നെടുംബാശ്ശേരിയില്‍ വീണ്ടും യൂസേഴ്‌സ് ഫീ

September 25th, 2009

കൊച്ചിന്‍ അന്താരാഷ്ട്ര വിമാന താവളത്തില്‍ നിര്‍ത്തലാക്കിയിരുന്ന യൂസേഴ്‌സ് ഫീ സമ്പ്രദായം വീണ്ടും പുനഃസ്ഥാപിയ്ക്കാന്‍ തീരുമാനമായി. ഇന്നലെ നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇന്ന് എറണാകുളത്ത് നടക്കുന്ന പതിനഞ്ചാം വാര്‍ഷിക യോഗത്തിനു മുന്നോടി ആയിട്ടായിരുന്നു ഇന്നലെ ഡയറക്ടര്‍ ബോര്‍ഡ് യോഗം നടന്നത്. മന്ത്രി എസ്. ശര്‍മ്മയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. കമ്പനി ചെയര്‍മാനായ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് യോഗത്തില്‍ പങ്കെടുക്കാനായില്ല.
 


Users fee restored in Cochin International Airport


 
 

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

മനുഷ്യച്ചങ്ങല രാജ്യ രക്ഷയ്ക്കുള്ള ഐക്യ ദാര്‍ഢ്യം: പി. വത്സല

September 24th, 2009

ASEAN-Keralaകോഴിക്കോട്: ഇന്ത്യയെ സമ്പൂര്‍ണമായി കോളനി വല്‍ക്കരിക്കാനുള്ള ശ്രമമാണ് ആസിയന്‍ കരാറെന്ന് എഴുത്തുകാരി പി. വല്‍സല. കരാറിനെ ദൃഢ നിശ്ചയത്തോടെ ചെറുക്കേണ്ടത് ജന ശക്തിയുടെ ബാധ്യതയാണ്. ഒക്ടോബര്‍ 2ന് ഈ രാജ്യ ദ്രോഹ കരാറിനെതിരെ സൃഷ്ടിക്കുന്ന മനുഷ്യ ച്ചങ്ങല രാജ്യം സംരക്ഷി ക്കാനുള്ള ഐക്യ ദാര്‍ഢ്യത്തിന്റെ അടയാളമാണ്. അത് വിജയിപ്പി ക്കേണ്ടത് മനുഷ്യ സ്നേഹികളുടെ ഉത്തരവാ ദിത്തമാണ്. കര്‍ഷകനും കലാകാരനും തൊഴിലാ ളിയുമെല്ലാം ചങ്ങലയില്‍ കൈ കോര്‍ക്കണം. ചേറില്‍ പുതഞ്ഞ ജീവിതങ്ങളും കാടിന്റെ മക്കളുടെ നിസ്സഹായതയും നനവോടെ ആവിഷ്കരിച്ച കഥാകാരി പറഞ്ഞു. ആസിയന്‍ കരാര്‍ കൊണ്ടു വന്നത് ഇവിടുത്തെ ജനതയെയും പാര്‍ലമെ ന്റിനെയും അവഹേളിക്കും വിധത്തിലാണ്. പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ചയുണ്ടായില്ല. ആണവ കരാറിന്റെ സമാനാ നുഭവമാണ് സ്വതന്ത്ര വ്യാപാരത്തി നെന്ന പേരിലുള്ള ഈ കരാറിലും ആവര്‍ത്തിച്ചത്. കരാര്‍ ഇന്ത്യയുടെ രണ്ടാംകോളനി വല്‍ക്കരണത്തിന് ഇടയാക്കും. 100 കോടിയിലേറെ ജനങ്ങളുള്ള ഈ രാജ്യത്ത് ഭക്ഷ്യ സുരക്ഷ സര്‍വ പ്രധാനമാണ്. ചെറു കിട കര്‍ഷകരെ അവലംബിച്ചാണ് ഇന്ത്യന്‍ ഗ്രാമങ്ങള്‍ ജീവിക്കുന്നത്. കര്‍ഷക ഭൂമികകളോട് വിടപറഞ്ഞ് നഗരങ്ങളില്‍ കുടിയേറിയ യഥാര്‍ഥ കര്‍ഷകരെ തിരിച്ച് ഗ്രാമങ്ങളില്‍ കുടിയിരു ത്തുകയാണ് ആദ്യം വേണ്ടിയിരുന്നത്. ഇന്ത്യയുടെ മുഴുവന്‍ കമ്പോളവും വിദേശ നിയന്ത്രണത്തില്‍ അമരുമ്പോള്‍ മറ്റൊരു കോളനി വാഴ്ചയുടെ നുകത്തിലേക്ക് ഇന്ത്യ അടിമപ്പെടും. ഇത്തരം നടപടി ചെറുക്കാന്‍ ഈ നാട്ടിലെ ഓരോ മനുഷ്യനും പ്രതിജ്ഞ യെടുക്കേണ്ടതുണ്ട്. ഇപ്പോള്‍ തന്നെ ഗുണ മേന്മാ നിയന്ത്രണ ത്തിന്റെ പേരില്‍ നമ്മുടെ കയറ്റുമതിയെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും പൂര്‍വേഷ്യന്‍ രാജ്യങ്ങളും തിരസ്കരി ക്കുന്നുണ്ട്. ആണവ കരാറിനാല്‍ അമേരിക്കയുടെ നിരീക്ഷണ ത്തിന് വിധേയ മാകാനിരിക്കുന്ന ഇന്ത്യയുടെ സര്‍വാധികാരം ആസിയന്‍ കരാര്‍ കൂടി നടപ്പിലാകുമ്പോള്‍ സമ്പൂര്‍ണമായി നഷ്ടമാകും. നിശ്ചയ ദാര്‍ഢ്യ ത്തോടെയുള്ള ജന ശക്തിയുടെ ഐക്യത്താലേ ഇതിനെ നേരിടാനാവൂ’ അവര്‍ പറഞ്ഞു.
 
നാരായണന്‍ വെളിയംകോട്
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പൂര നഗരിയെ "പുലികള്‍" കീഴടക്കി

September 6th, 2009

pulikkaliഓണാഘോഷങ്ങള്‍ക്ക്‌ സമാപനം കുറിച്ചു കൊണ്ട്‌ പൂര നഗരിയില്‍ പുലിക്കളി അരങ്ങേറി. വടക്കും നാഥന്റെ പടിഞ്ഞാറേ നടയില്‍ ഗണപതിക്ക്‌ തേങ്ങയുടച്ച്‌ കോട്ടപ്പുറം സംഘം കളി ആരംഭിച്ചതോടെ നാടും നഗരവും സ്വരാജ്‌ റൗണ്ടിലേക്ക്‌ ഒഴുകിയെത്തി. പച്ചയും ചുവപ്പും നീലയും മഞ്ഞയും കറുപ്പു മൊക്കെയായി വിവിധ വര്‍ണ്ണങ്ങളില്‍ പ്രത്യക്ഷപ്പെട്ട “വരയന്‍ പുലികളും പുള്ളി പ്പുലികളും” ചെണ്ട മേളത്തി നനുസരിച്ച്‌ ചുവടു വച്ചപ്പോള്‍ കാണികളും അവര്‍ക്കൊപ്പം കൂടി. കാഴ്ചക്കാരെ ആവേശം കൊള്ളിച്ചു കൊണ്ട്‌ വര്‍ണ്ണ താള മേളമൊരുക്കി മുന്നേറിയ പുലികള്‍ അക്ഷരാ ര്‍ത്ഥത്തില്‍ പൂര നഗരിയെ കീഴടക്കു കയായിരുന്നു.
 
വാഹനങ്ങളില്‍ ഒരുക്കിയ വര്‍ണ്ണാഭമയ വിവിധ നിശ്ചല ദൃശ്യങ്ങള്‍ പുലിക്കളിയെ അനുഗമിച്ചിരുന്നു. വൈകീട്ട്‌ പെയ്ത മഴ കളിയുടെ ആവേശം അല്‍പം കുറച്ചു.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഓണ ലഹരിയില്‍ മലയാളികള്‍ …

September 2nd, 2009

ജാതി മത മേലാള കീഴാള ഭേദമില്ലാതെ പോയ നാളുകളി ലെങ്ങോ കേരളം ഭരിച്ചിരുന്ന മാവേലി തമ്പുരാന്റെ കാലത്തെ നന്മയുടേയും സമൃദ്ധിയുടേയും നാളുകള്‍ ഓര്‍ത്തു കൊണ്ട്‌ മലയാളി ഓണം ആഘോഷിക്കുന്നു. പൂക്കളങ്ങളും, പൂവിളികളും, പുലിക്കളിയും ഒക്കെയായി കേരളത്തിന്റെ സ്വന്തം ദേശീയോ ത്സവത്തെ ലോകത്തെമ്പാടും ഉള്ള മലയാളികള്‍ കെങ്കേമമായി കൊണ്ടാടുന്നു. പഴയ തറവാടുകള്‍ പലതും ഭാഗം പിരിഞ്ഞ്‌ പലയി ടത്തായി മാറി ത്താമസി ച്ചെങ്കിലും കുടുംബങ്ങളുടെ ഒത്തു ചേരലിന്റെ കൂടെ സമയമാണ്‌ ഓണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലിനായി ചേക്കേറിയവര്‍ ഓണമാ ഘോഷിക്കു വാനായി അവധി ക്കെത്തുന്നതും പതിവാണ്‌. ഇത്തവണ അപ്രതീ ക്ഷിതമായി ഉണ്ടായ മഴ കേരളത്തില്‍ ചിലയിട ങ്ങളിലെങ്കിലും ഓണാ ഘോഷങ്ങള്‍ക്ക്‌ മങ്ങല്‍ ഏല്‍പ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ സംഘടനകളും കൂട്ടായ്മകളും എല്ലാം ഓണാ ഘോഷങ്ങള്‍ സംഘടി പ്പിക്കാറുണ്ട്‌. എന്നാല്‍ ഇത്തവണ റംസാന്‍ സമയ മായതിനാല്‍ ഇത്തവണ അത്‌ വൈകുന്നേര ങ്ങളിലേക്ക്‌ മാറ്റി വെച്ചു എന്നു മാത്രം.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഓംപ്രകാശും പുത്തന്‍പാലം രാജേഷും ദുബായില്‍; സിംഗപ്പൂരിലേക്ക് കടക്കാന്‍ ശ്രമം

August 30th, 2009

omprakash-rajeshകുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും ദുബായില്‍ ഉള്ളതായി സൂചന. പോലീസ് ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയ സാഹചര്യത്തിലാണ് ഇവര്‍ ദുബായിലേക്ക് കടന്നത്. മലയാളത്തിലെ ഒരു പ്രമുഖ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
 
മുത്തുറ്റ് പോള്‍ വധവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും ദുബായില്‍ എത്തിയതായാണ് സൂചന. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇവര്‍ ദുബായില്‍ ഉണ്ടെന്നറിയുന്നു. മലയാളിയുടെ ഉടമസ്ഥതയിലുള്ള ദേര ദുബായിലെ ഒരു ഹോട്ടലിലാണ് ഇവര്‍ തങ്ങുന്നത്. പത്രങ്ങളിലും ടിവി ചാനലുകളിലും തുടര്‍ച്ചയായി ഇവരുടെ ഫോട്ടോകളും വിഷ്വലുകളും കാണിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ തിരിച്ചറിയാ തിരിക്കാനായി ഇവര്‍ പകല്‍ സമയങ്ങളില്‍ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങാറില്ല. ഭക്ഷണം മുറിയില്‍ എത്തിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്. ചില രാത്രികളില്‍ ബര്‍ദുബായിലെ ചില ബാറുകളില്‍ ഇരുവരും സന്ദര്‍ശനം നടത്താറുണ്ടെന്നും അറിയുന്നു.
 
അതേ സമയം ഏത് വിമാനത്താവളം വഴിയാണ് ഇവര്‍ ദുബായില്‍ എത്തിയതെന്നത് വ്യക്തമല്ല. ഓം പ്രകാശിന് യു.എ.ഇ. റസിഡന്‍റ് വിസ ഉണ്ടെന്നാണ് അറിയുന്നത്. പുത്തന്‍പാലം രാജേഷും ഓംപ്രകാശും നേരത്തെ ദുബായില്‍ ഉണ്ടായിരുന്നു. ഈയിടെയാണ് രണ്ട് പേരും കേരളത്തിലേക്ക് പോയത്. പിന്നീട് മുത്തൂറ്റ് പോള്‍ വധവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സുരക്ഷിതമായ ഒളിത്താവളം എന്ന നിലയ്ക്കാണ് ഇവര്‍ ദുബായില്‍ എത്തിയത്.
 
തിരൂവോണത്തിന് മുമ്പ് കീഴടങ്ങാന്‍ സാധിച്ചില്ലെങ്കില്‍ സിംഗപ്പൂരിലേക്ക് കടക്കാനാണ് ശ്രമമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചന്ദ്രയാന്‍ നഷ്‌ട്ടപ്പെട്ടു
Next »Next Page » ദൃശ്യം ‌@‌ അനന്തപുരി »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine