ആപ്പിനു ചരിത്ര വിജയം; ‘മോദിയും‘ കോണ്‍ഗ്രസ്സും തകര്‍ന്നടിഞ്ഞു

February 11th, 2015

election-ink-mark-epathram

ന്യൂഡല്‍ഹി: ആപ്പിന്റെ ജനപിന്തുണയ്ക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാനാകാതെ ഡല്‍ഹി നിയമസഭാതിരഞ്ഞെടുപ്പില്‍ ‘മോദിയും‘ കോണ്‍ഗ്രസ്സും തകര്‍ന്നടിഞ്ഞു. അരവിന്ദ് കേജ്രിവാളിനും സംഘത്തിനു മുമ്പില്‍ രണ്ട് ദേശീയ പാര്‍ട്ടികള്‍ കൊമ്പ് കുത്തുത്തി.പാര്‍ളമെന്റ് തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി സഖ്യം വിജയിച്ചപ്പോളെല്ലാം അത് മോദി തരംഗം എന്നാണ് ബി.ജെ.പി നേതാക്കന്മാര്‍ വിശേഷിപ്പിച്ചത്. പലപ്പോഴും പാര്‍ട്ടിയേക്കാള്‍ വലിയ പ്രാധാന്യം മോദിക്ക് നല്‍കി. അതിനാല്‍ തന്നെ ദില്ലിയിലെ തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയേക്കാള്‍ മോദിക്കാണ് കൂടുതല്‍ തിരിച്ചടിയാകുന്നതും.ബി.ജെ.പി അവകാശപ്പെടുന്ന മോദിപ്രഭാവത്തിനേറ്റ കരിനിഴലായി ദില്ലിയിലെ പരാജയം. ലോക്‍സഭാ
തിരഞ്ഞെടുപ്പിലും നിയമസഭാതിരഞ്ഞെടുപ്പുകളും ചാണക്യ തന്ത്രങ്ങള്‍ ഒരുക്കിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ഈ പരാജയം തിരിച്ചടിയായി.

ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന കിരണ്‍ ബേദി പരാജയപ്പെട്ടത് ബി.ജെ.പി കേന്ദ്രങ്ങളെ ഞെട്ടിച്ചു. ഇപ്പോള്‍ ശ്രീമതി ബേദിയെ ബലിയാടാക്കി മുഖം രക്ഷിക്കുവാനുള്ള ശ്രമത്തിലാണ് ബി.ജെ.പി നേതൃത്വം. വിജയമായാലും പരാജയമായാലും അത് തന്റെ മാത്രം ഉത്തരവാദിത്വം
ആയിരിക്കുമെന്ന് തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പ് തന്നെ കിരണ്‍ ബേദി പറഞ്ഞിരുന്നു.

ബി.ജെ.പിയേക്കാള്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ്സിനു നേരിടേണ്ടിവന്നത്. ഒരു സീറ്റില്‍ പോലും വിജയിക്കുവാന്‍ അവര്‍ക്കായില്ല. തിരഞ്ഞെടുപ്പ്
ഫലങ്ങള്‍ പുറത്ത് വന്നതോടെ ‘കോണ്‍ഗ്രസ്സ് രഹിത’ ദില്ലിയായി മാറി. അജയ് മാക്കന്‍ അടക്കം പല പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കളും കനത്ത പരാജയം ഏറ്റുവാങ്ങി. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികള്‍ക്ക് അഞ്ഞൂറിനടുത്ത് വോട്ടുകള്‍ മാത്രം ലഭിച്ച മണ്ഡലങ്ങളും ഉണ്ട്. ബി.ജെ.പിയും കോണ്‍ഗ്രസ്സും പടുകൂറ്റന്‍ റാലികളും വന്‍ പരസ്യ കോലാഹലങ്ങളും നടത്തിയപ്പോള്‍ ആം ആദ്മിയാകട്ടെ കൃത്യമായ ആസൂത്രണത്തോടെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങളെ പറ്റി പഠിച്ചും അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചും നേടിയ പിന്തുണയെ മറികടക്കുവാന്‍ മോദിപ്രഭാവത്തിനോ അമിത്ഷായുടെ തന്ത്രങ്ങള്‍ക്കോ ആയില്ല. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പ്രവര്‍ത്തകര്‍ വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് കഴിഞ്ഞ ഏഴുമാസം നടത്തിയ ചിട്ടയായ പ്രവര്‍ത്തനമാണ് ആം ആദ്മിയുടെ വിജയത്തിനു കരുത്ത് പകര്‍ന്നത്.

ബി.ജെ.പിയിലെ പടല പിണക്കങ്ങള്‍ തിരിച്ചടിയായപ്പോള്‍ കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ദുര്‍ബലമായ നേതൃത്വമാണ് വിനയായത്. സോണിയാ ഗാന്ധിക്കോ രാഹുല്‍ ഗാന്ധിക്കോ ജനങ്ങള്‍ക്കിടയിലോ പ്രവര്‍ത്തകര്‍ക്കിടയിലോ സ്വാധീനം ഇല്ലെന്ന് ഒരിക്കല്‍ കൂടെ വ്യക്തമാക്കുന്നതാണ് ദില്ലിയിലെ ഈ പരാജയം.

ഈ തിരഞ്ഞെടുപ്പില്‍ സി.പി.എം മൂന്ന് സ്ഥാനാര്‍ഥികളെ മാത്രമാണ് മത്സര രംഗത്തിറക്കിയത്. മൂന്ന് പേര്‍ക്കും ചേര്‍ന്ന് 1126 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. തൊഴിലാളികള്‍ ധാരാളമുള്ള ദില്ലിയില്‍ സി.പി.എമ്മിനു യാതൊരു വിധ സ്വാധീനവുമില്ലെന്ന് ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. അടിസ്ഥന വര്‍ഗ്ഗത്തിനിടയില്‍ ഇടതു പക്ഷ കക്ഷികള്‍ക്കും സ്വാധീനമുറപ്പിക്കുവാന്‍ ആയില്ല എന്നാല്‍ ആം ആദ്മി പാര്‍ട്ടിക്ക് അതിനു സാധിച്ചു എന്നത് ഇടതുപക്ഷത്തിനും ശക്തമായ പാഠമാണ് നല്‍കുന്നത്. ആപ്പിന്റെ വിജയത്തിലൂടെ ദേശീയതലത്തില്‍ ഇടതു പക്ഷത്തിന്റെ പ്രസക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സിദ്ധാര്‍ഥ് വരദരാജന്‍ ‘ദ ഹിന്ദു‘ വിന്റെ എഡിറ്റര്‍ സ്ഥാനം രാജിവെച്ചു

October 22nd, 2013

ചെന്നൈ: പ്രമുഖ ഇംഗ്ലീഷ് പത്രമായ ‘ദ ഹിന്ദു’ വിന്റെ എഡിറ്റര്‍ സ്ഥാനത്തുനിന്നും സിദ്ധാര്‍ഥ് വരദരജന്‍ രാജിവെച്ചു. ‘ദ ഹിന്ദുവിന്റെ ഉടമസ്ഥര്‍ പത്രത്തെ വീണ്ടും ഒരു കുടുമ്പ പത്രമാക്കുവാന്‍ തീരുമാനിച്ചതിനാല്‍ ഞന്‍ രാജിവെക്കുന്നു എന്ന ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് അദ്ദേഹം രാജിക്കാര്യം പുറം ലോകത്തെ അറിയിച്ചത്. മാലിനി പാര്‍ഥസാരഥിയാണ് ‘ദ ഹിന്ദുവിന്റെ പുതിയ എഡിറ്റര്‍. എന്‍.രവി എഡിറ്റര്‍ ഇന്‍ ചീഫും ആയിരിക്കും.

ഉന്നത തലത്തിലെ അഴിച്ചു പണി സംബന്ധിച്ച് പത്രത്തിന്റെ ഉടമസ്ഥരായ കസ്തൂരി ആന്റ് സണ്‍സിന്റെ 12 അംഗ ഭരണ സമിതിയില്‍ പകുതി പേര്‍ അനുകൂലിച്ചും പകുതി പേര്‍ എതിര്‍ത്തും നിലപാടെടുത്തപ്പോള്‍ ചെയര്‍മാന്‍ എന്‍.റാം കാസ്റ്റിങ്ങ് വോട്ട് രേഖപ്പെടുത്തി പുതിയ മാറ്റത്തെ അനുകൂലിച്ചു. സിദ്ധാര്‍ഥ് വരദരാജനെ കോണ്ട്രിബ്യൂട്ടിങ്ങ് എഡിറ്ററും സീനിയര്‍ കോളമിസ്റ്റുമായി തുടരുവാന്‍ അനുവദിച്ചെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മോഡിയുടെ നാട്ടില്‍ മത്സരിക്കുവാന്‍ അന്തിക്കാട്ടുകാരനും

December 13th, 2012

m-ramachandran-epathram

രാജ്‌കോട്ട്: ഗുജറാ‍ത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാനായി ഒരു മലയാളി സ്ഥാനാര്‍ത്ഥി. തൃശ്ശൂര്‍ അന്തിക്കാട്ടുകാരന്‍ രാമചന്ദ്രന്‍ ആണ് രാജ് കോട്ട് 68 ഈസില്‍ സി. പി. എം. സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്. കോര്‍പ്പറേറ്റുകളുടെ കണ്ണിലുണ്ണിയായ മോഡിയുടെ നാട്ടില്‍ തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്ന് രാമചന്ദ്രന്‍ പറയുന്നു. ഇവര്‍ക്ക് മാന്യമായ കൂലിയോ മറ്റു ജീവിത സാഹചര്യങ്ങളോ ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

തന്റെ സ്ഥാനാര്‍ത്ഥിത്വം കോര്‍പ്പറേറ്റ് രാജിനെതിരെ ഉള്ള സമരമായാണ് രാമചന്ദ്രന്‍ കാണുന്നത്. നിരവധി ഉപവാസ സമരങ്ങളിലൂടെയും പ്രതിഷേധ പ്രവര്‍ത്തനങ്ങളിലൂടെയും തൊഴിലാളികള്‍ക്കു വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന രാമചന്ദ്രന് ഇതിന്റെ പേരില്‍ മര്‍ദ്ദനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഹെലികോപ്ടറുകളില്‍ സഞ്ചരിച്ചും വലിയ റോഡ് ഷോകളും മറ്റും സംഘടിപ്പിച്ചും മോഡിയും കൂട്ടരും മുന്നേറുമ്പോള്‍ വീടു വീടാന്തരം സഞ്ചരിച്ചാണ് ഈ സഖാവ് വോട്ട് തേടുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തൃണമൂൽ കൈവിട്ടു

September 19th, 2012

mamata-banerjee-epathram

ന്യൂഡൽഹി : യു.പി.എ. സർക്കാരിന്റെ രണ്ടാമത്തെ വലിയ കക്ഷിയായ തൃണമൂൽ കോൺഗ്രസ് യു.പി.എ. സഖ്യത്തിൽ നിന്നും പിൻവാങ്ങി. അഴിമതി, ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപം, ഡീസൽ വില വർദ്ധനവ് എന്നീ വിഷയങ്ങളിൽ തങ്ങളുടെ എതിർപ്പിന് അടിവരയിട്ടു കൊണ്ട് മൻമോഹൻ സിങ് സർക്കാരിന് ഒരു കനത്ത പ്രഹരം ഏൽപ്പിച്ചു കൊണ്ടാണ് മമത യു. പി. എ. മുന്നണിക്കുള്ള പിന്തുണ പിൻവലിക്കുന്നത്.

തങ്ങളുടെ മന്ത്രിമാർ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 3 മണിക്ക് പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് രാജി സമർപ്പിക്കും എന്ന് പിന്തുണ അവസാനിപ്പിച്ച കാര്യം അറിയിച്ചു കൊണ്ട് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി പാർട്ടിയിലെ മുതിർന്ന നേതാക്കളും ഭാരവാഹികളും ലോൿ സഭാ അംഗങ്ങളും പങ്കെടുത്ത യോഗത്തിന് ശേഷം പ്രഖ്യാപിച്ചു.

സർക്കാരിനെ പുറമെ നിന്നും പിന്തുണയ്ക്കുന്ന കാര്യവും മമത തള്ളിക്കളഞ്ഞു. തന്റെ തീരുമാനം അർദ്ധ മനസ്സോടെയല്ല. കൽക്കരി, കള്ളപ്പണം, രാസവള വില എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങളെ കുറിച്ചും മമത പരാമർശിച്ചു. കൽക്കരി വിവാദത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് വിദേശ നിക്ഷേപ തീരുമാനം ഇപ്പോൾ പ്രഖ്യാപിച്ചത് എന്ന് മമത ആരോപിച്ചു.

തരം താണ ഭീഷണി രാഷ്ട്രീയമാണ് കോൺഗ്രസിന്റേത്. ഏതെങ്കിലും ഒരു കക്ഷിയുമായി അഭിപ്രായ ഭിന്നത ഉണ്ടായാൽ കോൺഗ്രസ് മറ്റൊരു കക്ഷിയെ തേടി പോകും. മായാവതിയുമായി പ്രശ്നമുണ്ടായാൽ മുലായം, മുലായവുമായി പ്രശ്നമുണ്ടായാൽ നിതീഷ് കുമാർ എന്നിങ്ങനെ. 5 കോടിയോളം വരുന്ന ചില്ലറ വിൽപ്പനക്കാരെ വഴിയാധാരം ആക്കുന്ന നയമാണ് വിദേശ നിക്ഷേപം. വൻ ദുരന്തമാണ് സർക്കാർ വരുത്തി വെയ്ക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ പോലും ഈ നയം വിജയം കണ്ടിട്ടില്ല. കോൺഗ്രസ് അനുവർത്തിച്ചു വരുന്ന ഭീഷണി രാഷ്ട്രീയത്തിന് അറുതി വരുത്താൻ ആരെങ്കിലും പൂച്ചയ്ക്ക് മണി കെട്ടേണ്ടത് ആവശ്യമായിരുന്നു.

വിദേശ നിക്ഷേപത്തെ കുറിച്ചുള്ള തന്റെ എതിർപ്പ് താൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ നേരിട്ട് അറിയിച്ചതാണ്. എന്നാൽ പ്രയോജനമുണ്ടായില്ല. നമ്മൾ പ്രതികരിച്ചില്ലെങ്കിൽ പെൻഷൻ മേഖലയിലും കോൺഗ്രസ് വിദേശ കമ്പനികളെ ക്ഷണിച്ചു വരുത്തും. ജന ദ്രോഹ നയങ്ങളെ തങ്ങൾ പല്ലും നഖവും ഉപയോഗിച്ചു തന്നെ പാർലമെന്റിൽ ചെറുക്കും. വിശ്വാസ്യത നഷ്ടപ്പെട്ട സർക്കാരാണിത്. കള്ളപ്പണം തിരികെ കൊണ്ടു വരാൻ എന്തു കൊണ്ട് കോൺഗ്രസ് മടി കാണിക്കുന്നു എന്നും മമത ചോദിച്ചു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പടക്കശാലയില്‍ സ്ഫോടനം : 52 പേര്‍ മരിച്ചു

September 6th, 2012

explosion-fireworks-factory-epathram

ചെന്നൈ: പടക്ക നിര്‍മ്മാണ ശാലയില്‍ തീ പിടിച്ച് 52 പേര്‍ മരിച്ചു. ശിവകാശിക്ക് സമീപം മുതലപ്പെട്ടിയിലെ ഓംശക്തി എന്ന പടക്കശാലയിലാണ് വന്‍ തീപ്പിടിത്തം ഉണ്ടായത്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉണ്ടെന്ന് പോലീസ് പറഞ്ഞു. 70 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് നാടിനെ ഞെട്ടിച്ച തീപ്പിടിത്തം ഉണ്ടായത്. പരിക്കേറ്റവരെ സത്തൂര്‍, വിരുതുനഗര്‍, ശിവകാശി, മധുര എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ദീപാവലി അടുത്തെത്തിയതോടെ ശിവകാശിയില്‍ വന്‍തോതില്‍ പടക്ക നിര്‍മ്മാണം നടക്കുന്നുണ്ട്. എന്നാല്‍ സുരക്ഷാ കാര്യങ്ങളില്‍ ഒരു മാനദണ്ഡവും പാലിക്കാതെയാണ് ഈ മേഖലയിൽ പടക്ക നിര്‍മ്മാണം നടത്തുന്നതെന്ന് സമീപ വാസികള്‍ പറയുന്നു. ദുരന്തം നടന്ന പടക്ക ശാലയില്‍ 300 ലേറെപ്പേര്‍ ജോലി ചെയ്തിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

4 of 1034510»|

« Previous Page« Previous « ശിവകാശിയില്‍ പടക്കശാലയില്‍ തീപിടിത്തം: മരണം അമ്പത് കവിഞ്ഞു
Next »Next Page » വാഷിങ്ടണ്‍ പോസ്റ്റിന്റെ നടപടി അധാര്‍മികം : പ്രധാന മന്ത്രിയുടെ ഓഫിസ് »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine