കൊവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍

May 30th, 2022

narendra-modi-acting-as-mahathma-gandhi-with-charkha-ePathram
ന്യൂഡല്‍ഹി : പ്രധാന മന്ത്രിയുടെ പി. എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. കൊവിഡ് ബാധിച്ചു മരിച്ച മാതാ പിതാക്കളുടെ മക്കള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മാസം നാലായിരം രൂപ നല്‍കും.

സ്‌കൂള്‍ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള സാമ്പത്തിക സഹായം, ഉന്നത വിദ്യാഭ്യാസത്തിന് സ്കോളര്‍ ഷിപ്പ്, അഞ്ചു ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ തുടങ്ങിയ ആനുകൂല്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചിരിക്കുന്നത്.

ചികില്‍സ ആവശ്യമുള്ള കുട്ടികള്‍ക്ക് ആയുഷ്മാന്‍ ആരോഗ്യ കാര്‍ഡ്, പി. എം. കെയേഴ്സിന്‍റെ പാസ്സ്ബുക്ക് എന്നിവ നല്‍കും.

കൊവിഡ് ബാധിച്ചു മരിച്ച മാതാ പിതാക്കളുടെ 18 വയസ്സു മുതല്‍ 23 വയസ്സു വരെയുള്ള മക്കള്‍ക്ക് പ്രതിമാസ സ്‌റ്റൈപ്പന്‍ഡും 23 വയസ്സ് തികയുമ്പോള്‍ 10 ലക്ഷം രൂപയും ഈ പദ്ധതിയിലൂടെ ലഭിക്കും.

 

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ആധാര്‍ : തെറ്റിദ്ധരിക്കപ്പെടാന്‍ സാദ്ധ്യത ഉള്ളതിനാല്‍ മുന്നറിയിപ്പ് പിന്‍വലിച്ചു

May 29th, 2022

national-id-of-india-aadhaar-card-ePathram

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡുകളുടെ ഫോട്ടോ കോപ്പി ആര്‍ക്കും നല്‍കരുത് എന്നുള്ള മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പില്‍ വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍. തെറ്റായ വ്യാഖ്യാനങ്ങള്‍ ഉണ്ടായേക്കാം എന്നതിനാല്‍ പ്രസ്തുത വാര്‍ത്താ കുറിപ്പ് പിന്‍വലിക്കുന്നു എന്നും മന്ത്രാലയം അറിയിച്ചു. യു. ഐ. ഡി. എ. ഐ. യുടെ യൂസര്‍ ലൈസന്‍സ്സ് ഉള്ളവര്‍ക്ക് മാത്രമേ ആധാര്‍ വിവരങ്ങള്‍ നല്‍കാവൂ എന്നായിരുന്നു നേരത്തേയുള്ള മുന്നറിയിപ്പ്.

ആധാര്‍ കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യാന്‍ സാദ്ധ്യത ഉള്ളതിനാല്‍ ആധാറിന്‍റെ ഫോട്ടോ കോപ്പി ഒരു സ്ഥാപനവുമായും പങ്കു വെക്കാന്‍ പാടില്ല. പകരം, അവസാനത്തെ നാലക്കങ്ങള്‍ മാത്രം നല്‍കുക എന്നും സ്വകാര്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, തിയ്യേറ്ററു കൾ തുടങ്ങിയവർക്ക് ആധാർ കാർഡിന്‍റെ കോപ്പി നല്‍കരുത് എന്നും ഇത് ആധാര്‍ നിയമം 2016 അനുസരിച്ച് കുറ്റകരം ആണെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു.

ദുര്‍വ്യാഖ്യാനത്തിന് ഇടയുണ്ട് എന്നതിനാൽ ഈ മുന്നറിയിപ്പ് പിന്‍വലിച്ചു എന്നും മന്ത്രാലയം അറിയിച്ചു. ആധാര്‍ കാര്‍ഡ് നമ്പര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ യു. ഐ. ഡി. എ. ഐ. യുടെ അംഗീകാരം ഇല്ലാത്ത ആര്‍ക്കും കോപ്പി നല്‍കരുത് എന്നായിരുന്നു മന്ത്രാലയം നല്‍കിയ മുന്നറിയിപ്പ്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

എയർ ഇന്ത്യ18,000 കോടി രൂപക്ക് ടാറ്റ സ്വന്തമാക്കി

October 8th, 2021

air-india-for-sale-central-government-stopped-privatisation-ePathram
ന്യൂഡല്‍ഹി : ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനി ആയിരുന്ന എയര്‍ ഇന്ത്യ ഇനി ടാറ്റ കമ്പനിക്കു സ്വന്തം. പതിനെട്ടായിരം കോടി രൂപക്ക് ടാറ്റാ സണ്‍സ്, തങ്ങളുടെ ഉപ സ്ഥാപന മായ ടാലാസ് (talace) എന്ന കമ്പനിയുടെ പേരിലാണ് എയർ ഇന്ത്യ വാങ്ങിയിരിക്കുന്നത്.

എയര്‍ ഇന്ത്യ കൂടാതെ ബജറ്റ് എയര്‍ ലൈനായ എയര്‍ ഇന്ത്യ എക്സ് പ്രസ്സ്, ഗ്രൗണ്ട് ഹാന്‍ഡലിംഗ് വിഭാഗമായ എയര്‍ ഇന്ത്യ സാറ്റ്‌സ് എന്നിവയുടെ അമ്പത് ശതമാനം ഓഹരികളും ടാറ്റ സണ്‍സ് സ്വന്തമാക്കി.

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു. വിവിധ കമ്പനികള്‍ എയര്‍ ഇന്ത്യ സ്വന്തം ആക്കുവാന്‍ മുന്നോട്ടു വന്നിരുന്നു. അവസാനം ടാറ്റ സണ്‍സും സ്‌പൈസ് ജെറ്റും മാത്രമായി. അതു കൊണ്ടു തന്നെ ലേലത്തില്‍ ടാറ്റയുടെ പ്രധാന എതിരാളി സ്‌പൈസ് ജെറ്റ് മാത്രമായി.

15,100 കോടി രൂപ ആയിരുന്നു സ്പൈസ് ജെറ്റ് ക്വോട്ട് ചെയ്ത തുക എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എയര്‍ ഇന്ത്യാ കമ്പനിയുടെ തുടക്കം ടാറ്റ യില്‍ നിന്നു തന്നെ ആയിരുന്നു. 1932 ൽ ടാറ്റ സൺസ് ആരംഭിച്ച ടാറ്റ എയർ ലൈൻസ് ആണ് 1946ൽ എയർഇന്ത്യ ആയത്.

പിന്നീട് 1953 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതു മേഖലാ സ്ഥാപനം ആക്കുകയായിരുന്നു. ഇപ്പോള്‍ 68 വര്‍ഷ ങ്ങള്‍ക്കു ശേഷം എയര്‍ ഇന്ത്യ വീണ്ടും ടാറ്റാ കമ്പനിയിലേക്ക്.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് B.1.617 വക ഭേദത്തെ പ്രതിരോധിക്കും – കുട്ടികളിലും ഉപയോഗിക്കാം : ഫൈസർ

May 27th, 2021

pfizer-covid-vaccine-in-india-storage-at-70-degrees-ePathram
ന്യൂഡൽഹി : ഇന്ത്യയില്‍ പടര്‍ന്നു പിടിച്ച B.1.617 എന്ന കൊവിഡ് വൈറസ് വകഭേദത്തെ പ്രതിരോധിക്കുവാന്‍ ഫൈസര്‍ വാക്സിനു സാധിക്കും എന്നും 12 വയസ്സിനു മുകളില്‍ ഉള്ളവരിൽ ഫൈസര്‍ വാക്സിന്‍ ഫലപ്രദമാണ് എന്നും നിര്‍മ്മാതാക്കള്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു. ഇന്ത്യയില്‍ ഫൈസര്‍ വാക്സിന്റെ അടിയന്തര ഉപയോഗ ത്തിനു വേണ്ടിയുള്ള അനുമതി നൽകണം എന്നും ആവശ്യപ്പെട്ടു.

ഇന്ത്യക്കാരിലും ബ്രിട്ടിഷ് ഇന്ത്യക്കാരിലും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് (പി. എച്ച്. ഇ.) നടത്തിയ പഠന ത്തിന്റെ അടിസ്ഥാനത്തില്‍ ബി.1.617 എന്ന വൈറസ് വകഭേദത്തെ പ്രതി രോധിക്കുവാന്‍ ഫൈസര്‍ വാക്സിനു കഴിയും എന്ന് വ്യക്തമായിരുന്നു എന്നാണ് കേന്ദ്ര സര്‍ക്കാരിനു നൽകിയ റിപ്പോർട്ടിൽ കമ്പനി അധികൃതര്‍ പറയുന്നത്.

പഠനം നടത്തിയ ആളുകളിലെ 26 ശതമാനം പേരിലും ഫൈസര്‍ വാക്സിന്‍ മികച്ച ഫലം നല്‍കി എന്നും ഇന്ത്യ യിൽ വ്യാപകമായിട്ടുള്ള B.1.617 എന്ന വകഭേദ ത്തിന്ന് എതിരെ ഫൈസർ വാക്സിന്‍ 87.9 ശതമാനം ഫലം നല്‍കി യിട്ടുണ്ട് എന്നതാണ് പഠനങ്ങള്‍ വ്യക്ത മാക്കിയത് എന്നും അധികൃതര്‍ അവകാശപ്പെടുന്നു.

കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് V എന്നീ വാക്സിനു കള്‍ക്കാണ് ഇന്ത്യയിൽ നിലവിൽ അനുമതി നല്‍കിയിട്ടുള്ളത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് വാക്‌സിൻ : ഇന്ത്യയിലെ അടിയന്തര ഉപയോഗ ത്തിനുള്ള അപേക്ഷ ഫൈസര്‍ പിന്‍വലിച്ചു

February 5th, 2021

pfizer-covid-vaccine-in-india-storage-at-70-degrees-ePathram
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗ ത്തിന് അനുമതി തേടി ഫൈസര്‍ സമര്‍പ്പിച്ച അപേക്ഷ പിന്‍വലിച്ചു. ഡ്രഗ്സ് റഗുലേറ്ററു മായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അപേക്ഷ പിന്‍വലിക്കാൻ ഫൈസർ കമ്പനി തീരുമാനിച്ചത്.

കഴിഞ്ഞ വര്‍ഷം (2020) ഡിസംബറിൽ വാക്‌സിന്റെ ഉപയോഗത്തി നായി ഫൈസര്‍ അനുമതി തേടിയത്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്കു  ആദ്യം അപേക്ഷ നല്‍കിയ കമ്പനി ഫൈസർ ആയിരുന്നു.

ഇതിനു ശേഷം ഇന്ത്യയില്‍ അനുമതി തേടിയ കൊ വാക്‌സിന്‍, കൊവി ഷീല്‍ഡ് എന്നീ രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് ഇന്ത്യ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. മരുന്നിന്റ സുരക്ഷയെ ക്കുറിച്ച് അറിയുവാന്‍ പ്രാദേശിക തലത്തില്‍ വാക്‌സിന്‍ പരീക്ഷണം നടത്താതെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കണം എന്നുള്ള  ഫൈസറിന്റെ അപേക്ഷ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്റേര്‍ഡ് കോണ്‍ ട്രോള്‍ ഓര്‍ഗൈനേഷന്‍ നിരസിച്ചു എന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പരിസ്ഥിതി ദുര്‍ബ്ബല പ്രദേശം : വയനാട് വന്യജീവി മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം
Next »Next Page » വി. കെ. ശശികല യുടെ 350 കോടി രൂപ യുടെ സ്വത്തു ക്കള്‍ കൂടി കണ്ടുകെട്ടി »



  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine