ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ അടക്കം നാലുപേര്‍ക്ക് വിലക്ക്

January 25th, 2012

G_MADHAVAN_NAIR-epathram

ന്യൂഡല്‍ഹി: ഐ. എസ്. ആര്‍. ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ അടക്കം നാലുപേരെ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും വിലക്കി. എസ്-ബാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ടാണ് വിലക്ക്. മുന്‍ സയന്റിഫിക് സെക്രട്ടറി കെ. ഭാസ്‌കരനാരായണ, ആന്‍ട്രിക്‌സ് മുന്‍ മാനേജിങ് ഡയറക്ടര്‍ കെ. ആര്‍ ശ്രീധര മൂര്‍ത്തി, ഐ. എസ്. ആര്‍. ഒ സാറ്റ്‌ലൈറ്റ് സെന്ററിന്റെ മുന്‍ ഡയറക്ടര്‍ കെ. എന്‍. ശങ്കര എന്നിവരാണ് വിലക്ക് ലഭിച്ച മറ്റു മൂന്നു പേര്‍. സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു പ്രൊജക്ടുകളിലും ഇനി ഇവര്‍ക്ക് പ്രവര്‍ത്തിക്കാനാവില്ല. മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ പ്രത്യൂഷ് സിന്‍ഹയുടെ ആധ്യക്ഷ്യത്തിലുള്ള ഉന്നതാധികാര സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് പഠിച്ചശേഷമാണ് ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് എതിരെ ഇന്ത്യയും

January 14th, 2012

facebook-ban-in-india-epathram

ന്യൂഡല്‍ഹി : ഫേസ്ബുക്ക്, ഗൂഗിള്‍, യൂട്യൂബ്, മൈക്രോസോഫ്റ്റ്, യാഹൂ, ഓര്‍ക്കുട്ട്, ബ്ലോഗ്‌സ്പോട്ട് എന്നിങ്ങനെ 21 സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് എതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സമൂഹത്തില്‍ വിള്ളല്‍ ഉണ്ടാക്കുന്നതിനും ഈ വെബ് സൈറ്റുകള്‍ കാരണമാകുന്നു എന്നതിന് മതിയായ തെളിവുകള്‍ ഉണ്ട് എന്ന് സര്‍ക്കാര്‍ ഡല്‍ഹി കോടതിയെ അറിയിച്ചു. ഈ വെബ് സൈറ്റുകള്‍ക്ക് എതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153-A, 153-B, 295-A എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്താവുന്നതാണ് എന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

ബ്ലോഗ്‌ അടക്കം ഒട്ടേറെ മാദ്ധ്യമങ്ങള്‍ വഴി വര്‍ഗ്ഗീയ വിദ്വേഷവും വിഭാഗീയതയും സാമുദായിക സ്പര്‍ദ്ധയും വര്‍ദ്ധിപ്പിക്കുന്ന രീതിയിലുള്ള വിവാദങ്ങളും സംവാദങ്ങളും പ്രചരിക്കുന്ന പ്രവണത അടുത്ത കാലത്തായി കണ്ടു വരുന്നത് ഇത്തരം മാദ്ധ്യമങ്ങളുടെ ദൂഷ്യ വശമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ മാദ്ധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണം എന്ന വാദത്തിന് ഇത്തരം ദുരുപയോഗങ്ങള്‍ ശക്തി പകരുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സോഷ്യല്‍ നെറ്റുവര്‍ക്ക് സൈററുകള്‍ക്ക് കോടതിയുടെ സമന്‍സ്

December 24th, 2011

facebook-thumb-down-epathram

ന്യൂഡല്‍ഹി : അശ്ളീല ചിത്രങ്ങള്‍ കൂടാതെ പ്രവാചകന്‍ മുഹമ്മദിനെയും, ക്രിസ്തുവിനേയും മറ്റ് ഹൈന്ദവ ദൈവങ്ങളെയും മോശമായി ചിത്രീകരിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ഫേസ്ബുക്, മൈക്രോസോഫ്ററ്, ഗൂഗിള്‍, യാഹൂ, യൂട്യൂബ് തുടങ്ങി 21 സോഷ്യല്‍ നെറ്റ്വര്‍ക്ക്‌  സൈറ്റുകള്‍ക്ക് കോടതി സമന്‍സ് അയച്ചു. മാധ്യമ പ്രവര്‍ത്തകനായ വിനയ്റായ് തെളിവുകള്‍ സഹിതം നല്‍കിയ ഹരജിയിലാണ് ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന്‍റെ നടപടി. ഇത് സംബന്ധിച്ച് ജനുവരി 13 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സൈററുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

2 ജി സ്‌പെക്ട്രം കേസില്‍ സുബ്രഹ്മണ്യന്‍ സ്വാമി സാക്ഷി

December 18th, 2011

subramanyam-swami-epathram

ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ പ്രതിചേര്‍ക്കണം എന്നാവശ്യപ്പെട്ട് സി.ബി.ഐ. കോടതി നല്‍കിയ ഹര്‍ജിയില്‍ ജനതാപാര്‍ട്ടി നേതാവ് ഡോ.സുബ്രഹ്മണ്യം സ്വാമിയുടെ മൊഴി പ്രത്യേക സി.ബി.ഐ. കോടതി രേഖപ്പെടുത്തി. ഇതോടെ സ്‌പെക്ട്രം കേസിലെ സാക്ഷിപ്പട്ടികയില്‍ ഇനി മുതല്‍ സുബ്രഹ്മണ്യം സ്വാമിയും ഔദ്യോഗികമായി ഉള്‍പ്പെടും.

-

വായിക്കുക: , ,

Comments Off on 2 ജി സ്‌പെക്ട്രം കേസില്‍ സുബ്രഹ്മണ്യന്‍ സ്വാമി സാക്ഷി

2-ജി സ്പെക്ട്രം കേസ്‌ പ്രമുഖര്‍ക്കെതിരെ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു

December 12th, 2011

2-g-scam-epathram

ന്യൂഡല്‍ഹി: അഞ്ച് വ്യവസായ പ്രമുഖരുടെ പേരുകള്‍ ഉള്‍പ്പെടുത്തി 2ജി കേസില്‍ സി. ബി. ഐ. മൂന്നാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. എസ്സാര്‍, ലൂപ്പ്‌ ടെലികോം എന്നീ കമ്പനികളുടെ പേരുകളും കുറ്റപത്രത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. എസ്സാര്‍ ഗ്രൂപ്പിന്‍റെ വൈസ്‌ ചെയര്‍മാന്‍ രവി റുയിയ, ഡയറക്ടര്‍ അന്‍ഷുമാന്‍ റുയിയ, ടെലി കമ്യൂണിക്കേഷന്‍സ്‌ സി. ഇ. ഒ. വികാസ്‌ ഷറഫ്‌, ലൂപ്പ്‌ ടെലികോമിലെ ഐ. പി ഖൈത്താന്‍, കിരണ്‍ ഖൈത്താന്‍ എന്നിവരാണ്‌ കുറ്റപത്രത്തിലെ പ്രതിപ്പട്ടികയിലുള്ളത്. ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കല്‍, തട്ടിപ്പ്‌ എന്നീ കുറ്റങ്ങളാണ്‌ ഇവരുടെ പേരില്‍ ചുമത്തിയിട്ടുള്ളത്‌‌. ഇതിനുമുമ്പ്‌ രണ്ട് കുറ്റപത്രങ്ങളിലായി 17 പേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

-

വായിക്കുക: , ,

Comments Off on 2-ജി സ്പെക്ട്രം കേസ്‌ പ്രമുഖര്‍ക്കെതിരെ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു

14 of 1810131415»|

« Previous Page« Previous « പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് മരിയോ മിറാന്‍ഡ അന്തരിച്ചു
Next »Next Page » ഹസാരെ ബി. ജെ. പിക്ക് വേണ്ടി പണിയെടുക്കുന്നു: ദിഗ്വിജയ് സിങ് »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine