പ്രധാനമന്ത്രിയായിരുന്ന എ. ബി. വാജ്‌പേയി ആഗ്രഹിച്ചിരുന്നുവെന്നു വെളിപ്പെടുത്തി നിതീഷ്‌ കുമാര്‍ പറഞ്ഞതോടെ ഇരു കക്ഷികളും കൂടുതല്‍ അകന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പി. എ. സാങ്മ എന്‍. സി. പി. യില്‍നിന്നും രാജിവെച്ചു
Next »Next Page » ‘സത്യമേവ ജയതേ’ വിവാദം: അമീര്‍ ഖാന്‍ പാര്‍ലമെന്ററി സമിതിക്കു മുമ്പാകെ ഹാജരായി »



  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine