ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഇന്റര്‍ നെറ്റ് – ഫോണ്‍ സേവന ങ്ങള്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ഭീകര വാദികള്‍ തമ്മിലുള്ള ആശയ വിനിമയം തടയു ന്നതിന് എന്ന് വിദേശകാര്യ മന്ത്രി എസ്. ജയ ശങ്കര്‍. മുഴുവന്‍ കശ്മീരിനെയും ബാധിക്കാത്ത തരത്തില്‍, ഭീകര വാദികള്‍ തമ്മിലുള്ള ആശയ വിനിമയത്തെ മാത്രം തടയുക എന്നത് സാദ്ധ്യമല്ല.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന നടപടിയുമായി ബന്ധപ്പെട്ടാണ് ഇന്റര്‍ നെറ്റ് – മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പിന്നീട് പലപ്പോഴായി ചില ഭാഗ ങ്ങളില്‍ ഈ നിയന്ത്രണ ങ്ങള്‍ പിന്‍വലി ച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍, ജമ്മു കശ്മീരി ലെ നിയന്ത്രണ ങ്ങളില്‍ ഇളവു വരുത്തും എന്നും ജയശങ്കര്‍ സൂചിപ്പിച്ചു.